Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പൃഥ്വി ഷായെ ഓപ്പണറാക്കേണ്ട, മധ്യനിരയില്‍ പരീക്ഷിക്കാം, മൂന്ന് കാരണങ്ങളിതാ

കൊളംബോ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലാവുമ്പോള്‍ ഇന്ത്യയുടെ ബി ടീം ശ്രീലങ്കന്‍ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ ടീം കൊളംബോയിലാണുള്ളത്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡുമുണ്ട്.

പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷാ തന്നെ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍മാരാണ് ഇരുവരും. അതിനാല്‍ത്തന്നെ മികച്ച കൂട്ടുകെട്ട് ഇരുവരും തമ്മിലുണ്ട്. ദേവ്ദത്ത് പടിക്കല്‍,റുതുരാജ് ഗെയ്ക്‌വാദ് എന്നിവരും ഓപ്പണര്‍മാരായി അവസരം തേടുന്നുണ്ട്. ഓപ്പണര്‍ എന്നതിലുപരിയായി പൃഥ്വി ഷായെ മധ്യനിരയിലേക്ക് പരിഗണിക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. അതിനുള്ള മൂന്ന് കാരണങ്ങളിതാ.


ദേവ്ദത്തിന് ഓപ്പണറെന്ന നിലയില്‍ അവസരം നല്‍കാം

ദേവ്ദത്തിന് ഓപ്പണറെന്ന നിലയില്‍ അവസരം നല്‍കാം

പൃഥ്വിയെ മധ്യനിരയിലേക്ക് പരിഗണിച്ചാല്‍ ദേവ്ദത്ത് പടിക്കലിനെ ഓപ്പണറെന്ന നിലയിലേക്ക് പരിഗണിക്കാന്‍ സാധിക്കും. മികച്ച റെക്കോഡും സമീപകാലത്തെ ഫോമും വിലയിരുത്തുമ്പോള്‍ ദേവ്ദത്തിന് അവസരം നല്‍കാതിരുന്നാല്‍ അത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാവും. പൃഥ്വിക്ക് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അവസരം നല്‍കിയാലും അദ്ദേഹം ഇതേ പ്രകടനം തുടരാന്‍ സാധ്യതയുണ്ട്. യുവരാജ് സിങ് കളിച്ചിരുന്നതുപോലെയുള്ള ഇന്നിങ്‌സ് മധ്യനിരയില്‍ പൃഥ്വിക്ക് കളിക്കാനായാല്‍ ടീമിനത് ഗുണം ചെയ്യും.

മധ്യനിരയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാം

മധ്യനിരയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാം

ഓപ്പണറെന്ന നിലയില്‍ ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദം കൂടുതലാവുമെന്നുറപ്പാണ്. എന്നാല്‍ മധ്യനിരയിലേക്കെത്തിയാല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരം പൃഥ്വിക്ക് ലഭിക്കും. ഇത് മുതലാക്കാന്‍ പൃഥ്വിക്ക് സാധിച്ചാല്‍ ടീമിനും അത് മുതല്‍ക്കൂട്ടാവും. സമ്മര്‍ദ്ദമില്ലാതെ കളിക്കാനായാല്‍ പൃഥ്വിക്ക് കൂടുതല്‍ മികവ് കാട്ടാന്‍ സാധിച്ചേക്കും. കൂടാതെ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് മികവുണ്ട്. ഇത് മധ്യനിരയിലെ റണ്ണൊഴുക്ക് കുറവിന് പരിഹാരം കാണാനും സഹായിക്കും.

ടി20 ലോകകപ്പില്‍ ഇടം പിടിക്കാനുള്ള സാധ്യത ഉയര്‍ത്തും

ടി20 ലോകകപ്പില്‍ ഇടം പിടിക്കാനുള്ള സാധ്യത ഉയര്‍ത്തും

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരൊക്കെ അവസരം തേടുന്നുണ്ട്. കൂടാതെ നായകന്‍ കോലിയും ഓപ്പണ്‍ ചെയ്യാന്‍ തയ്യാറാണ്. ഈ സാഹചര്യത്തില്‍ ഓപ്പണറായി ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക പൃഥ്വിക്ക് പ്രയാസമാണ്. എന്നാല്‍ മധ്യനിരയില്‍ തിളങ്ങാനായാല്‍ ഇന്ത്യക്ക് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഒക്കെ പരീക്ഷിക്കാവുന്ന താരമായി പൃഥ്വി മാറിയേക്കും.

ഞങ്ങളൊന്നു പറയട്ടെ....

ഞങ്ങളൊന്നു പറയട്ടെ....

വിക്കറ്റ് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടാതെ കളിക്കുന്ന ശൈലിയാണ് പൃഥ്വി ഷായുടേത്. പവര്‍ പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്ന താരമാണവന്‍. എന്നാല്‍ മധ്യനിരയിലേക്കെത്തിയാല്‍ ഓപ്പണിങ്ങിലെ അതേ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പൃഥ്വിക്ക് സാധിച്ചേക്കില്ല. ആക്രമിച്ച് കളിക്കുന്നതിനാല്‍ പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. മധ്യനിരയിലേക്ക് പരീക്ഷിക്കുന്നത് യുവതാരത്തിന്റെ കരിയറിനെ ബാധിക്കാനും സാധ്യതയുള്ളതിനാല്‍ ഓപ്പണിങ് തന്നെയാവും ഏറ്റവും അനുയോജ്യം.

photo credits: BCCI Twitter

Story first published: Saturday, July 3, 2021, 14:03 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+