വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍

ഹൈദരാബാദ്: വിരാട് കോലി – കെഎല്‍ രാഹുല്‍ ജോടിയുടെ ബാറ്റിങ് മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാന്തരം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 20 ഓവറില്‍ 207 റണ്‍സടിച്ച് വിന്‍ഡീസ് ഞെട്ടിച്ചപ്പോള്‍ എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ 209 റണ്‍സ് കുറിച്ച് ഇന്ത്യ തിരിച്ചടിച്ചു. ഹൈദരാബാദില്‍ ടോസ് നേടിയ വിരാട് കോലി വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റു ചെയ്യട്ടെയെന്നാണ് തീരുമാനിച്ചത്.

വിൻഡീസ് ബാറ്റിങ്

ചെറിയ റണ്‍സില്‍ വിന്‍ഡീസിനെ ഒതുക്കാനാവുമെന്ന് നായകന്‍ പ്രതീക്ഷിച്ചു. എന്നാല്‍ കളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി. ഒരു ദയയും കൂടാതെയാണ് വീന്‍ഡീസ് ടീം ഇന്ത്യന്‍ ബൗളര്‍മാരോട് പെരുമാറിയത്. ആദ്യ ഓവര്‍ എറിഞ്ഞ വാഷിങ്ടണ്‍ സുന്ദറിനെ ഗ്രൗണ്ടിന് നാലുംപാടും എവിന്‍ ലൂയിസ് (40) പായിച്ചു.ബ്രാന്‍ഡണ്‍ കിങ്ങും (31) ഷിമ്രോണ്‍ ഹിറ്റ്മയറും (56) കീറോണ്‍ പൊള്ളാര്‍ഡും (37) ഒട്ടും മോശമാക്കിയില്ല.

ദുരന്തനായകന്മാർ

അവസാന ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ (24) കൂടി സംഹാരരൂപം പൂണ്ടതോടെ വിന്‍ഡീസ് സ്‌കോര്‍ 200 കടന്നു. കളത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വരുത്തിയ പിഴവുകളും സന്ദര്‍ശകര്‍ക്ക് മുതല്‍ക്കൂട്ടായി. വിരാട് കോലി, രോഹിത് ശര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ കൈകള്‍ ചോരുന്നത് ഇന്നലെ കണ്ടു. കൂട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദറും രോഹിത് ശര്‍മ്മയുമാണ് ദുരന്തനായകന്മാരായത്.

ക്യാച്ചു വിട്ടുകളഞ്ഞു

17 ആം ഓവറില്‍ ലോങ് ഓണില്‍ നിന്ന രോഹിത്തിന് പൊള്ളാഡിനെ രണ്ടുതവണ തുടര്‍ച്ചയായി കയ്യില്‍ കിട്ടി. പക്ഷെ വിട്ടു കളഞ്ഞു. തൊട്ടു മുന്‍പ് 16 ആം ഓവറില്‍ ഹിറ്റ്മയറിനെ പിടിക്കാനുള്ള അനായാസ അവസരം വാഷിങ്ടണ്‍ സുന്ദറും പാഴാക്കി. കളിക്കിടെ ജഡേജ നല്‍കിയ ത്രോ പിടിക്കാന്‍ കഴിയാതെ പോയ റിഷഭ് പന്തിനെയും കാണികള്‍ കണ്ടിരുന്നു.

Most Read: സിക്‌സറടിച്ചു, നോട്ട്ബുക്ക് വലിച്ചെടുത്ത് കോലി നീട്ടിയെഴുതി; രണ്ടു വര്‍ഷത്തിനുശേഷം പ്രതികാരം

പ്രശ്നങ്ങൾക്ക് കാരണം

എന്തായാലും ഇന്ത്യയുടെ നിറംകെട്ട ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് യുവരാജ് തന്നെ ആദ്യം രംഗത്തെത്തി. ടീമിലെ യുവതാരങ്ങള്‍ പന്തിന്റെ വരവ് മനസിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതായാണ് താരത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഫീല്‍ഡിങ് പ്രശ്‌നങ്ങള്‍ക്ക് കാരണം ഹൈദരാബാദ് സ്റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകളുടെ ക്രമീകരണമാണെന്ന് കെഎല്‍ രാഹുല്‍ പറയുന്നു.

കുഴപ്പക്കാർ ഫ്ളഡ്ലൈറ്റുകൾ

മറ്റു വേദികളെ അപേക്ഷിച്ച് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ ഏറെ താഴ്ത്തിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ ഫീല്‍ഡ് ചെയ്തപ്പോള്‍ പന്തില്‍ നോട്ടമുറപ്പിക്കാന്‍ പലസമയത്തും കഴിഞ്ഞില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.ജയത്തോടെ 1-0 എന്ന നിലയ്ക്ക് ട്വന്റി-20 പരമ്പര ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്. ഞായറാഴ്ച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം ട്വന്റി-20.

രണ്ടാം ട്വന്റി-20

Most Read: ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍

ആദ്യ കളിയില്‍ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനില്‍ കൂട്ടാന്‍ നായകന്‍ കോലി തയ്യാറായിരുന്നില്ല. സഞ്ജുവിന് പകരം ശിവം ദൂബെയാണ് ടീമില്‍ ഇടംപിടിച്ചത്. എന്തായാലും രണ്ടാം ട്വന്റി-20 -യില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ സാധ്യതയേറെയുണ്ട്.

Story first published: Saturday, December 7, 2019, 15:40 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X