വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

വിന്‍ഡീസിനെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല

ഇന്ത്യന്‍ ടീമില്‍ നിന്നും യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒരിക്കല്‍ക്കൂടി തഴഞ്ഞതിനെതിരേ ആരാധകരോഷം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വിക്കു ഇടം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ വലിയ വിമര്‍ശനങ്ങളുയരുന്നത്.

IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യIND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്കം ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും പൃഥ്വിയെ തുടര്‍ച്ചയായി തഴയുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം.

1

ഇഷാന്‍ കിഷനു രോഹിത് ശര്‍മ വീണ്ടും വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുകയാണ്. പക്ഷെ പൃഥ്വി ഷായ്ക്കു ലഭിക്കുന്നില്ല. ഇഷാന്‍ കിഷന്‍ ഏകദിന ബാറ്ററല്ലെന്നും ഒരു യൂസര്‍ കുറിച്ചു.
പൃഥ്വി ഷായെ എന്തുകൊണ്ടാണ് ബിസിസിഐ അവഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കയിലെ ഏകദിന പരമ്പരയില്‍ എന്തു തെറ്റാണ് താരം ചെയ്തതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

2

ചേതന്‍ ശര്‍മ, നിങ്ങള്‍ എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പൃഥ്വി ഷായെ അവഗണിക്കുന്നത്. എന്തു തെറ്റാണ് താരം ചെയ്തത്. ബിസിസിഐയുടെ നാണംകെട്ട പൊളിറ്റിക്‌സാണിതെന്നായിരുന്നു ഒരു വിമര്‍ശനം.
വിന്‍ഡീസ് പര്യടനത്തില്‍ പല പ്രമുഖ താരങ്ങളും ഇല്ലാതിരുന്നിട്ടും തഴയപ്പെട്ടതില്‍ പൃഥ്വി ഷായുടെ നിര്‍ഭാഗ്യമെന്നു മാത്രമേ പറയാന്‍ സാധിക്കൂയെന്നായിരുന്നു ഒരുട്വീറ്റ്.

IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

3

മധ്യനിര ബാറ്ററെന്നു പറഞ്ഞ് ആളകുകള്‍ എങ്ങനെയാണ് ശുഭ്മാന്‍ ഗില്ലിന്റെ പരാജയത്തെ ന്യായീകരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നാലില്‍ മൂന്നു കളികളിലും ഗില്‍ ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ രണ്ടു മോശം ഇന്നിങ്‌സുളുടെ പേരില്‍ പൃഥ്വ ഷായ്ക്ക് ഒരുപാട് വിമര്‍ശനമാണ് കേള്‍ക്കേണ്ടിവന്നത്. ഓസ്‌ട്രേലിയയിലെ ഒരു 91 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ഗില്‍ എന്താണ് ചെയ്തതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

4

ലിസ്റ്റ് എ ക്രിക്കറ്റ്

പൃഥ്വി ഷാ- ശരാശരി 57, സ്‌ട്രൈക്ക് റേറ്റ് 125, പക്ഷെ ടീമിലെടുത്തില്ല.

റുതുരാജ് ഗെയ്ക്വാദ്- ശരാശരി 54, സ്ട്രൈക്ക് റേറ്റ് 100

ശുഭ്മാന്‍ ഗില്‍- ശരാശരി 44, സ്‌ട്രൈക്ക് റേറ്റ് 80
ദീപക് ഹൂഡ- ശരാശരി 37, സ്‌ട്രൈക്ക് റേറ്റ് 93
സൂര്യകുമാര്‍ യാദവ്- ശരാശരി 38, സ്‌ട്രൈക്ക് റേറ്റ് 94
ഇഷാന്‍ കിഷന്‍- ശരാശരി 36, സ്‌ട്രൈക്ക് റേറ്റ് 92
സഞ്ജു സാംസണ്‍- ശരാശരി 30, സ്‌ട്രൈക്ക് റേറ്റ് 89
ഇവരെയെല്ലാം ഇന്ത്യന്‍ ടീമിലെുത്തിട്ടുണ്ട്.

ഏറ്റവും മികച്ച സ്റ്റാറ്റസുള്ള താരത്തിനു അവസരം നല്‍കാതിരിക്കുന്നത് തമാശയല്ല ബിസിസിഐ എന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

5

പൃഥ്വി ഷാ ഇപ്പോഴെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്നു. ടീമില്‍ ഇടം ലഭിക്കുന്നതിനായി താരം ഇനിയുമെന്ത് ചെയ്യണമെന്നും ഒരു യൂസര്‍ ചോദിക്കുന്നു.
ഇന്ത്യക്കു വേണ്ടി പൃഥ്വി ഷാ വീണ്ടും കളിക്കുന്നത് എപ്പോഴാണ് ഇനി നമുക്ക് കാണാന്‍ സാധിക്കുക. വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ തഴഞ്ഞതില്‍ ദുഖമുണ്ട്. ബിസിസിഐ പൃഥ്വിയുടെ പ്രതിഭയെ പാഴാക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

6

അവസാനമായി കളിച്ച ആറ് 50 ഓവര്‍ മല്‍സരങ്ങളില്‍ പൃഥ്വി ഷായുടെ പ്രകടനം
49 (ശ്രീലങ്ക- ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍)
13 (ശ്രീലങ്ക)
43 (ശ്രീലങ്ക- പ്ലെയര്‍ ഓഫ് ദി മാച്ച്)
74 (യുപിക്കെതിരേ, വിജയ് ഹസാരെ ട്രോഫി ഫൈനല്‍)
165 (കര്‍ണാടകയ്‌ക്കെതിരേ, വിജയ് ഹസാരെ ട്രോഫി സെമി)
185 (സൗരാഷ്ട്രയ്‌ക്കെതിരേ, വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍)
പോണ്ടിച്ചേരിക്കെതിരേ നേടിയ 227 റണ്‍സും മറക്കരുത്. എന്നായിരുന്നു ഒര യൂസര്‍ കുറിച്ചത്.

Story first published: Wednesday, July 6, 2022, 18:16 [IST]
Other articles published on Jul 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X