For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സഞ്ജുവിന് ഇനിയും അവസരം നല്‍കണോ? അന്താരാഷ്ട്ര നിലവാരമില്ല, ഈ സ്‌കോറുകള്‍ നോക്കുക

കൊളംബോ: ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കൊതിക്കുന്ന ആരാധകര്‍ക്ക് ഇനി ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരില്ല. കാരണം ഇന്ത്യന്‍ ജഴ്‌സിയിലെ സഞ്ജുവിന്റെ അവസാന പരമ്പരയായി നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ പരമ്പര മാറാന്‍ സാധ്യതയുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങുന്ന സഞ്ജുവിന് ഇതേ മികവ് ഇന്ത്യന്‍ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ല.

1

തുടരെ തുടരെ അവസരങ്ങള്‍ നല്‍കിയിട്ടും മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. അമിത പ്രതിരോധത്തിലേക്ക് മാറുന്നതാണ് സഞ്ജുവിന് പല മത്സരങ്ങളിലും തിരിച്ചടിയായത്. ഒമ്പത് ടി20 ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചെങ്കിലും ഒരു തവണ പോലും 30ലധികം സ്‌കോര്‍ നേടാന്‍ മലയാളി താരത്തിനായിട്ടില്ല.

ഇതുവരെയുള്ള സ്‌കോറുകള്‍

ഇതുവരെയുള്ള സ്‌കോറുകള്‍

19,6,8,23,15,10,27,7 എന്നിങ്ങനെയാണ് സഞ്ജുവിന്റെ ഇതുവരെയുള്ള ഇന്ത്യന്‍ ജഴ്‌സിയിലെ സ്‌കോറുകള്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പ്രമുഖരുടെ അഭാവത്തില്‍ തന്റെ മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സഞ്ജുവിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട സഞ്ജുവിനെ തൊട്ടതെല്ലാം പിഴച്ചു. 13 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം ഏഴ് റണ്‍സ് നേടിയത്. ഒരു ബൗണ്ടറി പോലും താരത്തിന് നേടാനായില്ല. അഖില ധനഞ്ജയയെ ക്രീസില്‍ നിന്ന് കയറി പ്രതിരോധിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളിയപ്പോള്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

114 ഐപിഎല്‍ മത്സരങ്ങള്‍ സഞ്ജു സാംസണ്‍ കളിച്ചിട്ടുണ്ട്. 28.9 എന്ന ഭേദപ്പെട്ട ശരാശരിയില്‍ നേടിയത് 2861 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 134.83. മൂന്ന് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 217 ഫോറും 126 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും കളിക്കുന്ന ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു തവണ പോലും തിളങ്ങാനാവാത്തത് എന്തെന്ന് അവ്യക്തമായ കാര്യം.

ഇനിയും അവസരം ലഭിച്ചേക്കില്ല

ഇനിയും അവസരം ലഭിച്ചേക്കില്ല

ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജു സാംസണിന് ഇനിയും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. 26കാരനായ സഞ്ജു വിക്കറ്റ് കീപ്പര്‍ ആണെന്നതായിരുന്നു അദ്ദേഹത്തിന് മുന്‍ഗണന ലഭിക്കാനുള്ള കാര്യങ്ങളിലൊന്ന്. എന്നാല്‍ ഇഷാന്‍ കിഷന്‍ ലഭിച്ച അവസരങ്ങളെയെല്ലാം മുതലാക്കിയതോടെ സഞ്ജു സാംസണിന്റെ മുന്നില്‍ വാതില്‍ അടഞ്ഞിരിക്കുകയാണ്. ഐപിഎല്ലില്‍ മറ്റൊരു ഗംഭീര സീസണ്‍ ലഭിച്ചാല്‍ ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. ഇതിനുള്ള സാധ്യത വളരെ കുറവാണെന്നതാണ് സത്യം.

Story first published: Thursday, July 29, 2021, 13:05 [IST]
Other articles published on Jul 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+