ഗയാന: മൂന്നാം ട്വന്റി-20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. മഴ തടസ്സപ്പെടുത്തിയ മത്സരം ഒരു മണിക്കൂറിലേറെ വൈകിയാണ് ആരംഭിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മ്മയ്ക്ക് പകരം കെഎല്‍ രാഹുല്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യും. ട്വന്റി-20 പരമ്പര തൂത്തുവാരാന്‍ കോലിയും സംഘവും ലക്ഷ്യമിടുമ്പോള്‍ അവസാന മത്സരം ജയിച്ച് മാനം കാക്കാനായിരിക്കും വിന്‍ഡീസ് താരങ്ങള്‍ ഒരുങ്ങുന്നത്.
ഇന്ത്യ XI: കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്, വിരാട് കോലി, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചഹാര്‍, നവ്ദീപ് സെയ്നി
വെസ്റ്റ് ഇന്‍ഡീസ് XI: എവിന്‍ ലൂയിസ്, സുനില്‍ നരെയ്ന്, നിക്കോളാസ് പൂരന്, കീറോണ്‍ പൊള്ളാര്‍ഡ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, റോവ്മാന്‍ പവല്‍, കീമോ പോള്‍, ഫാബിയാന്‍ അലെന്‍, ഒഷെയ്ന് തോമസ്.