For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: കോലിയെ മറികടന്ന് ധവാന്‍, ശ്രീലങ്കയ്ക്ക് കന്നി ജയം, അറിഞ്ഞിരിക്കേണ്ട ചരിത്ര നേട്ടങ്ങളിതാ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയുടെ 132 റണ്‍സ് സ്‌കോറിനെ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി ശ്രീലങ്ക മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യക്ക് കൊറോണ ബാധിച്ചതോടെ ഇന്ത്യയുടെ പ്രമുഖരായ പല താരങ്ങള്‍ക്കും ഐസൊലേഷനില്‍ പോകേണ്ടി വന്നു. ഇത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ടി20യില്‍ പിറന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട റെക്കോഡുകളിതാ.

ശ്രീലങ്കയുടെ തട്ടകത്തിലെ കന്നി ജയം

ശ്രീലങ്കയുടെ തട്ടകത്തിലെ കന്നി ജയം

ഇന്ത്യക്കെതിരായി സ്വന്തം തട്ടകത്തില്‍ നടന്ന മൂന്ന് മത്സര ടി20 പരമ്പരയില്‍ ശ്രീലങ്ക ഒരു ജയം നേടുന്നത് ഇതാദ്യം. 20909,2012,2017 നടന്ന മത്സരങ്ങളിലെല്ലാം ശ്രീലങ്ക തോറ്റപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെ ഇന്ത്യയെ ആദ്യമായി തോല്‍പ്പിക്കുകയായിരുന്നു. നാല് വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. പ്രമുഖരില്ലാതെ ഇറങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ടി20യിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരന്‍

ടി20യിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരന്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി 42 പന്തില്‍ 40 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ ടി20 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് ധവാന്‍ സ്വന്തം പേരിലാക്കി. നിലവില്‍ 340 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. 339 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡിനെയാണ് ധവാന്‍ മറികടന്നത്. കെ എല്‍ രാഹുല്‍ (275),രോഹിത് ശര്‍മ (289),സുരേഷ് റെയ്‌ന (265) എന്നിവരാണ് ഈ റെക്കോഡില്‍ ടോപ് ഫൈവിലുള്ളത്.

130ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള ഒരു താരം പോലുമില്ലാതെ ഇന്ത്യ

130ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള ഒരു താരം പോലുമില്ലാതെ ഇന്ത്യ

രണ്ടാം ടി20ക്കിറങ്ങിയ ഇന്ത്യന്‍ ടീമില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 130ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ലായിരുന്നു. ഇതാദ്യമായാണ് ഇങ്ങനെ ഇന്ത്യക്ക് ഇറങ്ങേണ്ടി വന്നത്. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്ക് വാദ്, നിധീഷ് റാണ എന്നിവര്‍ക്കൊന്നും മികച്ച സ്‌ട്രൈക്കറേറ്റ് അവകാശപ്പെടാനാവില്ല. സൂര്യകുമാര്‍,പൃഥ്വി ഷാ,ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഐസൊലേഷനിലായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ചരിത്ര അരങ്ങേറ്റവുമായി ദേവ്ദത്ത് പടിക്കല്‍

ചരിത്ര അരങ്ങേറ്റവുമായി ദേവ്ദത്ത് പടിക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലൂടെ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 2000ല്‍ ജനിച്ച് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ദേവ്ദത്ത് പടിക്കല്‍ സ്വന്തം പേരിലാക്കിയത്. 2000 ജൂലൈ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. നിലവില്‍ 21വയസുള്ള ദേവ്ദത്ത് ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. 23 പന്തില്‍ 29 റണ്‍സാണ് അരങ്ങേറ്റ മത്സരത്തിലെ ദേവ്ദത്തിന്റെ പ്രകടനം.

Story first published: Thursday, July 29, 2021, 10:43 [IST]
Other articles published on Jul 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+