വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: വീണ്ടും അവസരം 'തുലച്ചു', സഞ്ജുവിന് നല്‍കുന്നത് അനാവശ്യ പരിഗണന, വിമര്‍ശിച്ച് ആരാധകര്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യ്ക്കുള്ള ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ടി20 ലോകകപ്പ് വരാനിരിക്കെ ഗംഭീര പ്രകടനത്തോടെ സഞ്ജു ഇന്ത്യയുടെ വിജയ ശില്‍പ്പിയാകുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. ഐപിഎല്ലിന്റെ ഓരോ സീസണിലും വിസ്മയിപ്പിക്കുന്നത് തുടരുന്ന അദ്ദേഹത്തിന് പക്ഷെ ഈ മികവ് ദേശീയ ടീമിനൊപ്പം നടത്താനാകുന്നില്ല.

Sanju Samson failed to shine again, fans criticise him in social media| Oneindia Malayalam
മികച്ച തുടക്കം മുതലാക്കാനായില്ല

മികച്ച തുടക്കം മുതലാക്കാനായില്ല

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ പൃഥ്വി ഷാ പുറത്തായതോടെ രണ്ടാം പന്തില്‍ത്തന്നെ സഞ്ജുവിന് ക്രീസിലെത്തേണ്ടി വന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി പക്വത കാട്ടുന്നുവെന്ന് തോന്നിപ്പിക്കുന്ന തുടക്കം. സിംഗിളുകളുമായി തുടങ്ങിയ സഞ്ജു പതിയെ ഗിയര്‍ മാറ്റുന്നു. ഒരു സിക്‌സും രണ്ട് ഫോറുമടക്കം 20 പന്തില്‍ 27 റണ്‍സ് നേടിയ സഞ്ജു അര്‍ധ സെഞ്ച്വറി പ്രതീക്ഷ നല്‍കവെ വീണ്ടും തെറ്റാവര്‍ത്തിച്ചു. ഹസരങ്കയുടെ സ്റ്റംപിന് നേരെയെത്തിയ പന്തിനെ പ്രതിരോധിക്കാനുള്ള താരത്തിന്റെ ശ്രമം പിഴച്ചു. ബാറ്റില്‍ കണക്ട് ചെയ്യാന്‍ സഞ്ജുവിന് സാധിക്കാതെ വന്നതോടെ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

സ്ഥിരതയില്ല, അനാവശ്യമായി പുകഴ്ത്തുന്നു

സ്ഥിരതയില്ല, അനാവശ്യമായി പുകഴ്ത്തുന്നു

യുവതാരങ്ങളില്‍ സഞ്ജു സാംസണിന് ലഭിക്കുന്നത് അനാവശ്യ പ്രശംസയാണെന്നാണ് ആരാധക പ്രതികരണം. ട്വിറ്ററിലെ പ്രതികരണങ്ങളില്‍ കൂടുതല്‍ ആരാധകരും ചൂണ്ടിക്കാട്ടിയത് സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ സഞ്ജു പരാജയപ്പെടുന്നു. ഇത്രയും അവസരം ലഭിച്ചിട്ടും സ്ഥിരതകാട്ടാന്‍ സാധിക്കാത്ത സഞ്ജുവിനെ ഇനിയും പരിഗണിക്കരുതെന്നും സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിന്റെ തിരിച്ചടി അവന്‍ തന്നെയാണെന്നുമൊക്കെയാണ് ആരാധക പ്രതികരണങ്ങള്‍.

രണ്ട് മികച്ച ഷോട്ട് കളിക്കും പുറത്താവും

രണ്ട് മികച്ച ഷോട്ട് കളിക്കും പുറത്താവും

സഞ്ജു സാംസണ്‍ കളിച്ച അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെല്ലാം മികച്ച തുടക്കം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ബൗണ്ടറിയോ ഒരു സിക്‌സോ നേടിയ ശേഷമാവും സഞ്ജു മിക്ക മത്സരത്തിലും പുറത്തായത്. ഹര്‍ഭജന്‍ സിങ് 13.5 ശരാശരിയിലും 124.2 സ്‌ട്രൈക്കറേറ്റിലും 108 റണ്‍സ് നേടി. സഞ്ജു 13.7 ശരാശരിയിലും 122.2 സ്‌ട്രൈക്കറേറ്റിലും നേടിയത് 110 റണ്‍സ്. എന്നിട്ടും സഞ്ജുവിനെ ഭാവി താരമായും യുവ പ്രതിഭയെന്നും വിശേഷിപ്പിക്കുന്നുവെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.

ഐപിഎല്ലിലെ ഹീറോ ഇന്ത്യയില്‍ സീറോ

ഐപിഎല്ലിലെ ഹീറോ ഇന്ത്യയില്‍ സീറോ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ 114 മത്സരത്തില്‍ നിന്ന് 28.9 ശരാശരിയില്‍ നേടിയത് 2861 റണ്‍സ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 119 റണ്‍സ്. ഇന്ത്യയ്ക്കായി എട്ട് മത്സരത്തില്‍ നിന്ന് നേടിയത് വെറും 110 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ്. നേടിയത് അഞ്ച് ഫോറും അഞ്ച് സിക്‌സും. ഐപിഎല്ലിലെ പ്രകടനം ഇന്ത്യക്കായി ആവര്‍ത്തിക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയാവുന്നത്.

Story first published: Monday, July 26, 2021, 10:27 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X