വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

22നാണ് ആദ്യത്തെ ഏകദിനം

ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ടീം ഇന്ത്യ പറക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലേക്കാണ്. വിന്‍ഡീസില്‍ ഏകദിന, ടി20 പരമ്പരകളാണ് ഈ മാസവും അടുത്ത മാസവുമായി ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ ഇന്ത്യ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യയിറങ്ങുന്നത്. എന്നാല്‍ ടി20 പരമ്പരയില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്.

ഈ ഷോട്ടുകള്‍ റിഷഭിനെക്കൊണ്ടേ കഴിയൂ, ആരും ശ്രമിക്കേണ്ട- ഇതാ മൂന്നു ഷോട്ടുകള്‍ഈ ഷോട്ടുകള്‍ റിഷഭിനെക്കൊണ്ടേ കഴിയൂ, ആരും ശ്രമിക്കേണ്ട- ഇതാ മൂന്നു ഷോട്ടുകള്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കു ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ശിഖര്‍ ധവാനാണ് പരമ്പരയില്‍ ടീമിനെ നയിക്കുന്നത്. 22നു നടക്കുന്ന ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍, സഞ്ജു

ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍, സഞ്ജു

ക്യാപ്റ്റന്‍ ശിഖര്‍ ധവാനും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ചേര്‍ന്നു ഇന്ത്യക്കു വേണ്ടു ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ധവാന്റെ ഓപ്പണിങ് സ്ഥാനത്തിന്റെ കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇഷാനെക്കൂടാതെ മറ്റൊരു യുവതാരമായ റുതുരാജ് ഗെയ്ക്വാദും ഒാപ്പണറുടെ റോളിലേക്കായി രംഗത്തുണ്ട്. ഏകദിനത്തില്‍ ഇനിയും റുതുരാജ് അരങ്ങേറിയിട്ടില്ല.

2

ക്യാപ്റ്റന്നെ നിലയില്‍ ധവാന്റെ രണ്ടാമത്തെ ദൗത്യം കൂടിയാണ് വിന്‍ഡീസ് പര്യടനം. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിന ടീമുകളെ നയിച്ചത് അദ്ദേഹമായിരുന്നു. വിന്‍ഡീസ് പര്യടനത്തിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരം കൂടിയാണ് ധവാന്‍. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററുടെ റോളിലും വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്.

3

നിലവില്‍ ടി20യില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇഷാന് ഏകദിനത്തിലും കഴിവ് തെളിയിക്കാനുള്ള അവസരമായിരിക്കും ഈ പരമ്പര. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പിങിന്റെ ചുമതലയും അദ്ദേഹത്തിനു തന്നെയായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ലങ്കന്‍ പര്യടനത്തില്‍ ധവാനു കീഴില്‍ തന്നെയായിരുന്നു ഇഷാന്റെ ഏകദിന അരങ്ങറ്റം.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

4

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ കളിക്കാനാണ് സാധ്യത. റിഷഭിന്റെ അഭാവമാണ് സഞ്ജുവിനു ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തത്. കഴിഞ്ഞ മാസം അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യിലാണ് സഞ്ജു അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ 77 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും ഇതായിരുന്നു.

ഹാര്‍ദിക്കിനൊപ്പം ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറി, ഇപ്പോള്‍ ഇവരുടെ 'പൊടിപോലുമില്ല!'

ശ്രേയസ്, ഹൂഡ, സൂര്യ, ജഡേജ

ശ്രേയസ്, ഹൂഡ, സൂര്യ, ജഡേജ

നാലാം നമ്പറില്‍ ശ്രേയസ് അയ്യരുംഅഞ്ചും ആറും ഏഴും സ്ഥാനങ്ങളില്‍ ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവരും കളിക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയ ശ്രേയസിന ഈ കുറവ് നികത്താനുള്ള അവസരമായിരിക്കും ഈ പരമ്പര. ഇന്ത്യക്കു വേണ്ടി ഇതുവരെ 27 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 947 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഒമ്പത് ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

6

മിന്നുന്ന ഫോമിലാണ് ഇപ്പോള്‍ ഹൂഡ. അയര്‍ലാന്‍ഡിനെതികായ ടി20 പരമ്പരയില്‍ പ്ലെയര്‍ ഓപ് ദി സീരീസായിരുന്നു അദ്ദേഹം. ഒരു സെഞ്ച്വറിയടക്കം അദ്ദേഹം നേടുകയും ചെയ്തിരുന്നു. ഹൂഡയ്ക്കു ശേഷം ക്രീസിലെത്തുന്ന സൂര്യകുമാര്‍ യാദവും തകര്‍പ്പന്‍ ഫോമിലാണ്. കരിയറിലെ കന്നി ടി20 സെഞ്ച്വറി ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹം നേടിയിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയായിരിക്കും സൂര്യ.

7

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ജഡേജയ്ക്കു വിന്‍ഡീസിനെതിരേ ഉത്തരവാദിത്വം കൂടുതലായിരിക്കും. പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. വിന്‍ഡീസിനെതിരേ ഇതുവരെ 29 ഏകദിനങ്ങളില്‍ ജഡ്ഡു കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 265 റണ്‍സും 4.88 ഇക്കോണമി റേറ്റില്‍ 41 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ശര്‍ദ്ദുല്‍, ആവേശ്, ചഹല്‍, പ്രസിദ്ധ്

ശര്‍ദ്ദുല്‍, ആവേശ്, ചഹല്‍, പ്രസിദ്ധ്

ബൗളിങ് ലൈനപ്പില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുണ്ടാവും. ടീമിലെ ഏത സ്‌പെഷ്യലിസ്റ്റ് സ്പിന്നറും ചഹലായിരിക്കും. ബാറ്റിങില്‍ കൂടി ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് ശര്‍ദ്ദുല്‍. അതുകൊണ്ടു തന്നെ താരം പ്ലെയിങ് ഇലവനിലെത്താന്‍ സാധ്യതയും കൂടുതലാണ്. 2017ല്‍ അരങ്ങേറിയ ശര്‍ദ്ദുല്‍ 19 ഏകദിനങ്ങളില്‍ ഇതുവരെ കളിച്ചിട്ടുണ്ട്. 25 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.

9

ആവേശ് ആവട്ടെ ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ല. ഒമ്പതു ടി20കളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇന്ത്യക്കു വേണ്ടി 63 ഏകദിനങ്ങളില്‍ നിന്നും 108 വിക്കറ്റുകള്‍ നേടിയ താരമാണ് ചഹല്‍. വിന്‍ഡീസിനെതിരേ 13 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.
പ്രസിദ്ധ് ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകള്‍ പേസര്‍ നേടിക്കഴിഞ്ഞു.

Story first published: Sunday, July 17, 2022, 18:30 [IST]
Other articles published on Jul 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X