Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ക്യാപ്റ്റന്‍ സ്ഥാനത്തെ എങ്ങനെ നോക്കിക്കാണുന്നു? ശിഖര്‍ ധവാന്‍ പ്രതികരിക്കുന്നു

മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ ബിസിസി ഐ പ്രഖ്യാപിച്ച് കഴിഞ്ഞു. മൂന്ന് ഏകദിനവും അത്ര തന്നെ ടി20യും ഉള്‍പ്പെട്ട ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ഇത്തരമൊരു അവസരം ധവാനിലേക്കെത്തിയത്. യുവതാരങ്ങളുടെ വലിയ നിരയുമായി ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് ശിഖര്‍ ധവാന്‍ പ്രതികരിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ തന്റെ ചിത്രത്തോടൊപ്പം ' രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ വിനീതനായി.ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി' യെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആദ്യമായാണ് ധവാന് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുന്നത്.

രാഹുല്‍ ദ്രാവിഡും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ അഞ്ച് അംഗ പരിശീലകരും താരങ്ങളെ കളി പഠിപ്പിക്കാനൊപ്പമുള്ളത് ധവാന്റെ ജോലിഭാരം കുറയ്ക്കും. ദ്രാവിഡിന്റെ പരിചയ സമ്പത്ത് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയെ തുണയ്ക്കുമെന്നുറപ്പാണ്. നിലവില്‍ പ്രധാന ടി20 ടൂര്‍ണമെന്റുകളില്‍ ധവാന് ഇടമില്ല. പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ധവാന് ടി20 ഫോര്‍മാറ്റില്‍ ഇത്തരമൊരു അവസരം ലഭിച്ചത്.

shikhardhawan

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്റ്റന്‍സ് ഓപ്പണറായ ധവാന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. 2021 സീസണ്‍ ആദ്യ പാദം അവസാനിക്കുമ്പോള്‍ ടോപ് സ്‌കോററായി ധവാനാണുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പ്രതിഭാശാലികളായ യുവതാരങ്ങള്‍ നിരവധിയായതിനാല്‍ സീനിയര്‍ താരമായ ധവാന് പലപ്പോഴും പുറത്തിരിക്കേണ്ടി വരും. ഏകദിനത്തില്‍ രോഹിത് ശര്‍മയോടൊപ്പം മുഖ്യ പരിഗണന ധവാന് തന്നെയാണ്.

142 ഏകദിനത്തില്‍ നിന്നും 64 ടി20യില്‍ നിന്നുമായി 7500ലധികം റണ്‍സ് ധവാനുണ്ട്. ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടില്ലെങ്കിലും നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അദ്ദേഹം നയിച്ചിരുന്നു.എന്നാല്‍ ടീമിന്റെ നായകനെന്ന നിലയിലെ പ്രകടനം മികച്ചതായിരുന്നില്ല. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. യുവതാരങ്ങള്‍ കൂടുതലായതിനാല്‍ത്തന്നെ ഒത്തൊരുമയോടെ ആത്മവിശ്വാസം നല്‍കി ടീമിനെ കൊണ്ടുപോകാന്‍ ധവാന് സാധിക്കുമോയെന്ന് കണ്ടറിയണം.

ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ജയ്ഗ്വാദ്, നിധീഷ് റാണ, കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കറിയ തുടങ്ങി ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ക്കെല്ലാം ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണിനും ടീമില്‍ ഇടമുണ്ട്. ഇതുവരെ ലഭിച്ച അവസരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാത്ത സഞ്ജുവിന് ടി20 ലോകകപ്പില്‍ ഇടം പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

Story first published: Friday, June 11, 2021, 18:04 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+