വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍

Many Records Were Broken During The India Vs Windies 1st T20 | Oneindia Malayalam

ഹൈദരാബാദ്: തകര്‍പ്പന്‍ തുടക്കം. വെസ്റ്റ് ഇന്‍ഡീസിന്റെ ജയമോഹങ്ങള്‍ വിരാട് കോലി മുളയിലെ നുള്ളി. സ്‌കോര്‍ബോര്‍ഡില്‍ 208 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ വിന്‍ഡീസ് കരുതി അനായാസം ജയിച്ചു കയറുമെന്ന്. എന്നാല്‍ കെഎല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.

കേമൻ വിരാട് കോലി

രാഹുല്‍ (40 പന്തില്‍ 62) പുറത്തായ ശേഷം ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കേണ്ട ചുമതല വിരാട് കോലിക്കായിരുന്നു. ഇന്ത്യന്‍ നായകന്‍ ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുകയും ചെയതു. എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വില്യംസണിനെ സിക്‌സിന പറത്തി വിജയ റണ്‍ നേടിയ കോലി ടീമിന്റെ തിളക്കത്തിന് മാറ്റു കൂട്ടി.

പിറന്നത് ഒരുപിടി റെക്കോർഡുകൾ

50 പന്തില്‍ പുറത്താവാതെ 94 റണ്‍സടിച്ച വിരാട് കോലിയാണ് കളിയിലെ കേമനും. ആറു വീതം ഫോറും സിക്‌സും കോലിയും ബാറ്റില്‍ നിന്നും പിറന്നു. സ്‌ട്രൈക്ക് റേറ്റ് 188. ഇന്നലത്തെ ആവേശകരമായ മത്സരത്തില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ ഇരു ടീമുകളും സൃഷ്ടിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 -യില്‍ പിറന്ന റെക്കോര്‍ഡുകള്‍ ചുവടെ കാണാം.

ഏറ്റവും ഉയർന്ന ചേസിങ്

208 — ട്വന്റി-20 ചരിത്രത്തില്‍ ഇന്ത്യ മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്. 2009 -ല്‍ വിജയകരമായി 207 റണ്‍സ് പിന്നിട്ടതായിരുന്നു ടീം ഇന്ത്യയുടെ ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. അന്ന് പ്രതിയോഗികള്‍ ശ്രീലങ്കയും. ഇന്നലത്തെ മത്സരത്തോടെ ട്വന്റി-20 ക്രിക്കറ്റില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ 200+ റണ്‍സ് മറികടന്ന് ജയം പിടിച്ചുവാങ്ങുന്നത്.

കോലിയുടെ ഉയർന്ന സ്കോർ

94* — ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഹൈദരാബാദില്‍ കുറിക്കപ്പെട്ടത്. 2016 -ല്‍ ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ കുറിച്ച 90* റണ്‍സായിരുന്നു ഇതിന് മുന്‍പത്തെ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. അന്ന് 37 റണ്‍സിന്് ടീം ഇന്ത്യ ജയിക്കുകയും ചെയ്തു.

നാണക്കേടിന്റെ റെക്കോർഡ്

60 — ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 -യില്‍ ഏറ്റവും അടിവാങ്ങിയ ബൗളറാണ് കെസ്‌റിക്ക് വില്യംസ്. 3.4 ഓവറില്‍ നിന്നും 60 റണ്‍സ് ഇദ്ദേഹം വിട്ടുനല്‍കി. പറഞ്ഞുവരുമ്പോള്‍ ട്വന്റി-20 ചരിത്രത്തില്‍ ഒരു വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. നേരത്തെ 56 റണ്‍സ് വിട്ടുനല്‍കിയ നികിത മില്ലറിന്റെ പേരിലായിരുന്നു ഈ നാണക്കേടിന്റെ റെക്കോര്‍ഡ്.

Most Read: സിക്‌സറടിച്ചു, നോട്ട്ബുക്ക് വലിച്ചെടുത്ത് കോലി നീട്ടിയെഴുതി; രണ്ടു വര്‍ഷത്തിനുശേഷം പ്രതികാരം

മാൻ ഓഫ് ദി മാച്ച്

12 — വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20 -യില്‍ വിരാട് കോലിയാണ് കളിയിലെ കേമനായത്. കോലിയുടെ 12 -മത്തെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് ഇന്നലത്തേത്. ഇതോടെ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് നേടുന്ന താരമായും ഇന്ത്യന്‍ നായകന്‍ മാറി. നിലവില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബിയും കോലിയുമായി ഈ നേട്ടം പങ്കിടുന്നുണ്ട്.

സിക്സർ മഴ

12 — ഇന്നലത്തെ കളിയില്‍ 12 സിക്‌സുകളാണ് ഗ്രൗണ്ടിന് തലങ്ങും വിലങ്ങും കരീബീയന്‍ ടീം പായിച്ചത്. പറഞ്ഞുവരുമ്പോള്‍ ട്വന്റി-20 ചരിത്രത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം നടത്തിയ ഏറ്റവും വലിയ സിക്‌സര്‍ മഴയാണ് ഹൈദരാബാദ് കണ്ടതും. ട്വന്റി-20 -യില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന സന്ദര്‍ശക ടീമെന്ന ഖ്യാതി ഇനി വെസ്റ്റ് ഇന്‍ഡീസിന് സ്വന്തം.

വിക്കറ്റു വേട്ട

Most Read: ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി

52 — ഇന്നലത്തെ കളിയോടെ ട്വന്റി-20 -യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരിൽ ഒരാളായി യുസ്‌വേന്ദ്ര ചാഹല്‍ മാറി. നിലവില്‍ 52 വിക്കറ്റുകളുണ്ട് ചാഹലിന്റെ പേരില്‍. രവിചന്ദ്രന്‍ അശ്വിനും ചാഹലിനാപ്പം ഈ നേട്ടം പങ്കിടുന്നുണ്ട്. ഇന്ത്യയ്ക്കായി അതിവേഗം 50 വിക്കറ്റുകൾ പൂർത്തിയാക്കിയ താരമെന്ന വിശേഷണവും ചാഹലിനുണ്ട്. 34 കളികളിൽ നിന്നുമാണ് താരം 50 വിക്കറ്റ് പൂർത്തിയാക്കിയത്.

Story first published: Saturday, December 7, 2019, 13:56 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X