IND vs SL: മൂന്നാം ഏകദിനത്തിലെ ഗെയിം ചെയ്ഞ്ചറാര്? ഈ അഞ്ച് താരങ്ങളെ കരുതിയിരിക്കുക
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ ആശ്വാസ ജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ഏഴ് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും അവസാനം ശ്രീലങ്ക കളി കൈവിടുകയായിരുന്നു.
പരമ്പര നേടിയതിനാല്‍തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുറപ്പാണ്. ശ്രീലങ്കക്ക് ജീവന്‍മരണ പോരാട്ടമാണിത്. നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ ടീമിലുള്ളതിനാല്‍ ശ്രീലങ്കക്ക് ജയം സ്വന്തമാക്കാനുള്ള അവസരമുണ്ട്. മൂന്നാം ഏകദിനത്തില്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍
ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണ്. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 115 റണ്‍സ് ധവാന്‍ നേടിക്കഴിഞ്ഞു. നിലയുറപ്പിച്ച് യുവതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ആദ്യ രണ്ട് മത്സരത്തിലും ധവാന്‍ കളിച്ചത്. മൂന്നാം മത്സരത്തിലും ധവാന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ധവാന്‍ ക്രീസില്‍ നിന്ന് അടിത്തറപാകിയാല്‍ ഇന്ത്യക്കത് വലിയ സ്‌കോര്‍ നേടാന്‍ കരുത്തേകും.

അവിഷ്‌ക ഫെര്‍ണാണ്ടോ
രണ്ട് മത്സരത്തിലും ശ്രീലങ്കയ്ക്കായി ബാറ്റിങ്ങില്‍ ഭേദ്ദപ്പെട്ട പ്രകടനമാണ് അവിഷ്‌ക ഫെര്‍ണാണ്ടോ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ 35 പന്തില്‍ 33 റണ്‍സ് നേടിയ അദ്ദേഹം രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. ഇന്ത്യയുടെ പേസര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം കാട്ടുന്ന പ്രകടനമാണ് അവിഷ്‌ക കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ ശ്രീലങ്കക്ക് വിജയ വഴിയില്‍ തിരിച്ചുവരാന്‍ അവിഷ്‌കയുടെ പ്രകടനം നിര്‍ണ്ണായകമാവും.

യുസ്‌വേന്ദ്ര ചഹാല്‍
ശ്രീലങ്കയിലെ സാഹചര്യം സ്പിന്നിനെ കൂടുതല്‍ തുണയ്ക്കുന്നതാണ്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിപതറിയത് സ്പിന്നിന് മുന്നിലാണ്. ശ്രീലങ്കന്‍ ബാറ്റിങ് നിരയ്ക്ക് ഇന്ത്യ സ്പിന്‍ കെണി ഒരുക്കുന്നത് യുസ് വേന്ദ്ര ചഹാലിലൂടെയാവും. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചഹാല്‍ മൂന്നാം മത്സരത്തിലും തിളങ്ങാന്‍ സാധ്യതയേറെയാണ്.

വനിന്‍ഡു ഹസരങ്ക
സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയിലും ശ്രീലങ്ക വളരെ പ്രതീക്ഷ വെക്കുന്നു. രണ്ടാം മത്സരത്തില്‍ വലം കൈയന്‍ ലെഗ് ബ്രേക്ക് സ്പിന്നറായ ഹസരങ്ക 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 100 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരെയും ഓള്‍റൗണ്ട് മികവ് കാട്ടി മത്സര ഗതിയെ മാറ്റി മറിക്കാന്‍ ഹസരങ്കക്ക് മികവുണ്ട്.

സൂര്യകുമാര്‍ യാദവ്
മധ്യനിരയിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തെയും ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്. ആദ്യ മത്സരത്തില്‍ അതിവേഗം റണ്‍സുയര്‍ത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച സൂര്യകുമാര്‍ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെയും തിളങ്ങി. അതിനാല്‍ത്തന്നെ മൂന്നാം മത്സരത്തിലും താരത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications