Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ദ്രാവിഡിനും ധവാനും കണ്‍ഫ്യൂഷന്‍, ഈ മൂന്ന് പ്രശ്‌നത്തിന് ഉത്തരം വേണം, പരിഹാരം എളുപ്പമല്ല

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ആരംഭിക്കാന്‍ ദിവസങ്ങളാണ് ബാക്കി. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെട്ട ഏകദിന,ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. 13ന് ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നെങ്കിലും ശ്രീലങ്കന്‍ ക്യാംപിലെ കോവിഡ് ബാധയെത്തുടര്‍ന്ന് 18ലേക്ക് മത്സരത്തിന്റെ തീയ്യതി മാറ്റുകയായിരുന്നു. സീനിയര്‍ താരങ്ങളില്ലാതെ പരമ്പരക്കിറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡുമുണ്ട്. എന്നാല്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. ദ്രാവിഡിനും ധവാനും മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണിങ്ങില്‍ ധവാന്റെ പങ്കാളിയാര്?

ഓപ്പണിങ്ങില്‍ ധവാന്റെ പങ്കാളിയാര്?

ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്റെ പങ്കാളിയാരെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. പൃഥ്വി ഷാക്ക് ആറ് മത്സരത്തിലും അവസരം നല്‍കാന്‍ സാധ്യത കുറവാണ്. കാരണം മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലും റുതുരാജ് ഗെയ്ക്‌വാദും ഓപ്പണിങ്ങില്‍ അവസരം തേടുന്നുണ്ട്. ദേവ്ദത്ത് ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും മികച്ച പ്രകടനം നടത്തിയ താരമാണ്. റുതുരാജ് സിഎസ്‌കെയുടെ വിശ്വസ്തനായ ഓപ്പണറാണ്. ദേവ്ദത്തിനെ ഇന്ത്യ ടി20 ലോകകപ്പിന് പരിഗണിക്കപ്പെടുന്ന താരമായതിനാല്‍ അവസരം നല്‍കി ഫോം തെളിയിക്കാന്‍ അവസരം നല്‍കേണ്ടതായുണ്ട്.

വിക്കറ്റ് കീപ്പറായി ആര് വേണം?

വിക്കറ്റ് കീപ്പറായി ആര് വേണം?

വിക്കറ്റ് കീപ്പര്‍മാരാവാന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ടീമിലുള്ളത്. ഇവരില്‍ ആരെ പ്ലേയിങ് 11ലേക്ക് പരിഗണിക്കും എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്.സഞ്ജുവിന് ഇതിന് മുമ്പ് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും മികവ് കാട്ടാനായില്ല. ഇഷാന്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ താരമാണ്. അരങ്ങേറ്റത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും നേടി. സഞ്ജുവിന്റെ സ്ഥിരത ചോദ്യം ഉയര്‍ത്തുമ്പോള്‍ ഇഷാന്റെ സമീപകാല ഫോമും പ്രശ്‌നമാണ്.

കുല്‍ദീപും ചഹാലും ഒരുമിച്ച് വേണോ?

കുല്‍ദീപും ചഹാലും ഒരുമിച്ച് വേണോ?

സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍ എന്നിവരുള്ളപ്പോള്‍ സീനിയര്‍ സ്പിന്നര്‍മാരായ യുസ് വേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും ഒരുമിച്ച് അവസരം നല്‍കേണ്ടതുണ്ടോ എന്നതും നിര്‍ണ്ണായകമായ ചോദ്യമാണ്. ചഹാല്‍ സമീപകാലത്തായി റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. കുല്‍ദീപിന്റെ ബൗളിങ്ങില്‍ ആത്മവിശ്വാസവുമില്ല. ഈ സാഹചര്യത്തില്‍ സീനിയര്‍ സ്പിന്നര്‍മാരെ ഒരുമിച്ച് കളിപ്പിക്കണോ അതോ യുവ സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കണമോയെന്നതും കുഴപ്പിക്കുന്ന പ്രശ്‌നമാണ്.

Story first published: Sunday, July 11, 2021, 17:29 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+