വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

ഇന്ത്യയുടെ ശിഖര്‍ ധവാന്റെയും (81) ശുബ്മാന്‍ ഗില്ലിന്റെയും (82) പ്രകടനമാണ് ടീമിന് കരുത്തുറ്റ ജയം സമ്മാനിച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് ധവാന്റെ ബാറ്റിങ്ങാണ്

1

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയെടുത്തത്. 10 വിക്കറ്റിനാണ് ആതിഥേയരായ സിംബാബ് വെയെ ഇന്ത്യ നാണംകെടുത്തിയത്. സിംബാബ് വെ മുന്നോട്ട് വെച്ച 190 റണ്‍സ് വിജയലക്ഷ്യം 115 പന്ത് ബാക്കിനിര്‍ത്തി മറികടക്കാന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ ശിഖര്‍ ധവാന്റെയും (81) ശുബ്മാന്‍ ഗില്ലിന്റെയും (82) പ്രകടനമാണ് ടീമിന് കരുത്തുറ്റ ജയം സമ്മാനിച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് ധവാന്റെ ബാറ്റിങ്ങാണ്.

അനുഭവസമ്പന്നനായ ധവാന്‍ 2023ലെ ഏകദിന ലോകകപ്പില്‍ സീറ്റ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ കളിക്കുന്നതെന്ന് പറയാം. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന താരമായി മാറാന്‍ ധവാന് സാധിച്ചിരിക്കുകയാണ്. ഈ വര്‍ഷം 469 റണ്‍സുമായി ഏകദിനത്തിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ധവാന്‍ മുന്നിട്ട് നില്‍ക്കുന്നു. 36ാം വയസിലും തന്റെ അനുഭവസമ്പത്ത് മുതലാക്കി കളിക്കുന്ന അദ്ദേഹം 38ാം ഏകദിന അര്‍ധ സെഞ്ച്വറിയാണ് ഹരാരെയില്‍ നേടിയെടുത്തിരിക്കുന്നത്.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

1

ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കരിയറില്‍ ചെയ്തത് തന്നെയാണ് ശിഖര്‍ ധവാന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ അജയ് ജഡേജ. 'കളിയില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം യുവതലമുറ വേഗത്തിലും ചുറുചുറുക്കോടെയുമാണ് കടന്ന് വരുന്നത്. അവരുടെ പ്രകടനം സീനിയേഴ്‌സിനെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറാണ് ഇതിന്റെ നല്ല ഉദാഹരണം. യുവരാജ് സിങ്ങും എംഎസ് ധോണിയുമെല്ലാം വളര്‍ന്നുവന്നപ്പോള്‍ സച്ചിന്‍ ഇത് തന്നെയാണ് ചെയ്തത്. യുവതാരങ്ങളോടൊപ്പം പിടിച്ചുനില്‍ക്കുന്ന തരത്തില്‍ ബാറ്റിങ് ശൈലി മാറ്റി. യുവതാരങ്ങള്‍ വളര്‍ന്നുവന്ന് വേഗ ശൈലി കാട്ടിയപ്പോള്‍ ഗാംഗുലിയും ദ്രാവിഡുമെല്ലാം ശൈലി വേഗത്തിലാക്കാന്‍ നിര്‍ബന്ധിതരായി. അത് തന്നെയാണ് ഇപ്പോള്‍ ശിഖര്‍ ധവാനും ചെയ്യുന്നത്'- അജയ് ജഡേജ പറഞ്ഞു.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

ധവാന്‍ നിലയുറപ്പിച്ച ശേഷം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ശൈലിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയുടെ മറ്റ് യുവതാരങ്ങളെല്ലാം തുടക്കം മുതല്‍ ആക്രമിക്കുന്ന ശൈലിയാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ധവാനെപ്പോലെയുള്ള സീനിയേഴ്‌സും ഇതേ രീതിയില്‍ മുന്നോട്ട് പോകാന്‍ നിര്‍ബന്ധിതരാവുന്നു. ധവാന്റെ ശൈലി പവര്‍പ്ലേയില്‍ വലിയ നേട്ടമുണ്ടാക്കിത്തരുന്നതല്ല. അതുകൊണ്ട് തന്നെ 2023ലെ ഏകദിന ലോകകപ്പിലെ ധവാന്റെ സാധ്യതകള്‍ കണ്ടറിയണം.

3

'190 റണ്‍സ് പ്രതിരോധിക്കാമെന്ന പ്രതീക്ഷ ആദ്യത്തെ 10 ഓവറുകളില്‍ സിംബാബ് വെക്കുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അത് അവസാനിച്ചു. അതിന് കാരണം ധവാന്റെയും ഗില്ലിന്റെയും പക്വതയോടെയുള്ള ബാറ്റിങ്ങാണ്. ഏത് സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ടായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ഗില്ലിന്റെ പക്വതയാണ്. 22കാരനായ താരം ടീമിന്റെ ചുമതല ഉത്തരവാദിത്തതോടെ ഏറ്റെടുക്കുന്നതാണ് കണ്ടത്'-അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

4

ധവാന്‍ സീനിയര്‍ താരമാണെങ്കിലും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അതൃപ്തിയുണ്ടെന്നാണ് കഴിഞ്ഞിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ധവാന്‍ ഏകദിനത്തില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. എന്നാല്‍ കാലത്തിനൊത്ത് അല്‍പ്പം കൂടി വേഗത്തില്‍ ബാറ്റ് ചെയ്യേണ്ടതായുണ്ട്. നിലവിലെ അദ്ദേഹത്തിന്റെ ശൈലി ടീമിന്റെ പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്നതല്ലെന്ന് പറയാം. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ ഇടം കൈയന്‍ താരം കൂടുതല്‍ ആക്രമണോത്സകത കാട്ടേണ്ടതായുണ്ട്.

Story first published: Friday, August 19, 2022, 10:15 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X