വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

ടി20 ലോകകപ്പിന് 94 ദിവസം മാത്രം ശേഷിക്കെ ഇനിയും പരീക്ഷണം തുടരുന്ന ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരേ വ്യാപക പ്രതിഷേധനമാണ് ഉയരുന്നത്

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേയുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഒരു വശത്ത് സജീവമാണ്. ടി20 ലോകകപ്പിന് 94 ദിവസം മാത്രം ശേഷിക്കെ ഇനിയും പരീക്ഷണം തുടരുന്ന ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരേ വ്യാപക പ്രതിഷേധനമാണ് ഉയരുന്നത്.

ടി20 ലോകകപ്പിന് മുമ്പ് 13 മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളില്ലെല്ലാം ഇന്ത്യ ലോകകപ്പിനായുള്ള പ്ലേയിങ് 11 ഒരുമിച്ച് കളിപ്പിക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യ ഇപ്പോഴും അതിന് തയ്യാറാവാതെ അനാവശ്യമായി വിശ്രമം അനുവദിക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയുടെ കാര്യമാണ്.

ദ്രാവിഡിന്റെ പദ്ധതികളെ വിശ്വസിക്കാമോ?, 2007ലെ ലോകകപ്പ് മറക്കരുത്!, രോഹിത് ശ്രദ്ധിക്കണംദ്രാവിഡിന്റെ പദ്ധതികളെ വിശ്വസിക്കാമോ?, 2007ലെ ലോകകപ്പ് മറക്കരുത്!, രോഹിത് ശ്രദ്ധിക്കണം

1

ഏറെക്കാലമായി മോശം ഫോമിലുള്ള കോലിക്ക് അഞ്ച് മത്സര പരമ്പരയില്‍ വിശ്രമം അനുവദിച്ചത് ശരിയായ കാര്യമല്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരമ്പരയിലൂടെ കോലിക്ക് ചിലപ്പോള്‍ ഫോമിലേക്കെത്താന്‍ സാധിച്ചേക്കുമായിരുന്നു. അഞ്ച് മത്സരങ്ങളുള്ളതിനാല്‍ കോലിക്ക് കൂടുതല്‍ സമയം ലഭിക്കും. ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ കോലി ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം.

2

കണക്കുകള്‍ നോക്കുമ്പോഴും കോലിക്ക് വിശ്രമം അനുവദിച്ചത് അനാവശ്യമാണെന്ന് പറയാം. സമീപകാലത്തെ കണക്കുകള്‍ നോക്കുമ്പോള്‍ വെറും നാല് ടി20 മത്സരമാണ് കോലി കളിച്ചത്. അതുകൊണ്ട് തന്നെ വിശ്രമം നല്‍കേണ്ട ആവിശ്യമില്ല. എന്നാല്‍ കോലിക്ക് ബിസിസി ഐ വിശ്രമം നല്‍കി. മോശം ഫോമിലായതിനാല്‍ ഇടവേള കോലി ചോദിച്ചുവാങ്ങിയതാണെന്നാ റിപ്പോര്‍ട്ടുമുണ്ട്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

3

ഇന്ത്യ വിശ്രമം അനുവദിച്ച മറ്റൊരു താരം ജസ്പ്രീത് ബുംറയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്ന സൂപ്പര്‍ പേസറെന്ന നിലയില്‍ ബുംറക്ക് വിശ്രമം നല്‍കേണ്ടതായുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് അടുക്കവെ ടി20 ഫോര്‍മാറ്റില്‍ ബുംറക്ക് വിശ്രമം അനുവദിക്കുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല. സമീപകാലത്തായി മൂന്ന് ടി20യാണ് ബുംറ കളിച്ചത്. ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്ന പേസ് നിരയില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പ്ലേയിങ് 11 എത്താനാണ് സാധ്യത.

4

എന്നാല്‍ ഈ മൂന്ന് പേസര്‍മാരും ഒരുമിച്ച് കളിച്ചത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. ടീം കൂട്ടുകെട്ട് കൃത്യമാവാന്‍ ലോകകപ്പിലേക്ക് പരിഗണിക്കുന്ന താരങ്ങളെ ഒരുമിച്ച് കളിപ്പിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിന്റെ പദ്ധതികള്‍ നടപ്പിലാക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ബുംറക്ക് വിന്‍ഡീസ് പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചതിനെ ന്യായീകരിക്കാനാവില്ല.

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

5

മറ്റൊരു കൗതുകകരമായ കാര്യം ആറ് സ്പിന്നര്‍മാരെയാണ് ഇന്ത്യ വിന്‍ഡീസ് പരമ്പരക്ക് പരിഗണിച്ചത്. ഇതില്‍ ആര്‍ അശ്വിനും ഉള്‍പ്പെടും. 2021ലെ ടി20 ലോകകപ്പിന് ശേഷം ആദ്യമായി അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതിന്റെ യുക്തി മനസിലാവുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പോലും പരിഗണിക്കാതിരുന്ന അശ്വിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുന്നുണ്ടോയെന്നത് ടീം മാനേജ്‌മെന്റ് വ്യക്തമാക്കേണ്ടതായുണ്ട്.

6

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്

Story first published: Thursday, July 14, 2022, 18:58 [IST]
Other articles published on Jul 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X