വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'65 റണ്‍സ് അടിച്ചപ്പോഴേക്കും തളര്‍ന്നു' — അനുഭവം പങ്കുവെച്ച് കോലി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: '65 റണ്‍സ് അടിച്ചപ്പോഴേക്കുംതന്നെ ഞാന്‍ തളര്‍ന്നിരുന്നു', പറയുന്നത് മറ്റാരുമല്ല - സാക്ഷാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ 42 ആം സെഞ്ചുറി തികച്ച കോലി, കരീബിയന്‍ മണ്ണിലെ കളിയനുഭവം പങ്കുവെയ്ക്കുകയാണ്.

എളുപ്പമല്ല കാര്യങ്ങൾ

എളുപ്പമല്ല കാര്യങ്ങൾ

കരുതുന്നതുപോലെ അത്ര എളുപ്പമല്ല വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങള്‍. പകല്‍ മഴ പെയ്തതോടെ ചൂടൂ കൂടി; ഒപ്പം ഈര്‍പ്പവും. അര്‍ധ സെഞ്ചുറി കഴിഞ്ഞപ്പോള്‍ത്തന്നെ തളര്‍ച്ച അനുഭവപ്പെട്ടു. സ്‌കോര്‍ 65 റണ്‍സില്‍ എത്തിയപ്പോഴേക്കും വല്ലായ്മ വര്‍ധിച്ചെന്ന് കോലി പറയുന്നു.

പിന്മാറിയില്ല

പിന്മാറിയില്ല

'പക്ഷെ ഈ അവസരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ എങ്ങുമെത്തിയിരുന്നില്ല. ഓപ്പണര്‍മാരായ രോഹിത്തും ധവാനും പെട്ടെന്നു മടങ്ങിയതോടെ ഇന്നിങ്ങ്‌സ് പടുത്തുയര്‍ത്താനുള്ള ചുമതല എന്നില്‍ നിക്ഷിപ്തമായി. ക്ഷീണം കാരണം അശ്രദ്ധയോടെ കളിച്ച് വിക്കറ്റു കളഞ്ഞാല്‍ ഇന്ത്യ പരുങ്ങലിലാവും. ഈ കരുതലോടെയാണ് തുടര്‍ന്ന് ബാറ്റു വീശിയത്' - ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ താരം വെളിപ്പെടുത്തുന്നു.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

'രോഹിത്ത് പോയി. ധവാന്‍ പോയി. ഈ അവസരത്തില്‍ ഞാന്‍ ക്രീസില്‍ തുടരേണ്ടത് ടീമിന്റെ ആവശ്യമായിരുന്നു. സീനിയര്‍ താരമെന്ന എന്ന നിലയ്ക്ക് പക്വതയോടെ ബാറ്റു ചെയ്യാന്‍ സാധിച്ചു. പൊതുവേ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാരെ ആശ്രയിച്ചാണ് ഇന്ത്യന്‍ സ്‌കോറിങ് മുന്നോട്ടു പോകാറ്. മുന്‍പ് പലതവണ രോഹിത്തും ധവാനും ഇക്കാര്യം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. പക്ഷെ ഇന്നലെ അവര്‍ പെട്ടെന്നു മടങ്ങി. സ്വാഭാവികമായും സ്‌കോര്‍ബോര്‍ഡില്‍ വലിയ റണ്‍സ് കുറിക്കേണ്ട ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു' - മത്സരശേഷം കോലി അറിയിച്ചു.

അവസരം തുലച്ചു, ശ്രേയസിനെ കണ്ടു പഠിക്കൂ... പന്തിനെതിരേ ആരാധകര്‍

നാലാം വിക്കറ്റ് കൂട്ടുകെട്ട്

നാലാം വിക്കറ്റ് കൂട്ടുകെട്ട്

125 പന്തില്‍ 120 റണ്‍സ് അടിച്ചെടുത്ത കോലിയായിരുന്നു ഇന്നലെ മത്സരത്തിലെ ടോപ് സ്‌കോറര്‍. ഒരു സിക്‌സും 14 ബൗണ്ടറികളുമാണ് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ശ്രേയസ് അയ്യറുമായി ചേര്‍ന്ന് കോലി നടത്തിയ നാലാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമായി. 68 പന്തില്‍ ശ്രേയസ്71 റണ്‍സ് കുറിച്ചു.

ഒടുവില്‍ കളിയവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ സ്‌കോര്‍ 279 റണ്‍സ് തൊട്ടത്. നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഭുവിയുടെ ഒരൊറ്റ ഓവറില്‍ കളി മാറി, നടുക്കം വിട്ടുമാറാതെ വിന്‍ഡീസ് - വീഡിയോ

തോൽവി രുചിച്ച് വിൻഡീസ്

തോൽവി രുചിച്ച് വിൻഡീസ്

ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ്, പോരാട്ട വീര്യം പുറത്തെടുത്തെങ്കിലും ജയിക്കാനായില്ല. മഴനിയമം പ്രകാരം 46 ഓവറില്‍ 270 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. എന്നാല്‍ 42 ആം ഓവറില്‍, 59 റണ്‍സ് അകലെവെച്ച് വിന്‍ഡീസ് താരങ്ങളെല്ലാം കൂടാരം കയറി.

നിശബ്ദനാണല്ലോ, എല്ലാം ഓക്കെയല്ലേ? പീറ്റേഴ്‌സനെ ട്രോളി യുവരാജ്... കാരണം ഇന്ത്യന്‍ വിജയമല്ല

ഫീൽഡിലും തിളക്കം

ഫീൽഡിലും തിളക്കം

മത്സരത്തില്‍ ബാറ്റുകൊണ്ടു മാത്രമല്ല, ഫീല്‍ഡിലും ആവേശകരമായ പ്രകടനമാണ് വിരാട് കോലി പുറത്തെടുത്തത്. വിന്‍ഡീസിന് വേണ്ടി ശക്തമായി നിലയുറപ്പിച്ച ഓപ്പണര്‍ എവിന്‍ ലൂയിസിനെ മാസ്മരികമായ ഒറ്റക്കൈയ്യന്‍ ക്യാച്ചിലൂടെയാണ് കോലി പുറത്താക്കിയത്.

Story first published: Monday, August 12, 2019, 18:27 [IST]
Other articles published on Aug 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X