വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 'കുട്ടിക്കളി കുറച്ച് കൂടുന്നു', റിഷഭിനോടു ചൂടായി രോഹിത്, സംഭവമറിയാം

വിന്‍ഡീസിന്‍െ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും തമാശകള്‍ ഒപ്പിക്കുന്ന, കാര്യങ്ങളെ വളരെ നിസാരമായി സമീപിക്കുന്നയാളാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. എന്നാല്‍ ചിലപ്പോഴൊക്കെ ഇതു അതിരു കടക്കുന്നുണ്ടോയെന്നു പലരും സംശയിച്ചു പോവും. ഏറ്റവും വലിയ ഉദാഹരണമെടുത്താല്‍ അടുത്തിടെയായി സ്റ്റംപിങിന്റെ കാര്യത്തില്‍ റിഷബ് ഒപ്പിക്കുന്ന തമാശ എല്ലാവരും കണ്ടിട്ടുണ്ടാവും.

രോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീംരോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീം

1

അതായത് എതിര്‍ ബാറ്റര്‍ ക്രീസിന്റെ വളരെ പുറത്താണെങ്കില്‍ സ്റ്റംപ് ചെയ്യാതെ കുറച്ചു സമയം ബാറ്ററെ തമാശയോടെ നോക്കി നിന്ന ശേഷം സ്റ്റംപ് ചെയ്യുന്ന സമീപനമാണ് റിഷഭ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ റിഷഭിന്റെ ഈ കുട്ടിക്കൡയില്‍ ഒട്ടും തന്നെ ഹാപ്പിയല്ല. വെസ്റ്റ് ഇന്‍ഡീസുമായി കഴിഞ്ഞ ദിവസം നടന്ന നാലാം ടി20ക്കിടെ സ്റ്റംപ് ചെയ്യാതെ ലാഘവത്തോടെ നിന്ന റിഷഭിനോടു രോഹിത് ചൂടാവുന്നതും കാണാമായിരുന്നു.

2

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും അപകടകാരിയുമായ നിക്കോളാസ് പൂരനെ സ്റ്റംപ് ചെയ്യാന്‍ റിഷഭ് പന്ത് വൈകിച്ചതാണ് രോഹിത് ശര്‍മയുടെ നിയന്ത്രണം തെറ്റിച്ചത്. അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്ത അഞ്ചാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍.
അക്ഷറിനെ പൂരന്‍ അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിട്ട ഓവര്‍ കൂടിയായിരുന്നു ഇത്. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് അക്ഷറിനെ വരവേറ്റ പൂരന്‍ തൊട്ടടുത്ത ബോളില്‍ സിക്‌സര്‍ പറത്തി. അടുത്ത ബോളില്‍ റണ്ണില്ല. നാലാമത്തെയും അഞ്ചാമത്തെയും ബോളില്‍ വീണ്ടും രണ്ടു സിക്‌സറുകള്‍.

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

3

അഞ്ചു ബോളില്‍ നിന്നും 22 റണ്‍സ് അക്ഷര്‍ പട്ടേലിനെതിരേ നിക്കോളാസ് പൂരന്‍ വാരിക്കൂട്ടി. തുടര്‍ന്നായിരുന്നു ആറാമത്തെയും അവസാനത്തെയും ബോളില്‍ ലോട്ടറിയായി ഇന്ത്യക്കു പൂരന്റെ അപ്രതീക്ഷിത വിക്കറ്റ് ലഭിച്ചത്.
കവര്‍ പോയിന്റിലേക്കു ഷോട്ട് കളിച്ച് പൂരന്‍ സിംഗിളിനായി ഓടി. നോണ്‍ സ്‌ട്രൈക്കര്‍ കൈല്‍ മയേഴ്‌സും അല്‍പ്പദൂരം ഓടിയെങ്കിലും പിന്നീട് തിരികെ പോവുകയായിരുന്നു. ഇതോടെ ക്രീസിന്റെ മധ്യത്തില്‍ പൂരന്‍ സ്തബ്ധനായി നിന്നു.

4

IND vs ZIM: രണ്ടു പേര്‍ക്ക് പര്യടനം നിര്‍ണായകം, മിന്നിയാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക്!

ഇതിനിടെ സഞ്ജു സാംസണിന്റെ ത്രോ റിഷഭ് പന്തിന്റെ കൈകളിലെത്തിയിരുന്നു. പക്ഷെ സ്റ്റംപ് ചെയ്യാതെ ഇപ്പോള്‍ ചെയ്യുമെന്ന ഭാവത്തില്‍ റിഷഭ് പൂരനെ നോക്കിനിന്നു. വിന്‍ഡീസ് നായകനാവട്ടെ അപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായ മയേഴ്‌സിനോടു രോഷം പ്രകടിപ്പിക്കുകയായിരുന്നു. റിഷഭ് സ്റ്റംപ് ചെയ്യാതെ നില്‍ക്കുന്നത് കണ്ട രോഹിത് ഉടന്‍ ദേഷ്യത്തോടെ വേഗം സ്റ്റംപ് ചെയ്യൂവെന്നു പറയുന്നത് അപ്പോള്‍ കാണാമായിരുന്നു. ഇതിനു പിന്നാലെ റിഷഭ് അത് അനുസരിക്കുകയും ചെയ്തു.

5

കളിയിലേക്കു വന്നാല്‍ ഇന്ത്യ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നാലാം ടി20യില്‍ ഇന്ത്യ ആഘോഷിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡും കൈക്കലാക്കിയിരുന്നു. 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിന്‍ഡീസിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ വിന്‍ഡീസ് അഞ്ചു ബോളുകള്‍ ബാക്കി നില്‍ക്കെ വെറും 132 റണ്‍സിനു ഓള്‍ഔട്ടായി.
മൂന്നു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ് എന്നിവരും ചേര്‍ന്നാണ് വിന്‍ഡീസിന്റെ കഥ കഴിച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന്റെ രണ്ടു മുന്‍നിര വിക്കറ്റുകളെടുത്ത ആവേശാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Sunday, August 7, 2022, 12:59 [IST]
Other articles published on Aug 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X