IND vs WI: 'സ്ഥിരം നായകനാവാം', ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക്, ക്യാപ്റ്റനായാല്‍ പൊളിക്കും!

ഇന്ത്യയുടെ ഭാവി നായകന്മാരുടെ പട്ടികയിലേക്ക് പെട്ടെന്ന് ഉയര്‍ന്നുവന്ന താരമാണ് പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിന് ശേഷം മോശം ഫോമിനെത്തുടര്‍ന്നും പരിക്കിനെത്തുടര്‍ന്നും വിശ്രമത്തില്‍ പോയ ഹര്‍ദിക് തിരിച്ചെത്തിയത് അതി ഗംഭീരമായാണ്. 2022ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായത് ഹര്‍ദിക്കിന്റെ തലവര മാറ്റിയെന്ന് പറയാം.

നായകനായുള്ള അരങ്ങേറ്റ സീസണില്‍ അരങ്ങേറ്റ ടീമിനെ കപ്പിലേക്കെത്തിച്ചതോടെയാണ് ഹര്‍ദിക്കിന്റെ നായകമികവിനെ എല്ലാവരും തിരിച്ചറിയുന്നത്. ഇതോടെ ഇന്ത്യയുടെ ഭാവി നായകന്മാരുടെ പട്ടികയിലേക്കും ഹര്‍ദിക്കെത്തി. അയര്‍ലന്‍ഡ് പര്യടനത്തില്‍ സീനിയേഴ്‌സിന്റെ അഭാവത്തില്‍ രണ്ട് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ ഹര്‍ദിക്കിന് അവസരം ലഭിച്ചു. അദ്ദേഹമത് നന്നായി മുതലാക്കുകയും ചെയ്തു.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

ഇപ്പോള്‍ വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാന്‍ ഹര്‍ദിക്കിന് അവസരം ലഭിച്ചിരുന്നു. 88 റണ്‍സിന്റെ ഗംഭീര ജയമാണ് അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ഹര്‍ദിക് എത്തുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പല നായകന്മാരെ പരീക്ഷിക്കുന്നത് നിര്‍ത്തി ടി20യില്‍ സ്ഥിരം ഉപ നായകനായി ഹര്‍ദിക്കിനെ പരിഗണിക്കാനുള്ള ആലോചനയിലായിരുന്നു ടീം മാനേജ്‌മെന്റ്.

ഏഷ്യാ കപ്പിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക്കിലേക്കെത്താനാണ് സാധ്യത. നായകനാവാന്‍ സന്തോഷവാനാണെന്നും ഇന്ത്യയെ സ്ഥിരമായി നയിക്കുന്നതിനെക്കുറിച്ചും ഹര്‍ദിക് പറഞ്ഞു. 'രാജ്യത്തെ നയിക്കാന്‍ അവസരം ലഭിക്കുകയെന്നത് വളരെ സവിശേഷമായ കാര്യമാണ്. ടീമിനെ വിജയത്തിലേക്കുമെത്തിക്കാന്‍ സാധിക്കുകയെന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ടീമിന്റെ രീതികള്‍ പിന്തുടരുകയാണ് ഇപ്പോള്‍ ചെയ്യുന്നത്'- ഹര്‍ദിക് പറഞ്ഞു.

കോലിയും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നം, പരിഹാരമുണ്ട്!, ചൂണ്ടിക്കാട്ടി പാക് താരം

ഇന്ത്യയുടെ സ്ഥിരം നായകനാവുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഞാന്‍ എന്നെത്തന്നെ ഭാവി നായകനായി കാണുന്നു. അതിനെന്താണ് കുഴപ്പം?. അത്തരമൊരു അവസരം ലഭിച്ചാല്‍ അത് വളരെയധികം സന്തോഷത്തോടെ സ്വീകരിക്കും. എന്നാല്‍ ഇപ്പോള്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമാണ് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ അതിലേക്ക് ശ്രദ്ധ നല്‍കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്'-ഹര്‍ദിക് പറഞ്ഞു.

ആക്രമണോത്സകതയോടെ നയിക്കുന്ന നായകനാണ് ഹര്‍ദിക്. കളത്തിനകത്ത് പൊതുവേ ശാന്തനായ താരമാണ് ഹര്‍ദിക്. എന്നാല്‍ പിഴവുകള്‍ സംഭവിക്കുമ്പോള്‍ ദേഷ്യത്തോടെ തന്നെ പ്രതികരിക്കാറുമുണ്ട്. ഐപിഎല്ലില്‍ സീനിയര്‍ താരം മുഹമ്മദ് ഷമിയോട് ഹര്‍ദിക് ഫീല്‍ഡിങ് പിഴവിന്റെ പേരില്‍ ദേഷ്യപ്പെട്ടത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

രോഹിത് ശര്‍മക്ക് പ്രായം 35 കടന്നതിനാല്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി തുടരാനായേക്കും. അതിന് ശേഷം കളമൊഴിയേണ്ടി വന്നാല്‍ ഇന്ത്യ നായകനാക്കാന്‍ കൂടുതല്‍ സാധ്യത ഹര്‍ദിക്കിനെ തന്നെയാണ്. കൂടുതല്‍ പക്വതയോടെ കളിക്കാനും സമ്മര്‍ദ്ദമില്ലാതെ കളിക്കാനും അദ്ദേഹത്തിനാവുന്നു. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പ്രകടനത്തെ ക്യാപ്റ്റന്‍സി ബാധിക്കുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റനാവുമ്പോള്‍ ഹര്‍ദിക്കിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭാവി നായകനാവാന്‍ ഹര്‍ദിക് തന്നെയാണ് കൂടുതല്‍ യോഗ്യന്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 8, 2022, 11:43 [IST]
Other articles published on Aug 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X