വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്നാരേയാ കണി കണ്ടേ? വിക്കറ്റിന് പിന്നിലും സഞ്ജു ദുരന്തമായി; വിമര്‍ശന പൊങ്കാല!

By Abin MP

ഇന്നത്തെ ദിവസം സഞ്ജു സാംസണ്‍ എന്ന താരത്തിന് എല്ലാ അര്‍ത്ഥത്തിലും ഒരു മോശം ദിനമായിരുന്നു. ബാറ്റു കൊണ്ടും വിക്കറ്റിന് പിന്നിലുമെല്ലാം സഞ്ജുവിന്റെ നിറം മങ്ങിപ്പോയ ദിവസം. ലഭിച്ച സുവര്‍ണാവസരം ഒരിക്കല്‍ കൂടി നഷ്ടപ്പെടുത്തിയെന്ന പഴി കേട്ട ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ഡിആര്‍സ് തീരുമാനവും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

Merciless Fans Slammed Sanju Samson For Not Taking DRS

ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവിനെ സ്വീപ്പ് ചെയ്യാനുള്ള ലങ്കന്‍ ബാറ്റര്‍ ദസുന്‍ ഷനാകയുടെ ശ്രമം പാഴാകുന്നു. പന്ത് പാഡില്‍ കൊണ്ടതും കുല്‍ദീപും ഇന്ത്യന്‍ താരങ്ങളും അപ്പീല്‍ ചെയ്തുവെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് നല്‍കിയില്ല. എന്നാല്‍ ഈ തീരുമാനത്തെ അംഗീകരിക്കാന്‍ ്കുല്‍ദീപ് തയ്യാറായിരുന്നില്ല. ഡിആര്‍എസ് ആവശ്യപ്പെടാന്‍ നായകന്‍ ശിഖര്‍ ധവാനോട് കുല്‍ദീപ് യാദവ് ആവശ്യപ്പെട്ടു.

Sanju Samson

പക്ഷെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പോസിറ്റീവായൊരു പ്രതികരണമായിരുന്നില്ല നടത്തിയത്. പന്ത് സ്റ്റമ്പിന് മുകളിലൂടെ കടന്നു പോകാനാണ് സാധ്യതയെന്നായിരുന്നു സഞ്ജുവിന്റെ അഭിപ്രായം. ഇതോടെ ഡിആര്‍എസ് എടുക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ടീം പിന്മാറുകയായിരുന്നു. പക്ഷെ പിന്നീട് റീപ്ലേകളില്‍ സഞ്ജുവിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. കുല്‍ദീപിന്റെ വാക്ക് മാനിച്ച് ഡിആര്‍സ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് വിക്കറ്റ് ലഭിക്കുമായിരുന്നു.

ഇതോടെ സഞ്ജുവിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നേരത്തെ ബാറ്റ് കൊണ്ട് മോശം പ്രകടനം നടത്തിയതിന് കടുത്ത വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കെയാണ് പുതിയ വിഷയം കൂടി കടന്നു വരുന്നത്. പറയാനുണ്ടോ പൂരം. പിന്നെ നടന്നത് സോഷ്യല്‍ മീഡിയയിലെ കടുത്ത വിമര്‍ശന മഴയായിരുന്നു.

മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ശ്രീലങ്കയ്ക്കായി അകില ധനഞ്ജയ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. 40 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ എട്ട് താരങ്ങള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് നാല് താരങ്ങളാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. ദേവ്ദത്ത് പഠിക്കല്‍, ഋതുരാജ് ഗെയ്ഗ്വാദ്, നിതീഷ് റാണ, ചേതന്‍ സക്കറിയ എന്നിവരാണ് ഇന്ന് അരങ്ങേറിയ താരങ്ങള്‍.

Story first published: Thursday, July 29, 2021, 0:14 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X