വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 
IND vs WI: യുവിയുടെ സിക്‌സര്‍ റെക്കോര്‍ഡ് തകര്‍ത്ത് ഹാര്‍ദിക്! മുന്നില്‍ ധോണി മാത്രം

അഞ്ചാം ടി20യില്‍ രണ്ടു സിക്‌സര്‍ നേടിയിരുന്നു

വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വമ്പന്‍ നേട്ടത്തിനു അവകാശിയായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കി ഇറങ്ങിയ ഇന്ത്യയെ കളിയില്‍ നയിച്ചത് ഹാര്‍ദിക്കായിരുന്നു. 88 റണ്‍സിന്റെ വമ്പന്‍ ജയം അദ്ദേഹം ടീമിനു സമ്മാനിക്കുകയും ചെയ്തു.

IND vs WI: ലോക റെക്കോഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍!, ടി20 ചരിത്രത്തില്‍ ഇതാദ്യം, കൈയടിIND vs WI: ലോക റെക്കോഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍!, ടി20 ചരിത്രത്തില്‍ ഇതാദ്യം, കൈയടി

അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1നാണ് സ്വന്തമാക്കിയത്. ഈ മാസമാരംഭിക്കുന്ന ഏഷ്യാ കപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടി20 കൂടിയായിരുന്നു. സിംബാബ് വെയില്‍ ഇന്ത്യ അടുത്തയാഴ്ച പര്യടനം നടത്തുന്നുണ്ടെങ്കിലും ഏകദിന പരമ്പര മാത്രമേ കളിക്കുന്നുള്ളൂ.

1

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഡെത്ത് ഓവറില്‍ നേടിയ സിക്‌സറുകളുടെ എണ്ണത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ നേട്ടത്തിനു അവകാശിയായിരിക്കുന്നത്. ഇന്ത്യക്കായി ഡെത്ത് ഓവറില്‍ കൂടുതല്‍ സിക്‌സറുകളടിച്ച രണ്ടാമത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്.
33 സിക്‌സറുകളോടെയാണ് ഹാര്‍ദിക് ഓള്‍ടൈം ലിസ്റ്റിലെ രണ്ടാമനായത്. ഇനി മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ഫിനിഷറുമായിരുന്ന എംഎസ് ധോണി മാത്രമേ ഹാര്‍ദിക്കിന്റെ മുന്നിലുള്ളൂ. 34 സിക്‌സറുകളോടെയാണ് ധോണി തലപ്പത്തുള്ളത്. വിന്‍ഡീസുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു സിക്‌സറിച്ചതോടെയാണ് ഹാര്‍ദിക് ധോണിയുടെ തൊട്ടരികിലെത്തിയത്.

2

IND vs WI: 'സ്ഥിരം നായകനാവാം', ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക്, ക്യാപ്റ്റനായാല്‍ പൊളിക്കും!

3

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ പിന്തള്ളിയാണ് ഡെത്ത് ഓവറിലെ സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റില്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ടാമനായിരിക്കുന്നത്. 31 സിക്‌സറുകളോടെ നേരത്തേ യുവിയായിരുന്നു എംഎസ് ധോണിയുടെ പിറകിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുവിയുടെ കസേര ഹാര്‍ദിക് തട്ടിയെടുത്തിരിക്കുകയാണ്.
ഈ ക്ലബില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളവര്‍ മുന്‍ നായകന്‍ വിരാട് കോലി (27 സിക്‌സര്‍), സുരേഷ് റെയ്‌ന (17), ദിനേശ് കാര്‍ത്തിക് (15), നിലവിലെ നായകന്‍ രോഹിത് ശര്‍മ (15) എന്നിവരാണ്.

4

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമങ്കത്തില്‍ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റിനു 188 റണ്‍സെന്ന മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണിങ് റോളില്‍ പരീക്ഷിക്കപ്പെട്ട ശ്രേയസ് അയ്യരാണ് (64) ടീമിന്റെ അമരക്കാരനായത്. 40 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും താരം നേടി. ദീപക് ഹൂഡ 38ഉം നായകന്‍ ഹാര്‍ദിക് 28ഉം റണ്‍സ് നേടി.

IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

5

മറുപടിയില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ വിന്‍ഡീസ് തരിപ്പണമായി. 15.4 ഓവറില്‍ വെറും 100 റണ്‍സിനു അവര്‍ പുറത്താവുകയായിരുന്നു. 56 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല.
മുഴുവന്‍ വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കാണ് ലഭിച്ചത്. രവി ബിഷ്‌നോയ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റുകള്‍ വീതം നേടി.

Story first published: Monday, August 8, 2022, 20:04 [IST]
Other articles published on Aug 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X