ആന്റിഗ്വ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ഇന്ത്യയിറങ്ങി. ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കോലിപ്പട ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ടെസ്റ്റ് പരമ്പര കൂടി തൂത്തുവാരി പര്യടനത്തില്‍ സമ്പൂര്‍ണ ജയം കുറിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ടീമിനെ കുറിച്ച് കോലിക്ക് വലിയ ആശങ്കകളില്ല.
കെഎല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍ സംഖ്യം ഇന്ത്യയ്ക്കായി ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയുണ്ട് സ്കോറിങ് ഏറ്റെടുക്കാന്‍. ആദ്യ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കാനാണ് കോലിയുടെ തീരുമാനം. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കും.
സ്പെഷ്യലിസ്റ്റ് സ്പിന്നറായ അശ്വിന് പകരം ഓള്‍റൗണ്ടര്‍ ജഡേജയ്ക്കാണ് സ്പിന്‍ വിഭാഗത്തിന്റെ ഉത്തരവാദിത്വം. അശ്വിന് പുറമെ രോഹിത്ത് ശര്‍മ്മ, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കും.
ഇതേസമയം, കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ച് ആത്മവിശ്വാസവുമായാണ് ജേസണ്‍ ഹോള്‍ഡറും സംഘവും വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. കെമാര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍ പേസ് ത്രയം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറക്കുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ്.
നിലവില്‍ ബാറ്റിങ് വിഭാഗമാണ് ടീമിന്റെ പ്രധാന തലവേദന. ട്വന്റി-20, ഏകദിന പരമ്പരകളില്‍ ബാറ്റ്സ്മാന്മാര് പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ചിത്രം മാറാം. ക്രെയിഗ് ബ്രാത്ത്വെയ്റ്റിനും ഷായി ഹോപ്പിനും റോസ്റ്റണ്‍ ചേസിനും ക്രീസില്‍ നിലയുറപ്പിക്കാനായാല്‍ വിന്‍ഡീസ് സ്കോര്‍ബോര്‍ഡ് വമ്പന്‍ റണ്‍സുകള്‍ കുറിക്കും. ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹിറ്റ്മയര്‍ എന്നിവരെ ആശ്രയിച്ചാണ് മധ്യനിര. സാഹചര്യം ആവശ്യപ്പെട്ടാല്‍ ബാറ്റുകൊണ്ട് പോരാടന്‍ നായകന് ജേസണ്‍ ഹോള്‍ഡറിനും മടിയില്ല.
ഇന്ത്യ പ്ലേയിങ് ഇലവന്:
മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (നായകന്), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രിത ബുംറ
വെസ്റ്റ് ഇന്‍ഡീസ് പ്ലേയിങ് ഇലവന്:
ക്രെയിഗ് ബ്രാത്ത്വെയ്റ്റ്, ജോണ്‍ കാമ്പെല്‍, ഷായി ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ഷമാര്‍ ബ്രൂക്ക്സ്, ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹിറ്റ്മയര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വേല്‍ കമ്മിന്‍സ്, ഷാനോണ്‍ ഗബ്രിയേല്‍, കെമാര്‍ റോച്ച്