IND vs SL: അരങ്ങേറ്റത്തില്‍ പൃഥ്വി 'ഗോള്‍ഡന്‍ ഡെക്ക്',പൂജ്യത്തോടെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളിതാ
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരാ ഒന്നാം ഏകദിനത്തില്‍ കളിയിലെ താരമായി തുടങ്ങിയ പൃഥ്വി ഷാക്ക് ടി20യിലെ അരങ്ങേറ്റത്തില്‍ കാത്തിരുന്നത് കണ്ണീര്‍. ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് യുവ താരത്തിന് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഗോള്‍ഡന്‍ ഡെക്കായി പുറത്ത്. അതും ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ.പൃഥ്വിയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന തുടക്കം തന്നെയാണിത്.
മത്സരത്തില്‍ 38 റണ്‍സിന് ഇന്ത്യ ജയിച്ചെങ്കിലും പൃഥ്വിയുടെ മികച്ച പ്രകടനം കാത്തിരുന്നവര്‍ നിരാശരായി. എന്നാല്‍ ഇൗ മോശം തുടക്കം ഓര്‍ത്ത് ഒരിക്കലും പൃഥ്വിക്ക് സങ്കടപ്പെടേണ്ട കാര്യമില്ല. കാരണം പൃഥ്വിക്ക് മുമ്പ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കൂടി അരങ്ങേറ്റ ടി20യില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ആ രണ്ട് പേരും ഇന്ന് മികച്ച താരങ്ങളാണെന്നതാണ് പൃഥ്വിക്ക് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജം. അരങ്ങേറ്റ ടി20യില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ധോണിയുടെ തുടക്കവും ഡെക്കില്‍
ഇന്ത്യയുടെ വീരനായകനാണ് എംഎസ് ധോണി. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണിയുടെ ടി20 അരങ്ങേറ്റവും പൂജ്യത്തിനായിരുന്നു. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. 127 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്യവെ നാലാം നമ്പറിലാണ് എംഎസ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പെ ധോണി പുറത്തായി. ചാള്‍സ് ലാങ്‌വെല്‍ഡറ്റാണ് ധോണിയെ പുറത്താക്കിയത്.98 ടി20യില്‍ നിന്ന് 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടിയാണ് ധോണി വിരമിച്ചത്.

കെ എല്‍ രാഹുലും ഗോള്‍ഡന്‍ ഡെക്ക്
ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. എന്നാല്‍ രാഹുലിന്റെ തുടക്കം പൂജ്യത്തോടെയായിരുന്നു. 2016ല്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് രാഹുല്‍ അരങ്ങേറ്റം കുറിച്ചത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഡൊണാള്‍ഡ് ട്രിപ്പാനോയാണ് രാഹുലിനെ പൂജ്യത്തിന് പുറത്താക്കിയത്. ഈ മോശം തുടക്കത്തിന് ശേഷം ഇന്ന് ലോകത്തിലെ മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രാഹുല്‍. 49 മത്സരത്തില്‍ നിന്ന് 1554 റണ്‍സാണ് രാഹുല്‍ ഇന്ത്യക്കായി നേടിയത്. 39.92 ശരാശരിയില്‍ കളിക്കുന്ന രാഹുല്‍ രണ്ട് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍.

പൃഥ്വി ഷാ
ഏകദിനത്തില്‍ ഗംഭീര പ്രകടനം നടത്തിയ പൃഥ്വിയുടെ അരങ്ങേറ്റ ടി20യിലെ ഗോള്‍ഡന്‍ ഡെക്ക് മികച്ചൊരു ബോളില്‍ത്തന്നെയായിരുന്നു. ഓഫ്സ്റ്റംപിനോട് ചേര്‍ന്നെത്തിയ സ്വിങ്ങിങ് യോര്‍ക്കര്‍ പൃഥ്വിയുടെ ബാറ്റിന്റെ ഡ്ജില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ക്യാച്ചാവുകയായിരുന്നു. ദുഷ്മന്ത ചമീരയാണ് പൃഥ്വി ഷായുടെ വിക്കറ്റ് നേടിയത്. 59 ടി20കളില്‍ നിന്ന് 1509 റണ്‍സാണ് പൃഥ്വി ഷാ നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications