വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്! ധവാനും പരിഗണനയില്‍

രാഹുല്‍ ആദ്യ മല്‍സരത്തില്‍ കളിക്കുന്നില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായേക്കും. ഫെബ്രുവരി ആറിന് നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വിന്‍ഡീസുമായുള്ള ആദ്യ പോരാട്ടിത്തില്‍ ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.

IND vs WI: Rishabh Pant to be named vice-captain for first ODI, says BCCI source
1

ഇതു ഒരേയൊരു മല്‍സരത്തിലെ മാത്രം കാര്യമാണ്. കെഎല്‍ രാഹുല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തും. റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവര്‍ വൈ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരാണ്. ഒരു വിക്കറ്റ് കീപ്പറെന്നന നിലയില്‍ ക്യാപ്റ്റന്‍സി തീരുമാനങ്ങളില്‍ റിഷഭിന് ഒരുപാട് റോള്‍ വഹിക്കാന്‍ കഴിയും. റിവ്യു, ഫീല്‍ഡ് ക്രമീകരണം എന്നിവയിലെല്ലാം തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനു പറയാനാവുമെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ധവാന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാനിര ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകള്‍ കളിച്ചപ്പോള്‍ നയിച്ചത് അദ്ദേഹമായിരുന്നു.

2

ഒരുപക്ഷെ ഇന്ത്യക്കു വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ പുതിയ വൈസ് ക്യാപ്റ്റന്റെ ആവശ്യം പോലുമുണ്ടായിരിക്കില്ല. കാരണം മുന്‍ നായകന്‍ വിരാട് കോലി ടീമിന്റെ ഭാഗമായതിനാല്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചേക്കും. എങ്കിലും 2024ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിലേക്ക് ഒരു യുവതാരത്തെ ടെസ്റ്റ് ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടു വരാനാണ് ബിസിസിഐയുടെ നീക്കം. രാഹുലിനെക്കൂടാതെ റിഷഭ് പന്തും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നയാളാണ്.

3

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. രാഹുലിനെ നായകസ്ഥാനമേല്‍പ്പിച്ചതിനെ പല മുന്‍ താരങ്ങളും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു രാഹുലിനേക്കാള്‍ നല്ല ഓപ്ഷന്‍ റിഷഭാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

4

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു റിഷഭ്. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ലീഗ് ഘട്ടത്തില്‍ ഡിസിയെ ഒന്നാംസ്ഥാനക്കാരാക്കി പ്ലേഓഫിലെത്തിക്കാന്‍ റിഷഭിനായിരുന്നു. പക്ഷെ പ്ലേഓഫില്‍ നിരാശപ്പെടുത്തിയ ഡിസി ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലും ഡിസിയുടെ നായകസ്ഥാനത്തു റിഷഭിനെ നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Story first published: Saturday, January 29, 2022, 18:46 [IST]
Other articles published on Jan 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X