വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-ശ്രീലങ്ക പരമ്പര: ടീമില്‍ ആറ് സ്പിന്നര്‍മാര്‍ നായകന് വലിയ തലവേദനയാവും, വിമര്‍ശിച്ച് ആകാശ്

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ യുവതാരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സീനിയര്‍ താരങ്ങളില്‍ മിക്കവരും ഇംഗ്ലണ്ടില്‍ പരമ്പര കളിക്കാന്‍ പോയതിനാല്‍ യുവതാരങ്ങള്‍ക്കാണ് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയത്. അഞ്ച് താരങ്ങള്‍ക്ക് ആദ്യമായും ടീമിലേക്ക് വിളിയെത്തി.

20 അംഗ ടീമില്‍ ഇന്ത്യ ആറ് സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. ശ്രീലങ്കന്‍ പിച്ചില്‍ സ്പിന്നിന് തിളങ്ങാന്‍ സാധിക്കുമെന്നത് വിലയിരുത്തിയാണ് സെലക്ടര്‍മാര്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ നായകന്‍ ശിഖര്‍ ധവാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വളരെ പ്രയാസമുണ്ടാക്കുന്ന കാര്യമായി ഇത് മാറുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

aakashchopra

'ടീമില്‍ ആറ് സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേസര്‍മാര്‍ നാല് പേര്‍ മാത്രവും. ആരാണ് ആറ് സ്പിന്നര്‍മാരെ പരിഗണിച്ചത്? ആരെ എവിടെ കളിപ്പിക്കുമെന്നത് ക്യാപ്റ്റനും പരിശീലകനും വലിയ തലവേദനയായി മാറും. രാഹുല്‍ ചഹാര്‍,യുസ് വേന്ദ്ര ചഹാല്‍,വരുണ്‍ ചക്രവര്‍ത്തി,ക്രുണാല്‍ പാണ്ഡ്യ,കുല്‍ദീപ് യാദവ്,കൃഷ്ണപ്പ ഗൗതം ഇവരില്‍ മൂന്ന് പേരില്‍ കൂടുതല്‍ ഒരു മത്സരത്തിലും കളിപ്പിക്കാന്‍ സാധിക്കില്ല'-ആകാശ് ചോപ്ര പറഞ്ഞു.

മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന,ടി20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചഹാര്‍,ചഹാല്‍,കുല്‍ദീപ് യാദവ്,വരുണ്‍ ചക്രവര്‍ത്തി എന്നീ നാല് പേരും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരാണ്. ക്രുണാല്‍ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതവും ഓള്‍റൗണ്ടര്‍മാരുമാണ്. ഇവരില്‍ ക്രുണാലിനും വരുണ്‍ ചക്രവര്‍ത്തിക്കും ടി20യില്‍ മുഖ്യ പരിഗണന ലഭിച്ചേക്കും. ഏകദിനത്തില്‍ ചഹാലിനും കുല്‍ദീപിനും അവസരം ലഭിക്കാനാണ് സാധ്യത.

ഇത്രയും താരങ്ങള്‍ക്ക് അവസരം നല്‍കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ യുവതാരങ്ങളെ വെച്ച് അത്ഭുതം സൃഷ്ടിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് അത്ഭുതം കാട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ക്രുണാല്‍ പാണ്ഡ്യ പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്നാണ് ആകാശ് ചോപ്രയുടെയും അഭിപ്രായം.

'മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. ടീമില്‍ ഫിനിഷറില്ലാത്തതിനാല്‍ത്തന്നെ ക്രുണാല്‍ പാണ്ഡ്യ കളിച്ചേക്കും. ഏകദിനത്തില്‍ ചഹാല്‍ തീര്‍ച്ചയായും കളിച്ചേക്കും. ഏകദിനത്തില്‍ കുല്‍ദീപിനും അവസരം നല്‍കണം.എന്നാല്‍ രാഹുല്‍ ചഹാറിനെയും വരുണ്‍ ചക്രവര്‍ത്തിയേയും എന്ത് ചെയ്യും?എന്തിനാണ് കൃഷ്ണപ്പ ഗൗതത്തെ ടീമിലെടുത്തത്? ആകാശ് ചോപ്ര ചോദിച്ചു.

(ശിഖര്‍ ധവാന്‍,ആകാശ് ചോപ്ര ചിത്രം കൊടുക്കാം)

Story first published: Saturday, June 12, 2021, 19:14 [IST]
Other articles published on Jun 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X