വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തലയുയര്‍ത്തി മടക്കം, ഗെയ്ല്‍ വെടിക്കെട്ടില്‍ നട്ടംതിരിഞ്ഞ് ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: അങ്ങനെ ക്രിസ് ഗെയ്ല്‍ യുഗം അവസാനിച്ചിരിക്കുന്നു. മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണ്‍ ചെയ്ത ക്രിസ് ഗെയ്ല്‍, അവിസ്മരണീയമായ ബാറ്റിങ്ങ് വെടിക്കെട്ടോടെ ഏകദിന കരിയറിന് തിരശ്ശീല വീഴ്ത്തി. 41 പന്തില്‍ 72 റണ്‍സോടെയാണ് ഗെയ്‌ലിന്റെ പടിയിറക്കം. ഇന്ത്യന്‍ പേസര്‍മാരെ കണക്കിന് ശിക്ഷിച്ച ഗെയ്ല്‍ അഞ്ചു സിക്‌സും എട്ടു ഫോറും മത്സരത്തില്‍ കണ്ടെത്തി. സ്‌ട്രൈക്ക് റേറ്റാകട്ടെ 175.61 ഉം!

തുടക്കം മുതൽക്കെ ആക്രമണം

തുടക്കം മുതൽക്കെ ആക്രമണം

പരമ്പരയില്‍ ഇതുവരെ കണ്ട വിന്‍ഡീസ് ബാറ്റിങ് ശൈലിയ്ക്കായിരുന്നില്ല ഇന്ന് ട്രിനിഡാഡ് സാക്ഷ്യം വഹിച്ചത്. തുടക്കം മുതല്‍ക്കെ ഗെയ്‌ലും ലൂയിസും ഇന്ത്യന്‍ ബോളര്‍മാരെ ആക്രമിച്ചു. പത്തോവര്‍ പിന്നിടും മുന്‍പേ നൂറു കടന്ന ഓപ്പണിങ് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ഭുവനേശ്വറിനും ഷമിക്കും ഖലീല്‍ അഹമ്മദിനും കഴിഞ്ഞില്ല. മൂന്നു പേര്‍ക്കും കിട്ടി കണക്കിന് അടി.

ടോസ് നേടി ബാറ്റിങ്

ടോസ് നേടി ബാറ്റിങ്

പരമ്പരയില്‍ ആദ്യമായി ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ ജേസണ്‍ ഹോള്‍ഡറിന്റെ തീരുമാനം അക്ഷരംപ്രതി ശരിയാണെന്നു തൊട്ടുപിന്നാലെ ഗെയ്‌ലും ലൂയിസും തെളിയിച്ചു. ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ പിടിമുറുക്കിയെങ്കിലും പിന്നീടങ്ങോട്ട് 'ചെണ്ടയായി' മാറി ഇന്ത്യന്‍ ബോളര്‍മാര്‍.

വരുന്നൂ സ്മാര്‍ട്ട് ബോള്‍; ക്രിക്കറ്റിനെ അടിമുടി മാറ്റിമറിക്കും, ഉടന്‍ കളിക്കളത്തിലേക്ക്; പന്തിനെ അറിയാം

ആദ്യ വിക്കറ്റ്

ആദ്യ വിക്കറ്റ്

ഖലീല്‍ അഹമ്മദിനെ സിക്‌സിന് പറത്തിയാണ് കരിയറിലെ അവസാന അര്‍ധ സെഞ്ചുറി ഗെയ്ല്‍ കുറിച്ചത്. മറുഭാഗത്ത് ലൂയിസും മോശമാക്കിയില്ല. പതിനൊന്നാം ഓവറില്‍ യുസ് വേന്ദ്ര ചഹലാണ് ഇന്ത്യയ്ക്കായി ആദ്യ രക്തം വീഴത്തിയത്. 29 പന്തില്‍ 41 റണ്‍സുമായി ലൂയിസ് മടങ്ങുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ 112 റണ്‍സ് കുറിക്കപ്പെട്ടിരുന്നു. ചഹലിന്റെ പന്തില്‍ ധവാന് ക്യാച്ച് നല്‍കിയാണ് ലൂയിസ് പുറത്തായത്. പക്ഷെ ഇതൊന്നും ഗെയ്‌ലിനെ അലട്ടിയില്ല.

ഐപിഎല്‍; രഹാനെയെ രാജസ്ഥാന്‍ കൈവിടുന്നു? പുതിയ തട്ടകത്തിലേക്ക് കൂടുമാറ്റം

ഒടുവിൽ മടക്കം

ഒടുവിൽ മടക്കം

എന്നാല്‍ പതിമൂന്നാം ഓവറില്‍ വിരാട് കോലി അത്യുഗ്രന്‍ ക്യാച്ചെടുത്തതോടെ ഗെയ്‌ലിന് കളം വിടേണ്ടി വന്നു. അവസാന മത്സരത്തില്‍ ഖലീല്‍ അഹമ്മദിനാണ് ഗെയ്‌ലിന്റെ വിക്കറ്റ്. സ്‌റ്റേഡിയം ഒന്നടങ്കം വന്‍ ഹര്‍ഷാരവത്തോടെയാണ് ഗെയ്‌ലിന് യാത്രയയപ്പ് നല്‍കിയത്. പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഗെയ്‌ലിനെ ചെന്ന് കണ്ട് അഭിനന്ദിക്കാനും മറന്നില്ല.

പതിനേഴാം വയസ്സില്‍ സച്ചിന്റെ ആദ്യ സെഞ്ചുറി, ചരിത്രം പങ്കുവെച്ച് ബിസിസിഐ

ഇനി ചരിത്രത്തിൽ

ഇനി ചരിത്രത്തിൽ

നിലവില്‍ ക്രിസ് ഗെയ്‌ലാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള വിന്‍ഡീസ് താരം. കഴിഞ്ഞ മത്സരത്തില്‍ ബ്രയാന്‍ ലാറയെ മറികടന്നായിരുന്നു ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്. വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരവും ഗെയ്‌ലുതന്നെ — 301 ഏകദിനങ്ങള്‍. ഈ സ്മരണയ്ക്കായി 301 ആം നമ്പര്‍ ജഴ്‌സിയിലാണ് ഗെയ്ല്‍ ഇന്ന് കളിക്കാനിറങ്ങിയത്.

Story first published: Wednesday, August 14, 2019, 23:38 [IST]
Other articles published on Aug 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X