IND vs SL: പടിക്കല്‍ കലമുടച്ച് ശ്രീലങ്ക, കോച്ച് മിക്കി ആര്‍ത്തര്‍ കട്ട കലിപ്പില്‍, സഹതാപമുണ്ടെന്ന് ആരാധകര്‍
കൊളംബോ: സമീപകാലത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടിനോട് ടി20,ഏകദിന പരമ്പരകളില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി നാട്ടില്‍ തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിന് നാട്ടിലും രക്ഷയില്ല. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും തോറ്റതോടെ മൂന്ന് മത്സര പരമ്പരയും ശ്രീലങ്ക കൈവിട്ടിരിക്കുകയാണ്. മൂന്നാം മത്സരത്തില്‍ ജയിക്കുകയും വരാനിരിക്കുന്ന ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്താല്‍ മാത്രമെ ഇനി ടീമിന് തല ഉയര്‍ത്തി നടക്കാനാവു.
പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് 275 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടുകയും ചെയ്തു. മറുപടിക്കിറങ്ങിയ ഇന്ത്യ അഞ്ച് പന്ത് ബാക്കിനിര്‍ത്തി ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. 193 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യയെ പിടിച്ചുകെട്ടിയ ശേഷമാണ് ശ്രീലങ്ക മത്സരം കൈവിട്ടത്.

ദീപക് ചഹാറിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കയ്ക്ക് സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്. സമീപകാലത്തെ ടീമിന്റെ മോശം പ്രകടനത്തിന്റെ സമ്മര്‍ദ്ദത്തോടെയാണ് ശ്രീലങ്കന്‍ മുഖ്യ പരിശീലകനായിരുന്ന മിക്കി ആര്‍ത്തര്‍ മത്സരം കണ്ടത്. തുടക്കം മുതല്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയതോടെ മിക്കി ആര്‍തറും വളരെ സന്തോഷത്തോടെയായിരുന്നു. ഇന്ത്യയുടെ അവസാന പ്രധാന ബാറ്റ്‌സ്മാനായ ക്രുണാല്‍ പാണ്ഡ്യ ഏഴാമനായി മടങ്ങുമ്പോള്‍ വിജയം ഉറപ്പിച്ച സന്തോഷമായിരുന്നു ആര്‍ത്തര്‍ക്ക്.
എന്നാല്‍ ഈ സന്തോഷം അവസാനിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. ദീപക് ചഹാര്‍-ഭുവനേശ്വര്‍ കുമാര്‍ കൂട്ടുകെട്ട് ശ്രീലങ്കയുടെ പ്രതീക്ഷകള്‍ക്കപ്പുറം മികവ് കാട്ടിയതോടെ മിക്കി ആര്‍ത്തറിലും നിരാശ പ്രതിഫലിച്ചു. പലപ്പോഴും നിരാശയോടെ താരങ്ങളെ നോക്കി ആര്‍ത്തര്‍ സംസാരിക്കുന്നുണ്ടായിരുന്നു. തോല്‍വി ഉറപ്പിച്ചതോടെ വലിയ സങ്കടത്തോടെയായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.
ആര്‍ത്തറിന്റെ അവസ്ഥ കണ്ടിട്ട് സഹതാപമുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പ്രതികരണങ്ങള്‍. പലപ്പോഴും യുവതാരങ്ങള്‍ക്ക് നേരെ ആക്രോശിക്കുന്ന തരത്തിലായിരുന്നു ആര്‍ത്തറിന്റെ പെരുമാറ്റം. ആര്‍ത്തറിന്റെ മനോഭാവം ക്രിക്കറ്റ് പരിശീലകന്റെയല്ല ഫുട്‌ബോള്‍ പരിശീലകന്റെയാണെന്നാണ് വെങ്കട കൃഷ്ണ ബി എന്ന ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറും മിക്കിയുടെ ദേഷ്യത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. അവസാന അഞ്ച് ഓവറിലെ മിക്കി ആര്‍ത്തറിന്റെ പെരുമാറ്റം എന്ന കുറിപ്പോടെ രാഹുല്‍ ദ്രാവിഡ് ദേഷ്യഭാവത്തില്‍ അഭിനയിക്കുന്ന പരസ്യത്തിലെ ചിത്രങ്ങളും ഉപയോഗിച്ചിരുക്കുന്നു. ശ്രീലങ്കന്‍ ഡ്രസിങ് റൂമില്‍ ആര്‍ത്തര്‍ എല്ലാവരെയും തല്ലിച്ചതക്കുകയായിരിക്കുമെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. എന്തായാലും അവസാന അഞ്ചോവറിലെ ആര്‍ത്തറിന്റെ ദേഷ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications