വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാഹയോട് വിരമിക്കാന്‍ പറഞ്ഞോ ? എന്താണ് സംഭവിച്ചത്? വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തി

1
Rahul Dravid says not hurt at all by Wriddhiman Saha's comments | Oneindia Malayalam

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്,ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. പരമ്പരക്കുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെയാണ് വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. രണ്ട് പേരും വാക്ക് പാലിച്ചില്ലെന്നും ഇനി അവസരമില്ല വിരമിക്കാന്‍ ദ്രാവിഡ് ആവിശ്യപ്പെട്ടുവെന്നുമെല്ലാണ് സാഹ വെളിപ്പെടുത്തിയത്.

സീനിയര്‍ താരങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ ഇത് വലിയ ചര്‍ച്ചാവിഷയമാവുകയും ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എന്താണ് സംഭവത്തിലെ സത്യാവസ്ഥ എന്നത് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. സാഹയുടെ വെളിപ്പെടുത്തല്‍ വേദനിപ്പിച്ചില്ലെന്ന് പറഞ്ഞ ദ്രാവിഡ് അതിന്റെ കാരണവും വിശദീകരിച്ചു.

1

ഇപ്പോഴും സാഹയോട് ബഹുമാനം മാത്രമാണുള്ളതെന്നാണ് സാഹ പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ദ്രാവിഡ്. ' ടി20 പരമ്പര നേടിയതിന് നിങ്ങളുടെ അഭിനന്ദനത്തിന് നന്ദി. സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല. തകാരണം സാഹയോടും അവന്റെ നേട്ടങ്ങളോടും ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളോടും വലിയ ബഹുമാനമാണുള്ളത്. ഞാന്‍ അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി വ്യക്തത വരേണ്ടതായുണ്ടെന്നാണ് കരുതുന്നത്.

2

ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ താരങ്ങളോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളിക്കാര്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. ഇപ്പോള്‍ രോഹിത്തും ഞാനും ഒരു താരത്തിന് പ്ലേയിങ് 11ല്‍ ഇടമില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി പറയാറുണ്ട്. കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്'- ദ്രാവിഡ് പറഞ്ഞു.

3

37കാരനായ സാഹക്ക് പകരം കെ എസ് ഭരതിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ടീമിന്റെ നിലവിലെ സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണെന്ന് പറയാം. ബാറ്റിങ്ങില്‍ വിശ്വസ്തനെന്ന് വിളിക്കാനാവാത്ത സാഹയെ ഇനിയും ടീമില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ കാര്യമായ ഗുണം ഇല്ലെന്ന് തന്നെ പറയാം. റിഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ്. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം മികവ് കാട്ടുന്നുമുണ്ട്. റിഷഭിന്റെ അഭാവത്തിലും മികച്ചൊരു ബാറ്റ്‌സ്മാന്‍ കൂടിയാണ് ഇന്ത്യക്ക് ആവിശ്യം. പ്രായം പരിഗണിക്കുമ്പോള്‍ ഇനിയും സാഹക്ക് അവസരം നല്‍കുന്നത് ടീമിന് നേട്ടമുണ്ടാക്കുന്ന കാര്യമാണെന്ന് കരുതാനാവില്ല.

4

ദ്രാവിഡ് ഇനി അവസരമില്ലെന്നും വിരമിക്കാന്‍ ആവിശ്യപ്പെട്ടുവെന്നുമാണ് സാഹ വെളിപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ സാഹക്ക് ഇനി അവസരമില്ലെന്നത് വസ്തുതയാണ്. ഇത് പരിശീലകന്‍ ഉദ്ദേശിച്ചതുപോലെ മനസിലാക്കാന്‍ സാഹക്ക് സാധിച്ചില്ലെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ വിരമിക്കാന്‍ തയ്യാറല്ലെന്നാണ് സാഹ വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് അദ്ദേഹം ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനിന്നിരുന്നു.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഗാംഗുലി സന്ദേശം അയക്കുകയും ടീമില്‍ ഇടം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്നാണ് സാഹ ആരോപിച്ചത്. സാഹയുടെ ടെസ്റ്റ് കരിയറിലേക്ക് നോക്കുമ്പോള്‍ വലിയ മികവുണ്ടെന്ന് പറയാനാവില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പ്രതിഭാശാലിയാണെങ്കിലും വിദേശ പര്യടനങ്ങളിലെയടക്കം പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

5

ഈ അവസരത്തില്‍ ഭാവിയിലേക്ക് നോക്കി ടീം മാനേജ്‌മെന്റ് തീരുമാനങ്ങളെടുക്കുമ്പോള്‍ പല സീനിയര്‍ താരങ്ങള്‍ക്കും വഴിമാറേണ്ടി വരും. വൈകാരികമായി പ്രയാസമുണ്ടാക്കുന്ന തീരുമാനമാണെങ്കിലും ടീമിന്റെ മുന്നോട്ടുള്ള യാത്രയിലേക്ക് ചിന്തിക്കുമ്പോള്‍ സാഹയെ മാറ്റിനിര്‍ത്തി കെ എസ് ഭരത്തുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ശരിയാണെന്ന് തന്നെ പറയാം.

Story first published: Monday, February 21, 2022, 12:15 [IST]
Other articles published on Feb 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X