Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'അഭ്യര്‍ത്ഥിച്ചിട്ടും ചഹാല്‍ ചെയ്തത് ശരിയായില്ല, വളരെ നിരാശയുണ്ട്', സഹതാരത്തെക്കുറിച്ച് ഭുവി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. ആതിഥേയരായ ശ്രീലങ്കയെ 38 റണ്‍സിനാണ് ഇന്ത്യയുടെ പുലിക്കുട്ടികള്‍ നാണംകെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 165 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചപ്പോള്‍ 18.3 ഓവറില്‍ 126 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. കളിയിലെ താരവും ഭുവിയായിരുന്നു.

പരിക്കിന്റെ ഇടവേളക്ക് ശേഷം പഴയ ഫോമിലേക്ക് ഭുവനേശ്വര്‍ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിന് ശേഷം സഹതാരമായ യുസ് വേന്ദ്ര ചഹാലിന്റെ ചഹാല്‍ ടിവിക്ക് ഭുവനേശ്വര്‍ കുമാര്‍ അഭിമുഖം നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി ഇത്തരമൊരു അവസരം ലഭിക്കാതിരുന്ന ശേഷമാണ് ഭുവനേശ്വര്‍ ആദ്യമായി ചഹാലിന്റെ ടിവിയില്‍ അഭിമുഖം നല്‍കിയത്.

bhuvaneswarkumar

ചഹാലുമായുള്ള സംഭാഷണത്തിനിടെ ചഹാലിനോട് തനിക്കുള്ള നിരാശ ഭുവനേശ്വര്‍ കുമാര്‍ തുറന്ന് പറഞ്ഞു. ചഹാല്‍ ടിവിയില്‍ നീണ്ട ഇടവേളക്ക് ശേഷം എത്തിയിട്ടും സ്വാഗതം ചെയ്യാന്‍ ചഹാല്‍ തയ്യാറാവാത്തതാണ് തനിക്ക് നിരാശയുണ്ടാക്കിയതെന്നാണ് ഭുവി പറഞ്ഞത്. 'ചഹാലിന്റെ പ്രവര്‍ത്തിയില്‍ എനിക്ക് നിരാശയുണ്ട്. അവന്റെ ചാനലിലെ എന്റെ ആദ്യ പരിപാടിയാണിത്. ഡ്രസിങ് റൂമില്‍ വെച്ചെ എന്നെ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് അവനോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ അവന്‍ എന്നെ ക്ഷണിച്ചില്ല' എന്നാണ് ഭുവി പറഞ്ഞത്.

ആദ്യ ടി20യിലെ തന്റെ ബൗളിങ് പദ്ധതികളെക്കുറിച്ചും ഭുവനേശ്വര്‍ മനസ് തുറന്നു. 'തുടക്കത്തില്‍ നല്ല സ്വിങ് ലഭിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സാഹസത്തിന് തയ്യാറായി. ബൗണ്ടറികള്‍ നേടി. മധ്യ ഓവറുകളില്‍ കഴിയുന്നത്ര ഡോട്ട് ബോളുകള്‍ എറിയാനാണ് ശ്രമിച്ചത്. ഡെത്ത് ഓവറിലും ഇത് തന്നെയായിരുന്നു പദ്ധതി.പന്തിന്റെ വേഗതയില്‍ മാറ്റം വരുത്താനാണ് ശ്രമിച്ചത്'-ഭുവനേശ്വര്‍ പറഞ്ഞു. 3.3 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവനേശ്വറിന്റെ നാല് വിക്കറ്റ് പ്രകടനം. ശ്രീലങ്കയിലെ ഇന്ത്യന്‍ താരത്തിന്റെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്.

സമീപകാലത്ത് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത യുസ്‌വേന്ദ്ര ചഹാലിന്റെ മികച്ച തിരിച്ചുവരവിനും ഒന്നാം ടി20 സാക്ഷ്യം വഹിച്ചു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 4.75 ആയിരുന്നു ചഹാലിന്റെ ഇക്കോണമി. അപകടകാരിയായ ധനഞ്ജയ് ഡി സില്‍വയെ മനോഹരമായി ചഹാല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ചഹാല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Story first published: Monday, July 26, 2021, 18:33 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+