For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം: നടരാജനും ശ്രേയസും എന്തുകൊണ്ട് ടീമിലില്ല? കാരണം അറിയാം

മുംബൈ: ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് ടി നടരാജന്റെയും ശ്രേയസ് അയ്യരുടെയും അഭാവമായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ഇരുവരും ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവരെയും പരിഗണിച്ചില്ല. നിലവില്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇരുവര്‍ക്കും പരിക്ക് തന്നെയാണ് ടീമില്‍ അവസരം നിഷേധിക്കാനുള്ള കാരണം.

തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിന് ശേഷം വിശ്രമത്തിലുള്ള താരത്തിന് പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് 2021ലെ ഐപിഎല്ലിന്റെ ആദ്യ പാദത്തിലും പങ്കെടുത്തിരുന്നില്ല. സെപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ ശ്രേയസ് കളിച്ചേക്കും. ശ്രേയസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ശ്രേയസിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

നാലാം നമ്പറില്‍ ഇന്ത്യ മുഖ്യ പരിഗണന ശ്രേയസിനാണ് നല്‍കുന്നത്. ടി20 ലോകകപ്പിലും നാലാം നമ്പറില്‍ ശ്രേയസിന് തന്നെ അവസരം ലഭിച്ചേക്കും. അതേ സമയം ഇടം കൈയന്‍ പേസറായ ടി നടരാജനെയും പരിക്കാണ് പ്രയാസപ്പെടുത്തുന്നത്. ഐപിഎല്‍2020ലൂടെ താരമായ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയിലും തിളങ്ങി. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലുള്ള നടരാജന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിച്ചിട്ടില്ല.

tnatarajan

ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തിലൂടെ നടരാജനും മടങ്ങിയെത്തിയേക്കും. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് നടരാജന്‍. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നടരാജനെ സംബന്ധിച്ച് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമായിരുന്നെങ്കിലും പരിക്ക് വില്ലനായി.

മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ബി ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ദേവ്ദത്ത് പടിക്കല്‍,റുതുരാജ് ജയ്ഗ്വാദ്,ചേതന്‍ സക്കറിയ,നിധീഷ് റാണ എന്നിവര്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയിട്ടുണ്ട്.

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചു. ഇഷാന്‍ കിഷനും ടീമിലുണ്ട്. എന്നാല്‍ പ്ലേയിങ് 11ല്‍ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ലഭിച്ച അവസരങ്ങളിലൊന്നും തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജുവിന് ശ്രീലങ്കയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ടി20 ലോകകപ്പിനുള്ള ടീമിലും ഇടം പിടിക്കാനായേക്കും.

Story first published: Friday, June 11, 2021, 12:20 [IST]
Other articles published on Jun 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+