IND vs SL: പുജാരയും രഹാനെയുമില്ല, പകരക്കാരാര്? മല്‍സരരംഗത്ത് മൂന്നു പേര്‍, ഒരാള്‍ ഉറപ്പിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യയുടെ അടുത്ത ദൗത്യം ടെസ്റ്റ് പരമ്പരയാണ്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടെ രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ആദ്യ ടെസ്റ്റ് മാര്‍ച്ച് നാലു മുതല്‍ മൊഹാലിയിലാണ്. ഡേ- നൈറ്റ് ടെസ്റ്റായ രണ്ടാമത്തേത് ബെംഗളൂരുവിലും നടക്കും.

പരിചയസമ്പന്നരും വെറ്ററന്‍ ബാറ്റര്‍മാരുമായ ചേതേശര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയ്ക്കിറങ്ങുക. മോശം ഫോമിനെ തുടര്‍ന്നു ഇരുവരെയും ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കുകയായിരുന്നു. ഇതോടെ മൂന്നാം നമ്പറില്‍ പുജാരയ്ക്കും അഞ്ചാം നമ്പറില്‍ രഹാനെയ്ക്കും പകരക്കാരെ ഇന്ത്യക്കു കണ്ടെത്തേണ്ടതുണ്ട്. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കന്നി ടെസ്റ്റ് പരമ്പരയും കൂടിയാണിത്.

പുറത്തുവരുന്ന സൂചനകള്‍ പ്രകാരം ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരുടെ സ്ഥാനത്തിനു വേണ്ടി മൂന്നു പേരാണ് മല്‍സരരംഗത്തുള്ളത്. യുവതാരം ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഹനുമാ വിഹാരി എന്നിവരാണ് ഇവര്‍.

പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ഗില്ലിനു നറുക്കുവീഴുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നേരത്തേ ഓപ്പണറായി കളിച്ചിട്ടുള്ളതിനാല്‍ തന്നെ താരത്തിന് ടോപ്പ് ഓര്‍ഡര്‍ തന്നെയാണ് ഏറ്റവും യോജിക്കുകയെന്നു ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. പുജാരയെപ്പോലെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ഗില്ലിനെ ഭാവി താരമായി ഈ പൊസിഷനില്‍ വളര്‍ത്തിക്കൊണ്ടു വരാനും കഴിയും.

മൂന്നാമയായി ശുഭ്മാന്‍ ഗില്ലാണ് ഏറ്റവും മികച്ച ഓപ്ഷനെന്നു താന്‍ വിശ്വസിക്കുന്നതായി ഇന്ത്യന്‍ ടീമിന്റെ മുന്‍ സെക്ടറായ ദേവാങ് ഗാന്ധി പിടിഐയോടു പറഞ്ഞു. ഗില്‍ നേരത്തേ ടെസ്റ്റില്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ്. പക്ഷെ ഓപ്പണിങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ഈ പരമ്പരയില്‍ മായങ്ക് അഗര്‍വാളുണ്ട്. അതുകൊണ്ടു തന്നെ ഗില്ലിനു മൂന്നാംനമ്പറായിരിക്കും യോജിക്കുകയെന്നും ഗാന്ധി നിരീക്ഷിച്ചു.

2021 ജനുവരി വരെ ദേശീയ ടീമിന്റെ സെലക്ടറുടെ റോളില്‍ അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഓപ്പണറായി ടെസ്റ്റില്‍ അരങ്ങേറുന്നതിനു മുമ്പ് മധ്യനിര ബാറ്ററായാണ് ശുഭ്മാന്‍ ഗില്ലിനെ തയ്യാറാക്കി നിര്‍ത്തിയിരുന്നതെന്നും ഗാന്ധി വ്യക്തമാക്കി.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് മൂന്നാം നമ്പറിലായിരിക്കും ശുഭ്മാന്‍ ഗില്ലിനെ ഇറക്കുകയെന്നു എനിക്കു തോന്നുന്നു. കാരണം ഇന്ത്യന്‍ എ ടീമിന്റെ സംവിധാനത്തിലൂടെ ഉയര്‍ന്നുവന്ന താരമാണ് അവന്‍. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരേ അവരുടെ നാട്ടില്‍ വച്ച് മധ്യനിര ബാറ്ററായി കളിച്ച് ഗില്‍ ഡബിള്‍ സെഞ്ച്വറിും നേടിയിട്ടണ്ട്.

ടെസ്റ്റില്‍ ഓപ്പണറായി കളിച്ചുകഴിഞ്ഞതിനാല്‍ തന്നെ ന്യൂബോളിനെതിരേ നന്നായി ബാറ്റ് ചെയ്യാന്‍ ഗില്ലിനു സാധിക്കും. തന്റെ മികച്ച സ്‌ട്രോക്ക് പ്ലേയിലൂടെ ഇന്നിങ്‌സിനെ മുന്നോട്ടു നയിക്കാന്‍ താരത്തിനു കഴിയുമെന്നും ഗാന്ധി നിരീക്ഷിച്ചു.

അതേസമയം, മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടെ ബാറ്റിങ് പൊസിഷനായ അഞ്ചാംനമ്പറിലേക്കു ശ്രേയസ് അയ്യരും ഹനുമാ വിഹാരിയുമാണ് രംഗത്തുള്ളത്. നേരത്തേ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോലിക്കു പകരം അരങ്ങേറിയ ശ്രേയസ് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും നേടി വരവറിയിച്ചിരുന്നു. വിഹാരിയാവട്ടെ പ്രതിഭയുണ്ടായിട്ടും പലപ്പോഴും ടീമില്‍ നിന്നും തഴയപ്പെടുന്ന താരമാണ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ വിഹാരി ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ശ്രീലങ്കയ്‌ക്കെതിരേ റിഷഭ് പന്തിനെ ഇന്ത്യ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നു ദേവാങ് ഗാന്ധി പറയുന്നു. നിങ്ങള്‍ മുന്‍നിര നോക്കൂ. രോഹിത്, മായങ്ക്, ഗില്‍, വിരാട് എന്നിവരെല്ലാം വലംകൈയന്‍മാരാണ്. അുകൊണ്ടു തന്നെ ഒരു ഇടംകൈയന്‍ അഞ്ചാമനായി ഇറങ്ങുന്നത് നന്നായിരിക്കും. ആറാം നമ്പറില്‍ വിഹാരിയെയും ഏഴാമനായി രവീന്ദ്ര ജഡേജയെയും ഇറക്കാം. ഇതു മറ്റൊരു വലംകൈ- ഇടംകൈ കോമ്പിനേഷനുമാണെന്നും ഗാന്ധി വിലയിരുത്തി.

ഹനുമാ വിഹാരി നാട്ടില്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ. മറ്റാരേക്കാളും അദ്ദേഹം ടീമില്‍ തുടര്‍ച്ചയായി സ്ഥാനം അര്‍ഹിക്കുകയും ചെയ്യുന്നു. വിദേശത്തു ഇന്ത്യ എയ്ക്കായി കളിച്ചിരുന്നപ്പോള്‍ വിഹാരി അഞ്ചാം നമ്പറിലും നാട്ടില്‍ ആറാം നമ്പറിലുമാണ് കളിച്ചിട്ടുള്ളത്. ആറാം നമ്പറിലെങ്കില്‍ സ്പിന്നര്‍മാര്‍ ബൗളിങ് കൈകാര്യം ചെയ്യുന്ന സമയമായിരിക്കും ഇത്. രഞ്ജി ട്രോഫിയില്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച റെക്കോര്‍ഡാണ് വിഹാരിക്കുള്ളത്. ഇതു തീര്‍ച്ചയായും ടീം മാനേജ്‌മെന്റിനു മുതലാക്കാവുന്നതാണെന്നും ഗാന്ധി അഭിപ്രായപ്പെട്ടു.

അതേസമയം, ഉജ്ജ്വല ഫോമിലുള്ള ശ്രേയസ് അയ്യരെ പുറത്തിരുത്തുകയെന്നത് ടീം മാനേജ്‌മെന്റിനു തലവേദനയായേക്കും. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ മൂന്നു കളികളിലും അപരാജിത ഫിഫ്്റ്റി നേടിയ അദ്ദേഹം 200ന് മുകളില്‍ റണ്‍സുമായി പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ശ്രേയസ്, വിഹാരി എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നത് അവസാന നിമിഷം മാത്രമേ കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത്തും ചേര്‍ന്നു തീരുമാനിക്കാനിടയുള്ളൂ.

ഇന്ത്യയുടെ സാധ്യതാ ടീം

ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹനുമാ വിഹാരി/ ശ്രേയസ് അയ്യര്‍, രവീന്ദ്ര് ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 28, 2022, 22:44 [IST]
Other articles published on Feb 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X