വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: അവന്‍ മാരക കോമ്പിനേഷന്‍, മൂന്നാമനും ഫിനിഷറുമാവും!- പുകഴ്ത്തി ഗവാസ്‌കര്‍

സൂര്യകുാറിനെക്കുറിച്ചാണ് പരാമര്‍ശനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വിന്‍ഡീസുമായുള്ള ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യയായിരുന്നു. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 194.54 സ്‌ട്രൈക്ക് റേറ്റോടെ 107 റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്തതും സൂര്യയായിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സൂര്യ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതായി ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ് അരങ്ങേറുന്നത്.

1

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നു സൂര്യകുമാര്‍ യാദവ് ആവശ്യപ്പെട്ടു കഴിഞ്ഞതു പോലെയാണ് ഇപ്പോഴത്തെ പ്രകടനം കാണുമ്പോള്‍ താന്‍ കരുതുന്നതെന്നു സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു. ആദ്യടി20യില്‍ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമായിരുന്ന സമയത്താണ് സൂര്യയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. മൂന്നാമത്തെ മല്‍സരത്തിലും ഇതു തന്നെയാണ് കണ്ടത്. നാലു വിക്കറ്റുകള്‍ നഷ്ടമായ ശേഷം ടീം അതുപോലെ ബാറ്റ് ചെയ്യുന്നത് ശരിയായ ദിശയിലാണ് ടീം മുന്നേറ്റം നടത്തുന്നത് എന്ന സൂചന കൂടിയാണ് നല്‍കുന്നത്.

2

പൂര്‍ണതയെന്നത് അസാധ്യമായ കാര്യമാണ്. പക്ഷെ കാര്യങ്ങള്‍ ദുഷ്‌കരമായ സമയത്ത് താരങ്ങള്‍ കൈകള്‍ ഉയര്‍ത്തി മുന്നോട്ടു വന്ന് സാഹചര്യത്തിന് അനുസരിച്ച് ഉയരുന്നത് ആഹ്ലാദകരമാണ്. സൂര്യ ഇപ്പോഴുമൊരു പുതുമുഖമാണെന്നത് മറക്കാന്‍ പാടില്ല. ദീര്‍ഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമല്ല അവ. വെങ്കടേഷ് അയ്യരുടെ കാര്യവും വ്യത്യസ്തമല്ല. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണാണ് അവനും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നതെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

3

സൂര്യകുമാര്‍ യാദവിന് ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാനും ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്യാന്‍ സാധിക്കും. വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ കണ്ടതു പോലെ മൂന്നാം ടി20യിലും നമ്മള്‍ അദ്ദേഹത്തിന്റെ മികച്ച ഫിനിഷിങ് കണ്ടതാണ്. ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ സാധിക്കുന്നതിനൊപ്പം ഫിനിഷറുമാണ് സൂര്യകുമാര്‍. എന്തൊരു മഹത്തായ കോമ്പിനേശഷനാണ് ഇതെന്നും സുനില്‍ ഗവാസ്‌കര്‍ പുകഴ്ത്തി.

4

അതേസമയം, ശ്രീലങ്കയ്‌ക്കെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയിലാണ് സൂര്യകുമാര്‍ യാദവ് അടുത്തതായി കളിക്കുന്നത്. 24 മുതലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ ടി20 ലഖ്‌നൗവിലാണ്. ശേഷിച്ച മല്‍സരങ്ങള്‍ 26, 27 തിയ്യതികളിലായി ധര്‍മശാലയിലാണ്.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

Story first published: Monday, February 21, 2022, 15:05 [IST]
Other articles published on Feb 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X