IND-SL: ഇന്ത്യയുടെ ഭാവി സുരക്ഷിതമോ? ഈ അഞ്ച് കാര്യങ്ങള്‍ക്കുള്ള ഉത്തരം ഇന്നറിയാം
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കുകയാണ്. ഉച്ചക്ക് 3.30നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങള്‍ തന്നെ ഉള്‍പ്പെടുന്ന ടി20 പരമ്പരയും നടക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇറങ്ങുന്ന ഇന്ത്യക്ക് ആശങ്കകളും ഒപ്പം പ്രതീക്ഷകളുമാണ്. ഇന്നത്തെ മത്സരത്തില്‍ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കണ്ടറിയേണ്ടത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയുടെ യുവതാരനിരയുടെ പ്രകടനം
ഇന്ത്യയുടെ ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളെല്ലാം ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ ഏകദിനത്തില്‍ ഇവരില്‍ ആരൊക്കെ തിളങ്ങുമെന്ന് കണ്ടറിയണം. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനം വളരെ ആകാംക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കെത്തിയവര്‍ക്ക് ആ മികവ് ഇന്ത്യന്‍ ജഴ്‌സിയില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ എന്നാണ് കണ്ടറിയേണ്ടത്.

ശ്രീലങ്കന്‍ ടീമിന്റെ പ്രകടനം
2014ലെ ടി20 ലോകകപ്പ് കിരീടം ചൂടിയ ശ്രീലങ്ക ഇത്തവണ ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണ്. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ ടീമിന്റെ ലോകകപ്പിലെ ഭാവി ഏറെക്കുറെ ഈ പരമ്പരയിലൂടെ വ്യക്തമാവും. തട്ടകത്തില്‍ ഇന്ത്യയോട് എത്രത്തോളം പൊരുതി നില്‍ക്കാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുന്നുവെന്ന് കണ്ടറിയാം. പുതിയ നായകനായ ദസുണ്‍ ഷണകക്ക് കീഴിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ്
ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും വളരെയധികം ആശ്രയിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. മീഡിയം പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക്കിന് പരിക്കിന് ശേഷം ഏറെ നാളുകളായി പന്തെറിയാന്‍ സാധിച്ചിരുന്നില്ല. ഇടവേളക്ക് ശേഷം ഹര്‍ദിക് ബൗളിങ് പുനരാരംഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പരമ്പരയിലെ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കത് വലിയ ഗുണം ചെയ്യും.

ധവാന്‍-ഭുവി ക്യാപ്റ്റന്‍സി കൂട്ടി
ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡോടെ എത്തുന്ന ശിഖര്‍ ധവാന് എന്ത് അത്ഭുതം കാട്ടാനാവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ശ്രീലങ്ക ഇന്ത്യന്‍ ടീമിന് വലിയ റെക്കോഡുകളുള്ള സ്ഥലമാണ്. അവസാന പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ സമ്പൂര്‍ണ്ണ ജയം നേടിയിരുന്നു. നായകന്‍ ധവാനും വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഈ നേട്ടം നിലനിര്‍ത്തുമോയെന്ന് കണ്ടറിയാം.

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്‍
ഇന്ത്യന്‍ ടീമിന്റെ പരിശീലക വേഷത്തില്‍ രാഹുല്‍ ദ്രാവിഡ് എത്തുന്നു എന്ന സവിശേഷതയും പരമ്പരയിലുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ രാഹുല്‍ ദ്രാവിഡ് തന്റെ പരിശീലക മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ മികവ് ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന് ഈ പരമ്പരയിലൂടെ വ്യക്തമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications