IND v WI: ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ഉറപ്പ്, ഈ യുവതാരങ്ങള്‍ ടീമിലെത്തും

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യയൊരുങ്ങുന്നു. സൗത്താഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ട ഇനി നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായാണ് അടുത്ത പരമ്പര കളിക്കുന്നത്. അടുത്ത മാസമാണ് വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ടി20, ഏകദിന പരമ്പരകള്‍. മൂന്നു മല്‍സരങ്ങള്‍ വീതമുള്‍പ്പെട്ടതാണ് പരമ്പര. ഫെബ്രുവരി ആറു മുതല്‍ 11 വരെയാണ് ഏകദിന പരമ്പര. മൂന്നു മല്‍സരങ്ങളും അഹമ്മദാബാദിലാണ്. ടി20 പരമ്പര 16 മുതല്‍ 20 വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നിരുന്നു. സൗത്താഫ്രിക്കയില്‍ അവസരം ലഭിക്കാതെ പോയ ചില യുവതാരങ്ങള്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നാണ് സൂചന. ടീമിലെത്താന്‍ സാധ്യതയുള്ള ഈ യുവതാരങ്ങള്‍ ആരൊക്കെയാണന്നറിയാം.

 റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പരയുടെ ഭാഗമായിട്ടും ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതിരുന്ന നിര്‍ഭാഗ്യവാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടപ്പോള്‍ അപ്രസക്തമായ അവസാനത്തെ കളിയില്‍ റുതുരാജിനെ തീര്‍ച്ചയായും കളിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നാലു മാറ്റങ്ങളോടെയാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങിയതെങ്കിലും റുതുരാജിനെ മാത്രം കളിപ്പിച്ചില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം അന്നു ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് റുതുരാജിനെ ഒരു മല്‍സരം പോലും കളിപ്പിക്കാതെ ഇന്ത്യ പുറത്തിരുത്തിയത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും താരം ടീമിലുണ്ടായിരുന്നു. പക്ഷെ ഒരു കളിയില്‍പ്പോലും ഇന്ത്യ ഇറക്കിയിരുന്നില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്നു റുതുരാജിനെ ഈ തരത്തില്‍ അവഗണിക്കുന്നതില്‍ പലര്‍ക്കും അരിശമുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു റുതുരാജ്. കൂടാതെ അവസാനമായി കളിച്ച വിജയ് ഹസാരെ ട്രോഫിയിലും റണ്‍വേട്ടയില്‍ തലപ്പത്തായിരുന്നു താരം.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

മിസ്റ്ററി സ്പിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്ന വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്കു വേണ്ടി ടി20 പരമ്പരയില്‍ കളിക്കാനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു വരുണ്‍. പ്രധാന സ്പിന്നറായി ഇന്ത്യ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും താരത്തെ പരീക്ഷിച്ചിരുന്നു. പക്ഷെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ വരുണിനായില്ല. മാത്രമല്ല എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു ഒരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ താരത്തിനു സാധിച്ചതുമില്ല.ലോകകപ്പിനു ശേഷം വരുണിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലും സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലും താരത്തെ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചാഹലിനും ഒരു ചലനവുമണ്ടാക്കാനായില്ല. മൂന്നു മല്‍സരങ്ങളിലായി രണ്ടു പേരും കൂടി വീഴ്ത്തിയത് മൂന്നു വിക്കറ്റ് മാത്രമായിരുന്നു. അതിനാല്‍ തന്നെ വിന്‍ഡീസിനെതിരേ വരുണിനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സാധ്യത കൂടുതലാണ്.

മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ബൗളിങില്‍ പഴയ മൂര്‍ച്ച നഷ്ടമായ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ പ്രസിദ്ധിനെ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. മികച്ച വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കും താരത്തിനു പ്ലസ് പോയിന്റാണ്.

 പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗായിരുന്ന യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസരം ലഭിക്കാനിടയുള്ള മറ്റൊരു താരം. സൗത്താഫ്രിക്കയ്‌ക്കെതിരേ ആദ്യ രണ്ടു മല്‍സരങ്ങളിലും പ്രസിദ്ധിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. അവസാന കളിയിലായിരുന്നു താരം പരീക്ഷിക്കപ്പെട്ടത്.

പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറിനു പകരം പ്ലെയിങ് ഇലവനിലെത്തിയ പ്രസിദ്ധ് തനിക്കു ലഭിച്ച അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ബൗളിങില്‍ പഴയ മൂര്‍ച്ച നഷ്ടമായ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ പ്രസിദ്ധിനെ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. മികച്ച വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കും താരത്തിനു പ്ലസ് പോയിന്റാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, January 25, 2022, 11:36 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X