വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL T20: ഇന്ത്യ 'ട്രിബിള്‍ ഹാപ്പി', എന്നാല്‍ ഒരേ ഒരു ആശങ്ക, എത്രയും വേഗം പരിഹാരം വേണം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 38 റണ്‍സിനാണ് ഇന്ത്യന്‍ ടീമിന്റെ ജയം.ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനം ടീമിന് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നത്. ബെഞ്ച് കരുത്ത് പരിശോധിച്ചാല്‍ നിലവിലെ ഏറ്റവും ശക്തരായ താരനിര ഇന്ത്യയുടേതാണ്. അതിനാല്‍ത്തന്നെ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകളും സജീവമാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷം നല്‍കുന്ന മൂന്ന് കാര്യങ്ങളാണ് ആദ്യ ടി20യിലൂടെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഏറെ നാളായി നിരാശപ്പെടുത്തുന്ന കാര്യം തുടരുകയും ചെയ്യുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഭുവനേശ്വര്‍-ചഹാല്‍ ഫോമിലേക്ക് തിരിച്ചെത്തി

ഭുവനേശ്വര്‍-ചഹാല്‍ ഫോമിലേക്ക് തിരിച്ചെത്തി

ഭുവനേശ്വര്‍ കുമാറും യുസ് വേന്ദ്ര ചഹാലും ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പരിക്കില്‍ വലഞ്ഞിരുന്ന ഭുവനേശ്വര്‍ കുമാറിന് തിരിച്ചെത്തിയ ശേഷം പഴയ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഭുവനേശ്വര്‍ നേടിയത്. കളിയിലെ താരമാവാനും ഭുവിക്ക് സാധിച്ചു. യുസ്‌വേന്ദ്ര ചഹാല്‍ സമീപകാലത്തായി റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടാറില്ലായിരുന്നു. എന്നാല്‍ ഒന്നാം ടി20യില്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്.4.75 എന്ന മികച്ച ഇക്കോണമിയായിരുന്നു അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്.

മധ്യനിരയിലെ സൂര്യകുമാറിന്റെ സ്ഥിരത

മധ്യനിരയിലെ സൂര്യകുമാറിന്റെ സ്ഥിരത

നാലാം നമ്പറില്‍ ആരെന്നത് ഏറെ നാളുകളായി ഇന്ത്യയെ പ്രയാസപ്പെടുത്തിയിരുന്ന ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമായിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ മധ്യനിരയില്‍ ലഭിച്ച അവസരത്തെ നന്നായി തന്നെ അദ്ദേഹം മുതലാക്കി. ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് സൂര്യയുടെ സാന്നിധ്യം. ആദ്യ മൂന്ന് ടി20 ഇന്നിങ്‌സില്‍ നിന്ന് ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്.

ഇഷാന്‍ കിഷന്റെ പ്രകടനം

ഇഷാന്‍ കിഷന്റെ പ്രകടനം

ടി20 ലോകകപ്പില്‍ റിഷഭ് പന്തിന്റെ ബാക് അപ് ആരെന്നതിനുള്ള ഉത്തരമായിരിക്കുകയാണ്. സഞ്ജു സാംസണ്‍ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുമ്പോള്‍ മറുവശത്ത് ലഭിക്കുന്ന അവസരങ്ങളെ ഇഷാന്‍ മനോഹരമായി മുതലാക്കുന്നു. ഓപ്പണറായും മൂന്നാം നമ്പറിലും മികവ് തെളിയിച്ച ഇഷാന്‍ ശ്രീലങ്കയ്‌ക്കെതിരേ ആറാം നമ്പറിലിറങ്ങി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇൗ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോം ആശങ്ക

ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോം ആശങ്ക

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമാണ് വലിയ ആശങ്ക സൃഷ്ടിക്കുന്നത്. വലിയ പ്രതീക്ഷയോടെ ഇന്ത്യ കാണുന്ന താരമാണെങ്കിലും ഹര്‍ദിക്കിന് സ്ഥിരതയില്ല. സമീപകാലത്തെ പ്രകടനം വളരെ മോശവും. ഐപിഎല്ലിലെ കുങ്ഫു പാണ്ഡ്യ ഇന്ത്യന്‍ ജഴ്‌സിയില്‍ നനഞ്ഞ പടക്കമാവുന്നു. ശ്രീലങ്കയ്‌ക്കെതിരേ അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഹര്‍ദിക് നേടിയത് 12 പന്തില്‍ 10 റണ്‍സ്. ഒരു ബൗണ്ടറി പോലും താരത്തിന് നേടാനായില്ല. ഒരു വിക്കറ്റെടുത്തെങ്കിലും രണ്ട് ഓവറില്‍ വിട്ടുകൊടുത്തത് 17 റണ്‍സാണ്.

Story first published: Monday, July 26, 2021, 10:43 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X