Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL Series: നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജീവന്‍മരണ പോരാട്ടം, തിളങ്ങിയാല്‍ കരിയര്‍ മാറിമറിയും

മുംബൈ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടില്‍ തുടരുമ്പോള്‍ ഇന്ത്യയുടെ ബി ടീം ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാവും ഇന്ത്യ പരമ്പര കളിക്കുക. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ് ശ്രീലങ്കന്‍ പര്യടനം.

യുവതാരങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയുടെ ചില സീനിയര്‍ താരങ്ങള്‍ക്കും ശക്തമായ തിരിച്ചുവരവിനുള്ള അവസരമാണ് ശ്രീലങ്കന്‍ പര്യടനത്തിലൂടെയുള്ളത്. ശ്രീലങ്കയില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യയുടെ സീനിയര്‍ താരം മനീഷ് പാണ്ഡെയ്ക്ക് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണിത്.2019 ജനുവരി 1 മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ മൂന്ന് ഏകദിനം മാത്രമാണ് അദ്ദേഹം കളിച്ചത്. അതേ സമയം 11 ടി20യില്‍ നിന്ന് 57ന് മുകളില്‍ ശരാശരിയില്‍ പ്രകടനം നടത്തി. എന്നാല്‍ പലപ്പോഴും മനീഷ് തഴയപ്പെട്ടു. ഇന്ത്യയുടെ മധ്യനിരയിലേക്ക് ആരെന്നത് ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്ക് മുന്നിലെ ചോദ്യമാണ്. നിലവില്‍ ശ്രേയസ് അയ്യരിനാണ് മുഖ്യ പരിഗണനയെങ്കിലും ശ്രീലങ്കന്‍ പര്യടനത്തില്‍ ഗംഭീര പ്രകടനം നടത്താനായാല്‍ മനീഷിന്റെ കരിയറില്‍ അതൊരു വഴിത്തിരിവായേക്കാം.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ മുഖ്യ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. വിക്കറ്റ് വീഴ്ത്താനും കൂട്ടുകെട്ട് പൊളിക്കാനുമെല്ലാം ചഹാലിന് മികവുണ്ടെങ്കിലും സമീപകാലത്തായി നന്നായി തല്ലുവാങ്ങുന്നുണ്ട്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടാത്തതില്‍ ചഹാലിന് പകരക്കാരനായുള്ള അന്വേഷണം സെലക്ടര്‍മാര്‍ ആരംഭിച്ച് കഴിഞ്ഞു. 2019 ജനുവരി 11 മുതല്‍ പരിഗണിച്ചാല്‍ 21 ടി20യില്‍ നിന്ന് 18 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇക്കോണമി 9.14 ആണ്. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാനായാല്‍ മാത്രമെ ചഹാലിന് ഇനി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനാവു എന്നതാണ് വാസ്തവം.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

മോശം ഫോമിനെത്തുടര്‍ന്ന് ഏറെ നാളുകളായി അവസരം ലഭിക്കാതെ തഴയപ്പെടുന്ന കുല്‍ദീപ് യാദവിന് മുന്നിലുള്ള അവസാനത്തെ പിടിവള്ളിയാണ് ഈ ശ്രീലങ്കന്‍ പര്യടനം. മികച്ച പ്രകടനം നടത്താനായാല്‍ ടീമിലേക്ക് വീണ്ടും അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. തിളങ്ങാനായില്ലെങ്കില്‍ ഇത് കുല്‍ദീപിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സര പരമ്പരയാവാന്‍ സാധ്യതയുണ്ട്. 2019 ജനുവരി മുതല്‍ നാല് ടി20യില്‍ നിന്ന് ആറ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 9.08 ആണ്. 30 ഏകദിനത്തില്‍ നിന്ന് 5.72 ഇക്കോണമിയില്‍ 38 വിക്കറ്റും നേടിയിട്ടുണ്ട്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണിനും നിര്‍ണ്ണായക പരമ്പരയാണിത്. ഇതുവരെ ലഭിച്ച അവസരങ്ങളിലൊന്നും ഇന്ത്യക്കായി തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല. ഇത് നിര്‍ണ്ണായക പരമ്പരയാണ്. തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷനെ മറികടന്ന് രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ പരിഗണിച്ചേക്കും. നിലയുറപ്പിച്ചാല്‍ അപകടകാരിയായ താരമാണെങ്കിലും സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം.

Story first published: Friday, June 25, 2021, 15:36 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+