വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇവരെ ഇന്ത്യ ഭയക്കണം, മെരുക്കിയില്ലെങ്കില്‍ ഏകദിന പരമ്പര ഗോപി!, നാല് പേരിതാ

കരുത്തരുടെ നിരയായ വിന്‍ഡീസ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്

1

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് 22ാം തീയ്യതി തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഫേവറേറ്റുകള്‍ ഇന്ത്യ തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പര സ്വന്തമാക്കി ഇറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരേ ആത്മവിശ്വാസം കൂടുതലാവും. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് നിസാരക്കാരല്ല. കരുത്തരുടെ നിരയായ വിന്‍ഡീസ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്.

വെസ്റ്റ് ഇന്‍ഡീസിന്റെ തട്ടകത്തിലാണ് പരമ്പരയെന്നതിനാല്‍ മുന്‍തൂക്കം ആതിഥേയര്‍ക്ക് തന്നെ അവകാശപ്പെടാം. ഇന്ത്യ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം ഏകദിന ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. വിന്‍ഡീസിനെതിരേ പരമ്പര നേടാന്‍ ഇന്ത്യക്ക് ചില താരങ്ങളെ മെരുക്കേണ്ടതായുണ്ട്. ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള വിന്‍ഡീസ് താരങ്ങളെ അറിയാം.

ടി20 ലോകകപ്പിലെ എക്കാലത്തെയും ബെസ്റ്റ് പ്ലേയിങ് 11, മൂന്ന് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ ധോണിടി20 ലോകകപ്പിലെ എക്കാലത്തെയും ബെസ്റ്റ് പ്ലേയിങ് 11, മൂന്ന് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ ധോണി

നിക്കോളാസ് പൂരന്‍

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരനാണ് ഇന്ത്യ ഭയക്കേണ്ട പ്രധാന താരം. ഇന്ത്യയില്‍ ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ താരങ്ങളെ നേരിട്ട് അനുഭവസമ്പത്തുള്ള താരമാണ് നിക്കോളാസ് പൂരന്‍. നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന് കെല്‍പ്പുണ്ട്. ഇന്ത്യക്കെതിരേ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡും അവകാശപ്പെടാന്‍ പൂരനാവും. രോഹിത്തിന്റെ അഭാവത്തിലിറങ്ങുന്ന ഇന്ത്യയെ വിറപ്പിക്കാനുള്ള മികവ് പൂരനുണ്ട്. മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പൂരന്‍.

ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

ജേസണ്‍ ഹോള്‍ഡര്‍

ജേസണ്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഓള്‍റൗണ്ടറാണ് ജേസണ്‍ ഹോള്‍ഡര്‍. തന്റേതായ ദിവസം ഓള്‍റൗണ്ട് മികവുകൊണ്ട് എതിരാളികളെ തകര്‍ക്കാന്‍ ഹോള്‍ഡര്‍ക്ക് മികവുണ്ട്. ഇന്ത്യക്കെതിരേ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസ് ടീമിന് പുറത്തായിരുന്ന ഹോള്‍ഡര്‍ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഈ മാസം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരേ അഹമ്മദാബാദിലാണ് അവസാനമായി ഹോള്‍ഡര്‍ ഏകദിനം കളിച്ചത്. 127 ഏകദിനത്തില്‍ നിന്ന് 2019 റണ്‍സും 146 വിക്കറ്റും നേടിയ ഹോള്‍ഡറിന്റെ പ്രകടനം ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി മാറുമെന്നതില്‍ സംശയമില്ല.

ഷായ് ഹോപ്

ഷായ് ഹോപ്

വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന സൂപ്പര്‍ താരങ്ങളിലൊരാളാണ് ഷായ് ഹോപ്. ആധുനിക ക്രിക്കറ്റിലെ അണ്ടര്‍റേറ്റഡ് താരമായി ഹോപ്പിനെ വിശേഷിപ്പിക്കാം. സ്ഥിരതയോടെ ബാറ്റുവീശുന്ന താരം ഇന്ത്യക്ക് വലിയ ഭീഷണിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 98 ഏകദിനത്തില്‍ നിന്ന് 49.05 ശരാശരിയില്‍ 4071 റണ്‍സാണ് ഹോപ് നേടിയത്. 12 സെഞ്ച്വറിയും 20 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. സമീപകാലത്തെ അദ്ദേഹത്തിന്റെ ഏകദിനത്തിലെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ട് തന്നെ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യ ഏറ്റവും കരുതിയിരിക്കേണ്ടതും ഹോപ്പിനെയാണ്.

T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

ബ്രണ്ടന്‍ കിങ്

ബ്രണ്ടന്‍ കിങ്

വെസ്റ്റ് ഇന്‍ഡീസിന്റെ യുവതാരങ്ങളിലൊരാളായ ബ്രണ്ടന്‍ കിങ്ങിനെയും ഇന്ത്യ കരുതി ഇരിക്കണം. 27കാരനായ താരം വളര്‍ന്നുവരുന്ന യുവ പ്രതിഭയാണ്. 15 ഏകദിനത്തില്‍ നിന്ന് 332 റണ്‍സാണ് ബ്രണ്ടന്‍ കിങ് നേടിയത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് അധികം പരിചയമില്ലാത്ത താരമാണ് ബ്രണ്ടന്‍ കിങ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കരുതണം. വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാതെ കരുതലോടെ കളിക്കുന്ന താരമാണ് ബ്രണ്ടന്‍ കിങ്.

5

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷെയ് ഹോപ്പ് (വൈസ് ക്യാപ്റ്റന്‍), ഷമര്‍ ബ്രൂക്‌സ്, കീസി കാര്‍ട്ടര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്‌സ്, ഗ്വാകേഷ് മോട്ടി, കീമോ പോള്‍, റോമന്‍ പവല്‍, ജെയ്ഡന്‍ സീല്‍സ്.

ഇന്ത്യന്‍ ഏകദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍ , പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Story first published: Monday, July 18, 2022, 18:32 [IST]
Other articles published on Jul 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X