വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL T20: ചരിത്രം കുറിക്കാന്‍ ധവാനും ഹര്‍ദികും, സച്ചിന് പോലുമില്ലാത്ത നേട്ടത്തിനരികെ പൃഥ്വി ഷാ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്കും ശ്രീലങ്കക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഏകദിന പരമ്പര നേടിയതിനാല്‍ത്തന്നെ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യ ഇറങ്ങുക.ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിലെ യുവതാരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. ടി20 പരമ്പരയില്‍ നിരവധി റെക്കോഡുകളും നാഴികക്കല്ലുകളുമാണ് കാത്തിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

പരമ്പര

ഇതുവരെ 19 തവണയാണ് ഇരു ടീമും ടി20യില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 13 തവണയും ജയം ഇന്ത്യ നേടിയപ്പോള്‍ അഞ്ച് ജയമാണ് ശ്രീലങ്ക നേടിയത്. ഒരു മത്സരം സമനിലയിലാണ് കലാശിച്ചത്. ഇതുവരെ ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാന്‍ ശ്രീലങ്കയ്ക്കായിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. നാല് തവണ ടി20 പരമ്പര കളിച്ചപ്പോള്‍ മൂന്ന് തവണയും പരമ്പര ഇന്ത്യക്കൊപ്പമായിരുന്നു. ഒരു പരമ്പര സമനിലയില്‍ പിരിഞ്ഞു.

സഞ്ജു മനസില്‍ കണ്ടപ്പോള്‍ മിനോദ് മാനത്ത് കണ്ടു; സഞ്ജുവിന്റെ വിക്കറ്റെടുത്ത പ്രവചനം!

ഹര്‍ദിക്

2016ലെ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടി20 പരമ്പരയാണിത്. രോഹിതും കോലിയും ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണുള്ളത്. ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയ ഹര്‍ദിക് പാണ്ഡ്യയെ കാത്തും ചില നേട്ടങ്ങളുണ്ട്. ഒമ്പത് വിക്കറ്റ് നേടിയാല്‍ ടി20യില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്കാവും. 26 റണ്‍സ് നേടിയാല്‍ ടി20യില്‍ 500 റണ്‍സും 40 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് ഹര്‍ദിക് സ്വന്തമാക്കും.

IND vs SL: 'അവനെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തി,സ്ഥാനം അര്‍ഹിക്കുന്നില്ല', ഹര്‍ദികിനെതിരേ വിമര്‍ശനം

ഭുവനേശ്വര്‍

ടി20യില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഭുവനേശ്വര്‍ കുമാറിന് വേണ്ടത് അഞ്ച് വിക്കറ്റ്. ജസ്പ്രീത് ബുംറക്ക് (59) ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ഭുവിയെ കാത്തിരിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ 250 അന്താരാഷ്ട്ര വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കാന്‍ ഭുവനേശ്വര്‍ കുമാറിനാവും. ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ടി20യില്‍ ഇന്ത്യയുടെ നായകനാവുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡാണ് ധവാനെ കാത്തിരിക്കുന്നത്. 35 വയസും 232 ദിവസവുമാവും ടി20 നായകനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ധവാന്റെ പ്രായം. രോഹിത് ശര്‍മ നായകനാവുമ്പോള്‍ 30 വയസും 234 ദിവസവുമായിരുന്നു പ്രായം. ഈ റെക്കോഡാണ് ധവാന്‍ മറികടക്കാന്‍ പോകുന്നത്.

IND vs SL: മഴ കളി മുടക്കിയപ്പോള്‍ ശ്രീലങ്കന്‍ നായകന് ദ്രാവിഡിന്റെ 'കോച്ചിങ്', കൈയടിച്ച് ആരാധകര്‍

പൃഥ്വി ഷാ

ടി20യിലും ഇന്ത്യയുടെ ഓപ്പണറായി പൃഥ്വി ഷാ കളിച്ചേക്കും. അങ്ങനെയാണെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പൃഥ്വി ഷാ സ്വന്തം പേരിലാക്കും. ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ പൃഥ്വിയുടെ പ്രായം 21 വയസും 258 വയസുമാണ്.

Story first published: Saturday, July 24, 2021, 17:24 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X