For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL T20: ഗംഭീര ജയവുമായി ഇന്ത്യ, തകര്‍പ്പന്‍ തിരിച്ചുവരവുമായി ഭുവി, എല്ലാ റെക്കോഡുകളും അറിയാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം. 38 റണ്‍സിനാണ് സന്ദര്‍ശകരായ ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ 126 റണ്‍സില്‍ കൂടാരം കയറി. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും (50) നാല് വിക്കറ്റ് പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും പിന്നിട്ട നാഴികക്കല്ലുകളുമറിയാം.


IND vs SL T20: All records and milestones of first T20 | Oneindia Malayalam
പൃഥ്വി ഷാക്ക് റെക്കോഡ്

പൃഥ്വി ഷാക്ക് റെക്കോഡ്

അരങ്ങേറ്റ ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായെങ്കിലും എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് പൃഥ്വി നേടിയത്. 21കാരനായ പൃഥ്വി കെഎല്‍ രാഹുലിന്റെ റെക്കോഡാണ് മറികടന്നത്. 24 വയസും 62 ദിവസവും പ്രായം ഉള്ളപ്പോഴാണ് രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറിയത്. കൂടാതെ അരങ്ങേറ്റ ടി20യില്‍ പൂജ്യത്തിന് പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും പൃഥ്വി മാറി. എംഎസ് ധോണി,കെ എല്‍ രാഹുല്‍ എന്നിവരും അരങ്ങേറ്റ ടി20യില്‍ ഡെക്കായിരുന്നു. ടി20 ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ പുറത്താവുന്ന മൂന്നാമത്തെ താരമായും പൃഥ്വി മാറി.

അരങ്ങേറ്റത്തില്‍ തകര്‍ത്ത അസലന്‍ക

അരങ്ങേറ്റത്തില്‍ തകര്‍ത്ത അസലന്‍ക

ഇന്ത്യക്കെതിരേ ടി20 അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടമാണ് ചരിത് അസലന്‍ക നേടിയത്. 26 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കെതിരേ അരങ്ങേറ്റക്കാരന്‍ മൂന്ന് സിക്‌സ് നേടുന്നത് ഇതാദ്യമായാണ്. ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായത് അസലന്‍കയ്ക്ക് മാത്രമാണ്.

ചരിത്ര നേട്ടവുമായി ശിഖര്‍ ധവാന്‍

ചരിത്ര നേട്ടവുമായി ശിഖര്‍ ധവാന്‍

ടി20യില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ധവാന്‍ സ്വന്തം പേരിലാക്കി. 35 വയസും 232 ദിവസവുമാണ് ധവാന്റെ പ്രായം. 30 വയസും 234 ദിവസവുമുള്ളപ്പോള്‍ രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്നു. ഈ റെക്കോഡാണ് ധവാന്‍ തിരുത്തി എഴുതിയത്.കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രായം കൂടിയ നാലാമത്തെ താരം കൂടിയാണ് അദ്ദേഹം.

65 മത്സരം കളിച്ച ശേഷമാണ് ധവാന്‍ ക്യാപ്റ്റനാവുന്നത്. ധവാനെക്കാള്‍ കൂടുതല്‍ മത്സരം കളിച്ച ശേഷം ടി20 നായകസ്ഥാനം ലഭിച്ചത് രോഹിത് ശര്‍മക്കാണ്. 68 മത്സരങ്ങള്‍ കളിച്ച ശേഷമാണ് രോഹിത് നായകസ്ഥാനത്തെത്തിയത്.

ഉദിച്ചുയരുന്ന സൂര്യ

ഉദിച്ചുയരുന്ന സൂര്യ


മൂന്ന് ടി20 ഇന്നിങ്‌സില്‍ നിന്ന് 139 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 50 റണ്‍സാണ് സൂര്യ നേടിയത്. ആദ്യ മൂന്ന് ടി20 ഇന്നിങ്‌സില്‍ നിന്ന് ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് സൂര്യകുമാര്‍ സ്വന്തം പേരിലാക്കിയത്. മിന്നും ഫോമിലുള്ള സൂര്യ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കുമെന്നുറപ്പാണ്.

 250 വിക്കറ്റ് പൂര്‍ത്തിയാക്കി ഭുവി

250 വിക്കറ്റ് പൂര്‍ത്തിയാക്കി ഭുവി

ഇടവേളക്ക് ശേഷം ഭുവനേശ്വര്‍ കുമാര്‍ മികച്ച ഫോമിലേക്കെത്തിയ മത്സരമായിരുന്നു ഇത്. 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ഇതോടെ 250 അന്താരാഷ്ട്ര വിക്കറ്റെന്ന നേട്ടം അദ്ദേഹം പൂര്‍ത്തിയാക്കി. കൂടാതെ ശ്രീലങ്കയിലെ ഇന്ത്യന്‍ ബൗളറുടെ രണ്ടാമത്തെ പ്രകടനവും ഭുവി സ്വന്തം പേരിലാക്കി. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശോക് ഡിന്‍ഡയാണ് തലപ്പത്ത്. 2012ലായിരുന്നു ഈ പ്രകടനം.

Story first published: Monday, July 26, 2021, 9:52 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+