ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. രോഹിത്തിനെക്കൂടാതെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്കും വിശ്രമം അനുവദിച്ചാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.

IND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവുംIND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവും

കൊവിഡ് പിടിപെട്ടതു കാരണം ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റ് രോഹിത്തിനു നഷ്ടമായിരുന്നു. അതിനു മുമ്പ് സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളിലും അദ്ദേഹം കളിച്ചിരുന്നില്ല. എന്നിട്ടും വിന്‍ഡീസിനെതിരേ രോഹിത്തിന് എന്തിനു വീണ്ടും വിശ്രമം നല്‍കിയെന്നതാണ് ആരാധകരുടെ ചോദ്യം.

ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ലങ്കയുമായുള്ള പരമ്പരയ്ക്കു ശേഷം ഐപിഎല്ലിലാണ് രോഹിത് കളിച്ചത്. പക്ഷെ മുംബൈ ഇന്ത്യന്‍സിനൊപ്പം ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് ഹിറ്റ്മാന്‍ സീസണ്‍ പൂര്‍ത്തിയാക്കിയത്.

ഐപിഎല്ലിനു ശേഷം നാട്ടില്‍ സൗത്താഫ്രിക്കയുമായി അഞ്ചു ടി20കളുടെ പരമ്പരയാണ് ഇന്ത്യ കളിച്ചത്. രോഹിത്തടക്കമുള്ള ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയാണ് പരമ്പരയ്ക്കിറങ്ങിയത്. തുടര്‍ന്നു ടീമിനെ നയിച്ചത് റിഷഭ് പന്തായിരുന്നു. അതിനു ശേഷമുള്ള അയര്‍ലാന്‍ഡ് പര്യടനത്തല്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ക്യാപ്റ്റന്‍. രോഹിത് ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു രോഹിത് ശര്‍മ മടങ്ങിയെത്തുന്നത്. ടി20 പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം കളിക്കും. അതിനു ശേഷമാണ് വിന്‍ഡീസ് പര്യടനം. വെസ്റ്റ് ഇന്‍ഡീസില്‍ ആദ്യം മൂന്ന് ഏകദിനങ്ങളിാണ് ഇന്ത്യ ഇറങ്ങുക. അതിനു ശേഷം അഞ്ചു ടി20കളുടെ പരമ്പരയും ഇന്ത്യ കളിക്കും.

ഇടയ്ക്കിടെ ഇന്ത്യന്‍ ടീമില്‍ നിന്നും വിശ്രമം നല്‍കാന്‍ രോഹിത് ശര്‍മയെ എന്താണ് ഇതിനു മാത്രം ക്ഷീണിതനാക്കുന്നത്? ഇങ്ങനെയായിരുന്നു വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയതിനെക്കുറിച്ച് ഒരു യൂസറുടെ ചോദ്യം.

IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത്, കോലി, ധവാന്‍ എന്നിവരുടെ ബാക്കപ്പുകളെയാണ് ബിസിസിഐ നോക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ലോകകപ്പിനു മുമ്പ് ഈ സീനിയര്‍ കളിക്കാര്‍ നന്നായി കളിച്ചില്ലെങ്കില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് ടീമില്‍ ഇടം നഷ്ടമാവുമെന്നു താന്‍ കരുതുന്നതായും ഒരു യൂസര്‍ കുറിച്ചു.

ഇന്ത്യന്‍ ടീമില്‍ അടുത്ത കാലത്തതായി ദാദാദിയുടെ ഹുക്ക പോലെയായി രോഹിത്തും വിരാടും മാറിയിരിക്കുകയാണ്. ഒരു പ്രയോജനവുമില്ല, പക്ഷെ വികാരം കാരണം നിങ്ങള്‍ക്കു അവരെ പുറത്തു കളയാനും സാധിക്കില്ലെന്നായിരുന്നു ഒരു പ്രതികരണം.

രോഹിത് ശര്‍മയ്ക്കു എന്തിനാണ് വിശ്രമം ആവശ്യം? ഇംഗ്ലണ്ടില്‍ മൂന്നു വീതം ഏകദിനങ്ങളും ടി20കളും കളിച്ചാല്‍ താങ്ങാനുള്ള ശേഷി അദ്ദേഹത്തിനു ഇല്ലേ? ഞാന്‍ വലിയൊരു രോഹിത് ഫാനാണ്. പക്ഷെ ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങള്‍ നഷ്ടമാവുന്നത് ടീമിനെ സംബന്ധിച്ചു നല്ല കാര്യമല്ല. ഐപിഎല്ലില്‍ തുടര്‍ച്ചയായി 14 മല്‍സരങ്ങളില്‍ നിങ്ങള്‍ക്കു കളിക്കാം, പക്ഷെ തുടര്‍ച്ചയായ രണ്ടു പരമ്പരകള്‍ കളിക്കാന്‍ സാധിക്കില്ലേയെന്നു ഒരു യൂസര്‍ ചോദിക്കുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 6, 2022, 19:01 [IST]
Other articles published on Jul 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X