IND-SL:'ഒടുവില്‍ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക', ആരാധകര്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന നേട്ടങ്ങളിതാ
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യയുടെ പരീക്ഷണം പാളി. അഞ്ച് അരങ്ങേറ്റക്കാരുമായി ഇറങ്ങിയ ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ച. മഴമൂലം 47 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 48 പന്തുകള്‍ ബാക്കി നിര്‍ത്തി ആതിഥേയരായ ശ്രീലങ്ക വിജയം സ്വന്തമാക്കി. ഈ വര്‍ഷം ശ്രീലങ്ക നേടുന്ന രണ്ടാമത്തെ ഏകദിന ജയമാണിത്. പരമ്പരയില്‍ ആരാധകര്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

അരങ്ങേറ്റത്തില്‍ ചരിത്ര നേട്ടവുമായി രാഹുല്‍ ചഹാര്‍
ഇന്ത്യയുടെ അഞ്ച് അരങ്ങേറ്റക്കാരിലൊരാള്‍ രാഹുല്‍ ചഹാറായിരുന്നു. 10 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് രാഹുല്‍ വീഴ്ത്തിയത്. പ്രതീക്ഷ നല്‍കുന്ന അരങ്ങേറ്റം തന്നെയായിരുന്നു ഇത്. ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്ന ആറാമത്തെ ഇന്ത്യന്‍ സ്പിന്നറായി രാഹുല്‍ മാറി. ബി ചന്ദ്രശേഖര്‍ (1976),ദിലീപ് ദോഷി (1980),നോയല്‍ ഡേവിഡ് (1997),പീയൂഷ് ചൗള (2007),രാഹുല്‍ ശര്‍മ (2011) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് രാഹുല്‍ ചഹാര്‍.

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആഗ്രഹിച്ച അരങ്ങേറ്റമായിരുന്നു സഞ്ജു സാംസണിന്റേത്. ടി20 ടീമില്‍ അരങ്ങേറിയ ശേഷം ആറ് വര്‍ഷവും നാല് ദിവസവും കാത്തിരുന്ന ശേഷമാണ് സഞ്ജുവിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. 2015 ജൂലൈ 19ന് സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു സഞ്ജുവിന്റെ ടി20 അരങ്ങേറ്റം. ടി20 അരങ്ങേറ്റത്തിന് ശേഷം ഏകദിന അരങ്ങേറ്റത്തിനായി ഇത്രയധികം കാത്തിരുന്ന മറ്റൊരു ഇന്ത്യന്‍ താരവുമില്ല. രണ്ടാം സ്ഥാനത്തുള്ള ക്രുണാല്‍ പാണ്ഡ്യ ടി20യില്‍ അരങ്ങേറി രണ്ട് വര്‍ഷവും 139 ദിവസവും കാത്തിരുന്ന ശേഷമാണ് ഏകദിനത്തില്‍ അരങ്ങേറിയത്.

ചരിത്രത്തിനൊപ്പം നടന്ന് ധവാനും
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശിഖര്‍ ധവാനായിരുന്നു. 1997ന് ശേഷം ശ്രീലങ്കയ്‌ക്കെതിരേ ഏകദിന പരമ്പര തോറ്റട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്താന്‍ ധവാനും സാധിച്ചു. കൂടാതെ ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോററാവാനും ധവാനായി. 128 റണ്‍സാണ് മൂന്ന് മത്സരത്തില്‍ നിന്ന് അദ്ദേഹം നേടിയത്.അവസാന നാല് പരമ്പരയിലും ഇന്ത്യയുടെ നായകന്മാരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. 2014ല്‍ വിരാട് കോലി (329),2017ല്‍ കോലി (330) ഇതേ വര്‍ഷം മറ്റൊരു പരമ്പരയില്‍ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ (217) എന്നിവരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications