വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ് ഏകദിനം: മഴ കളി മുടക്കുമോ?

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്നും മഴ കളി തടസ്സപ്പെടുത്തുമോ? അങ്ങനെ സംഭവിക്കല്ലേയെന്നാണ് ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുടെ പ്രാര്‍ത്ഥന. പരമ്പരയിലെ ആദ്യ ഏകദിനം മഴ കവര്‍ന്നെടുത്തു; രണ്ടാം ഏകദിനം കൂടി നഷ്ടപ്പെട്ടാല്‍ ശരിയാവില്ല. ഗെയ്‌ലിന്റെ മുന്നൂറാം ഏകദിനം, 19 റണ്‍സ് അകലത്തുള്ള കോലിയുടെ റെക്കോര്‍ഡ് — ഈ രണ്ടു മുഹൂര്‍ത്തങ്ങള്‍ക്കാണ് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

മാനം കാക്കാൻ വിൻഡീസ്

മാനം കാക്കാൻ വിൻഡീസ്

കുട്ടിക്രിക്കറ്റിന്റെ രാജാക്കന്മാരെന്ന് വീമ്പു പറയുമ്പോഴും ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക് അടിയറവു വെച്ച നാണക്കേഡ് വിന്‍ഡീസ് ക്യംപിലുണ്ട്. ഇന്നത്ത മത്സരം ജയിച്ച് അപമാനഭാരം തെല്ലൊന്നു കുറയ്ക്കാനാണ് ഹോള്‍ഡറും കൂട്ടരും ഇന്നിറങ്ങുക.

ഇന്ത്യന്‍ ക്യാംപില്‍ വലിയ ആശങ്കകളില്ല. സ്‌കോറിങ്ങിന് അടിത്തറ പാകാന്‍ രോഹിത്, ധവാന്‍, കോലി ത്രയംതന്നെ ധാരാളം.

നാലാം നമ്പർ

നാലാം നമ്പർ

ഇതേസമയം, നാലാം നമ്പറില്‍ ടീം ഇന്ത്യയുടെ പരീക്ഷണം തുടരുകയാണ്. ഇക്കുറി ശ്രേയസ് ഐയ്യര്‍ക്കാകും നാലാം നമ്പറില്‍ നറുക്കു വീഴുക. ശ്രേയസ് ഐയര്‍ വന്നാല്‍ കെഎല്‍ രാഹുല്‍ ഡ്രസിങ് റൂമിലിരിക്കാനാണ് സാധ്യത കൂടുതല്‍.

ഇതേസമയം, ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കേദാര്‍ ജാദവിന് കൂടുതല്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. നവ്ദീപ് സെയ്‌നി, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ ഉള്‍പ്പെടുന്ന താരങ്ങളില്‍ ആര്‍ക്കെല്ലാം കോലി പന്തേല്‍പ്പിക്കുമെന്ന് വൈകാതെ കണ്ടറിയാം.

സമയം, കാലാവസ്ഥ

സമയം, കാലാവസ്ഥ

ഇന്ത്യന്‍ സമയം വൈകുന്നേരം ആറരയ്ക്കാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തിനുള്ള ടോസ് നിശ്ചയിച്ചിരിക്കുന്നത്. മഴ തടസ്സപ്പെടുത്തിയില്ലെങ്കില്‍ കൃത്യം ഏഴു മണിക്ക് കളി ആരംഭിക്കും. മത്സരം നടക്കുന്ന സമയം മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. 14 ശതമാനം മാത്രമാണ് മഴയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നതും.

ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: രണ്ടര പതിറ്റാണ്ടു പഴക്കമുള്ള റെക്കോര്‍ഡ് തിരുത്താന്‍ കോലി

പിച്ച്

പിച്ച്

2017 -ലായിരുന്നു ക്വീന്‍സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഏറ്റവുമൊടുവില്‍ ഏകദിന മത്സരം നടന്നത്. അന്നും എതിരാളികള്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തന്നെ. ബാറ്റിങ്ങിനെയും ബോളിങ്ങിനെയും തുല്യമായി തുണയ്ക്കുന്ന പിച്ചാണ് പൊതുവേ ക്വീന്‍സ് പാര്‍ക്കില്‍ ഒരുങ്ങാറ്. ആദ്യം ബാറ്റു ചെയ്ത ടീം 67 തവണ ജയിച്ച ചരിത്രമുണ്ടിവിടെ. ഇതേസമയം, രണ്ടാം ബാറ്റിങ്ങിന് ഇറങ്ങി ടീമുകള്‍ 29 തവണ മാത്രമാണ് വിജയം രുചിച്ചിട്ടുള്ളത്.

വിന്‍ഡീസിന്റെ തുറുപ്പുച്ചീട്ട് - രൂപം കണ്ടിട്ട് 'കൊച്ചാക്കല്ലേ', ഇന്ത്യയ്ക്ക് പണികിട്ടും

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ (ഉപനായകന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് ഐയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി

ടീം ഇന്ത്യ കാത്തിരിക്കുന്ന നാലാം നമ്പര്‍... അവനേക്കാള്‍ കേമനില്ല. ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് താരം

വിന്‍ഡീസിന്റെ സാധ്യതാ ഇലവന്‍

വിന്‍ഡീസിന്റെ സാധ്യതാ ഇലവന്‍

ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹിറ്റ്മയര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍ (നായകന്‍), കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ഫാബിയന്‍ അലന്‍, ഷെല്‍ഡണ്‍ കോട്രല്‍, ഒഷെയ്ന്‍ തോമസ്, കീമോ പോള്‍, കെമാര്‍ റോച്ച്, ജോണ്‍ കാമ്പെല്‍

Story first published: Sunday, August 11, 2019, 16:17 [IST]
Other articles published on Aug 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X