വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: മാസ് തിരിച്ചുരവ് നടത്തിയ അശ്വിന് സംഭവിച്ചതെന്ത്? ടീമിലെടുക്കാത്തതിന്റെ കാരണമറിയാം

ടി20, ഏകദിന പരമ്പരളിലാണ് ഇരുടീമും ഏറ്റുമുട്ടുക

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ചോദ്യം ഒരാളെക്കുറിച്ചായിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെക്കുറിച്ചായിരുന്നു ഇത്. അടുത്തിടെ നിശ്ചിത ഓവര്‍ ടീമിലേക്കു മാസ് തിരിച്ചുവരവ് നടത്തിയ അേേദ്ദഹം തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കിക്കപ്പെട്ടിരുന്നത്. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ അശ്വിന്‍ ഇല്ല. പകരം കുല്‍ദീപ് യാദവും പുതുമുഖം രവി ബിഷ്‌നോയിയുമെല്ലാം ടീമിലേക്കു വരികയും ചെയ്തു.

1

മറ്റു പല താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം സെലക്ഷന്‍ കമ്മിറ്റി വിശദീകരിച്ചപ്പോള്‍ അശ്വിന്റെ കാര്യത്തില്‍ ഒന്നും പറയാതിരുന്നത് സംശയങ്ങളുയര്‍ത്തി. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്നു അദ്ദേഹത്തെ പുറത്താക്കിയതാണോയെന്ന സംശയം ബലപ്പെടുകയും ചെയ്തു.

2

എന്നാല്‍ അശ്വിനെ ടീമില്‍ നിന്നും പുറത്താക്കിയതല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ അദ്ദേഹത്തിന്റെ കൈക്കുഴയ്ക്കും കണംകാലിനുമെല്ലാം പരിക്കേറ്റിരുന്നതായും ഈ കാരണത്താല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കാന്‍ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

3

സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്കിടെ അശ്വിന്‍ കാല്‍തെറ്റി വീഴുകയും ഇതേ തുടര്‍ന്നു കൈക്കുഴയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പരിക്ക് അത്ര നിസാരമല്ലെന്നാണ് അറിയുന്നത്. കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ. ഇതു പരിഗണിച്ചാണ് അശ്വിനെ ധൃതി പിടിച്ച് ടീമിലേക്കു തിരിച്ചു കൊണ്ടു വരേണ്ടതില്ലെന്നും പല പ്രധാനപ്പെട്ട പരമ്പരകളും ടൂര്‍ണമെന്റുകളും വരാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കുന്നതാണ് ഉചിതമെന്നും സെലക്ടര്‍മാര്‍ തീരുമാനിച്ചത്.

4

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിങിന്റെ നെടുംതൂണുകളില്‍ ഒരാളാണ് അശ്വിന്‍. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം 2017 മുതല്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് അശ്വിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലും ടീമിനു വേണ്ടി തനിക്കു നിര്‍ണായക സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്നു അദ്ദേഹം കാണിച്ചുതന്നു.

5

ഇതോടെ ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു കളികളുടെടി20 പരമ്പരയിലും അശ്വിനെ ഇന്ത്യ പരീക്ഷിച്ചു. ഈ പരമ്പരയിലും അദ്ദേഹം തിളങ്ങി. തുടര്‍ന്നാണ് സൗത്താഫ്രിയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും അശ്വിനെ ഉള്‍പ്പെടുത്തിയത്. പക്ഷെ ഈ പരമ്പരയില്‍ അദ്ദേഹം ക്ലിക്കായില്ല. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു വിക്കറ്റ് മാത്രമാണ് അശ്വിനു ലഭിച്ചത്. അവസാന മല്‍സരത്തില്‍ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ടാക്കൂര്‍, രവി ബിഷ്നോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

Story first published: Thursday, January 27, 2022, 13:45 [IST]
Other articles published on Jan 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X