ശ്രീലങ്കയിലേക്ക് പോവുക ഇന്ത്യയുടെ യുവനിര, സഞ്ജുവിനും ഇഷാനും അവസരം ലഭിച്ചേക്കും
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ പര്യടനം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസി ഐ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്നതാവും പരമ്പരയെങ്കിലും മത്സരത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയിലാവും പരമ്പര നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായിട്ടാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക.

മലയാളി താരം സഞ്ജു സാംസണിനും മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനും ഉള്‍പ്പെടെ പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സൂര്യകുമാര്‍ യാദവ്,ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയ ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,ദേവ്ദത്ത് പടിക്കല്‍,പൃത്ഥ്വി ഷാ,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അവസരം നല്‍കിയേക്കുമെന്നാണ് സൂചന.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു സഞ്ജു. നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സഞ്ജു ബാറ്റ്‌സ്മാനെന്ന നിലയില്‍ സെഞ്ച്വറി ഉള്‍പ്പെടെ നേടി തിളങ്ങി. നേരത്തെ തന്നെ സഞ്ജു ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയെങ്കിലും മികച്ചൊരു പ്രകടനം കാഴ്ചവെക്കാനായില്ല. 26കാരനായ താരം ഏഴ് ടി20കളില്‍ നിന്ന് ആകെ നേടിയത് 83 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 23 റണ്‍സ്. എന്നാല്‍ 114 ഐപിഎല്ലില്‍ നിന്നായി 2861 റണ്‍സ് സഞ്ജുവിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും.

ടി20 ലോകകപ്പ് നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ഇരുവരും അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.

ഇത്തവണ തിളങ്ങിയ ബൗളര്‍മാര്‍ക്കും അവസരം ലഭിച്ചേക്കും. സീനിയര്‍ ബൗളറായി ഭുവനേശ്വര്‍ കുമാര്‍ ടീമിലിടം പിടിക്കുമ്പോള്‍ ഇത്തവണ ആര്‍സിബിക്കൊപ്പം തിളങ്ങിയ ഹര്‍ഷല്‍ പട്ടേലിനും ഡല്‍ഹി പേസര്‍ ആവേഷ് ഖാനും അവസരം ലഭിച്ചേക്കും. ഹര്‍ഷല്‍ 17 വിക്കറ്റും ആവേഷ് 14 വിക്കറ്റുമാണ് സീസണില്‍ വീഴ്ത്തിയത്. ദീപക് ചഹാര്‍,ടി നടരാജന്‍,ഖലീല്‍ അഹമ്മദ് എന്നിവരെയും പരിഗണിച്ചേക്കും.

പരമ്പര
സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ തെവാത്തിയ,ക്രുണാല്‍ പാണ്ഡ്യ,അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കും അവസരം ലഭിക്കാനാണ് സാധ്യത. ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ലങ്കന്‍ പര്യടനത്തിലെ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നുറപ്പാണ്. അതിനാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവും യുവതാരങ്ങള്‍ ശ്രമിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications