Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഏകദിന പരമ്പരക്കുള്ള മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്ത് വിവിഎസ് ലക്ഷ്മണ്‍, സഞ്ജു കീപ്പര്‍

മുംബൈ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലാവുമ്പോള്‍ ബി ടീം ശ്രീലങ്കന്‍ പര്യടനത്തിലുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യയെ പരിശീലിപ്പിക്കുന്നത് രാഹുല്‍ ദ്രാവിഡാണ്. മികച്ച യുവതാരനിരയുമായി ഇന്ത്യ ചരിത്ര പ്രകടനം തന്നെയാണ് ലക്ഷ്യമിടുന്നത്.

പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളതിനാല്‍ ആരൊക്കെ പ്ലേയിങ് 11ലേക്ക് പരിഗണിക്കപ്പെടുമെന്നത് കണ്ടറിയണം. നിലവില്‍ ഇന്ത്യന്‍ ടീം താരങ്ങള്‍ ടീം തിരിഞ്ഞ് പരിശീലന മത്സരം കളിക്കുന്നുണ്ട്. പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഏകദിന പരമ്പരക്കുള്ള മികച്ച പ്ലേയിങ്11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

ശിഖര്‍ ധവാനും പൃഥ്വി ഷായും തന്നെ ഓപ്പണര്‍മാരാവണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ഇരുവരും തമ്മില്‍ മികച്ച കൂട്ടുകെട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഉള്ളത്. ഇത് ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് ലക്ഷ്മണ്‍ പങ്കുവെച്ചത്. ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരും ഓപ്പണര്‍മാരായി അവസരം തേടുന്നുണ്ട്.

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് പരിഗണിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലൂടെ ടി20 അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ഏകദിനത്തിലും ആവര്‍ത്തിക്കാനാവുമെന്നാണ് ലക്ഷ്മണിന്റെ പ്രതീക്ഷ. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണെയാണ് അദ്ദേഹം നിര്‍ദേശിച്ചത്. ടി20യില്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനാവാത്ത സഞ്ജുവിന് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

sanjusamson

അഞ്ചാം നമ്പറില്‍ പരിചയസമ്പന്നനായ മനീഷ് പാണ്ഡെയെ നിര്‍ദേശിച്ചപ്പോള്‍ ആറാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇറങ്ങും. ഏഴ് നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്കും അവസരം നല്‍കി. ഹര്‍ദിക് പാണ്ഡ്യ പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബൗളിങ് പുനരാരംഭിച്ചിട്ടുണ്ട്. നിധീഷ് റാണ,ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ലക്ഷ്മണ്‍ അവസരം നല്‍കിയില്ല.

എട്ടാം നമ്പറില്‍ സീനിയര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ഭുവനേശ്വര്‍ കുമാറിനെ നിര്‍ദേശിച്ചപ്പോള്‍ ഒമ്പതാം നമ്പറില്‍ സ്വിങ് പേസര്‍ ദീപക് ചഹാറിനെയും പരിഗണിച്ചു. കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റ് കൂട്ടുകെട്ടിനെയുമാണ് ലക്ഷ്മണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതേ ടീമില്‍ ക്രുണാലിന് പകരം നിധീഷ് റാണയെ ഉള്‍പ്പെടുത്തിയാണ് ഇര്‍ഫാന്‍ പഠാന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്തത്.

പ്ലേയിങ് 11: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Tuesday, July 6, 2021, 15:03 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+