Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കുല്‍ദീപും ചഹാലും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ വലിയ ആഗ്രഹമുണ്ട്‌- വിവിഎസ് ലക്ഷ്മണ്‍

കൊളംബോ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി തുടരുമ്പോള്‍ ഇന്ത്യയുടെ ബി ടീം ശ്രീലങ്കന്‍ പര്യടനത്തിന്റെ തിരക്കിലാണ്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയിലുള്ളത്. ഇന്ത്യയുടെ പല താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് ശ്രീലങ്കയിലേത്. നിലവില്‍ ടീമിന് പുറത്തുള്ള പല താരങ്ങള്‍ക്കും തിരിച്ചുവരവിനുള്ള അവസരമാണുള്ളത്.

അതില്‍ പ്രധാനപ്പെട്ട താരമാണ് കുല്‍ദീപ് യാദവ്. ഏറെ നാളുകളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ നിര്‍ണ്ണായക താരങ്ങളായിരുന്ന കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് ഇന്ന് സീനിയര്‍ ടീമിലില്ല. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ വലിയ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിച്ച് കളിക്കാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

kuldeepandchahal

'മൂന്ന് ഏകദിനങ്ങളിലും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും ഒരുമിച്ച് കളിക്കണമെന്നാണ് ആഗ്രഹം. ആറ് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. കുല്‍ദീപിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള അവസരമാണുള്ളത്. ചഹാല്‍ വളരെ പരിചയസമ്പത്തും പ്രതിഭയുമുള്ള താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ടി20 ലോകകപ്പ് മനസില്‍ വെച്ചായിരിക്കും ചഹാല്‍ കളിക്കാനിറങ്ങുക. വലിയ ആത്മവിശ്വാസമുള്ളവനാണവന്‍'-ലക്ഷ്മണ്‍ പറഞ്ഞു.

എംഎസ് ധോണി ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന കാലത്താണ് കുല്‍ദീപ്-ചഹാല്‍ സഖ്യം കൂടുതല്‍ തിളങ്ങിയത്. ധോണിയുടെ വിരമിക്കലോടെ ഇരുവര്‍ക്കും ഒന്നിച്ച് അവസരം ലഭിക്കുന്നത് കുറഞ്ഞു. ഇതിനിടെ കുല്‍ദീപിന് പരിക്കേല്‍ക്കുകയും ഫോം ഔട്ട് ആവുകയും ചെയ്തതോടെയാണ് ഈ കൂട്ടുകെട്ട് പൂര്‍ണ്ണമായും തകര്‍ന്നത്. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേയിങ് 11ല്‍ പോലും കുല്‍ദീപിന് അവസരമില്ല.

ചഹാലിന്റെ സമീപകാല പ്രകടനം മികച്ചതല്ല. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അദ്ദേഹം പിശുക്കുകാട്ടുന്നില്ല. ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ കൂട്ടുകെട്ട് എന്ന നിലയിലേക്ക് ഇന്ത്യ ചിന്തിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ചഹാലിന് തിളങ്ങേണ്ടതായുണ്ട്.

'മത്സരം കളിച്ചാല്‍ മാത്രമെ കുല്‍ദീപിന് ആത്മവിശ്വാസം വീണ്ടെടുക്കാനാവു. കൂടുതല്‍ കൂടുതല്‍ ഓവറുകളെറിയുക. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ മികച്ച ബൗളറായി മാറിയ താരമാണവന്‍.100 വിക്കറ്റ് വേഗത്തില്‍ നേടിയവരില്‍ ഒരാളാണ് കുല്‍ദീപ്. വിക്കറ്റുകള്‍ വീഴ്ത്താന്‍ അസാമാന്യ മികവ് കുല്‍ദീപിനുണ്ട്'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Story first published: Sunday, July 4, 2021, 17:22 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+