For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍

ഹൈദരാബാദ്: കരിയറില്‍ മറ്റൊരു നാഴികക്കല്ലിന് അടുത്തുനില്‍ക്കുകയാണ് കെഎല്‍ രാഹുല്‍. വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ കെഎല്‍ രാഹുലുണ്ട് ടീമില്‍. ശിഖര്‍ ധവാന്‍ പരുക്കേറ്റു പുറത്തായ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങാന്‍ രാഹുലിന് സാധ്യതയേറെ. ഇതേസമയം, 26 റണ്‍സ് കൂടി കുറിച്ചാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ കെഎല്‍ രാഹല്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

റെക്കോർഡിനരികെ

നിലവില്‍ 974 റണ്‍സാണ് കുട്ടിക്രിക്കറ്റില്‍ താരത്തിന്റെ സമ്പാദ്യം. വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20 -യില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ 1,000 റണ്‍സ് പിന്നിടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാകും കെഎല്‍ രാഹുല്‍.രോഹിത് ശര്‍മ്മ (2,539 റണ്‍സ്), വിരാട് കോലി (2,450 റണ്‍സ്), മഹേന്ദ്ര സിങ് ധോണി (1,617 റണ്‍സ്), സുരേഷ റെയ്‌ന (1,605 റണ്‍സ്), ശിഖര്‍ ധവാന്‍ (1,504 റണ്‍സ്), യുവരാജ് സിങ് (1,117 റണ്‍സ്) എന്നീ താരങ്ങള്‍ രാഹുലിന് മുന്‍പേ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു.

അതിവേഗം 1,000 റൺസ്

കേവലം 31 മത്സരങ്ങള്‍ (28 ഇന്നിങ്‌സുകള്‍) കൊണ്ടാണ് താരം 974 റണ്‍സില്‍ എത്തിനില്‍ക്കുന്നതെന്ന കാര്യം ശ്രദ്ധേയം. ബാറ്റിങ് ശരാശരി 41.34. ഇന്നത്തെ മത്സരത്തില്‍ 26 റണ്‍സ് കുറിച്ചാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ അതിവേഗം 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും കെഎല്‍ രാഹുല്‍ അറിയപ്പെടും. 26 ഇന്നിങ്‌സുകള്‍ കൊണ്ട് 1,000 റണ്‍സ് പിന്നിട്ട വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമന്‍.

കർണാടകയ്ക്കായും തിളങ്ങി

നേരത്തെ, ബംഗ്ലാദേശിനെതിരെ ഭേദപ്പെട്ട പ്രകടനം കെഎല്‍ രാഹുല്‍ കാഴ്ച്ചവെച്ചിരുന്നു. നായകന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയ സ്ഥിതിക്ക് മൂന്നാം നമ്പറിലാണ് താരം പരമ്പരയിലുടനീളം കളിച്ചത്. നാഗ്പൂരിലെ നിര്‍ണായകമായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറി കണ്ടെത്താനും രാഹുലിന് കഴിഞ്ഞു.

Most Read: ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?

റെക്കോർഡിൽ കണ്ണുവെച്ച് പൊള്ളാർഡും

സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയില്‍ കര്‍ണാടകയ്ക്കായും മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. സീസണിന്റെ അവസാന ടീമിനൊപ്പം ചേര്‍ന്ന രാഹുല്‍ മൂന്നു അര്‍ധ സെഞ്ച്വറികളും കര്‍ണാടകയ്ക്കായി കുറിച്ചു.മറുഭാഗത്ത് കെഎല്‍ രാഹുലിനൊപ്പം വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും 1,000 ട്വന്റി-20 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.

പട്ടികയിൽ കയറാൻ അവസരം

നിലവില്‍ 65 മത്സരങ്ങളില്‍ 953 റണ്‍സുണ്ട് പൊള്ളാര്‍ഡിന്റെ പേരില്‍. ട്വന്റി-20 ചരിത്രത്തില്‍ ഇതുവരെ മൂന്നു കരിബീയിന്‍ താരങ്ങള്‍ മാത്രമേ 1,000 റണ്‍സ് പിന്നിട്ടിട്ടുള്ളൂ. ക്രിസ് ഗെയ്ല്‍ (1,627 റണ്‍സ്), മാര്‍ലണ്‍ സാമുവേല്‍സ് (1,611 റണ്‍സ്), ഡ്വെയ്ന്‍ ബ്രാവോ (1,142 റണ്‍സ്) എന്നിവര്‍ക്കൊപ്പം പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരമാണ് പൊള്ളാര്‍ഡിന് കൈവന്നിരിക്കുന്നത്.

Story first published: Friday, December 6, 2019, 14:11 [IST]
Other articles published on Dec 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+