വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ജഡ്ഡു ഇന്ത്യയുടെ പുതിയ സൂപ്പര്‍ 7! കപിലിന്റെ റെക്കോര്‍ഡ് പഴങ്കഥ

പുറത്താവാതെ 175 റണ്‍സാണ് നേടിയത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ സൂപ്പര്‍ 7 ആയി മാറിയിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് അദ്ദേഹം. പുറത്താവാതെ 175 റണ്‍സാണ് ജഡ്ഡു അടിച്ചെടുത്തത്. 228 ബോളുകളില്‍ നിന്നും 17 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയും ചെയ്തു. 574 റണ്‍സെന്ന വമ്പന്‍ സ്‌കോറിനു ഇന്ത്യ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

1

മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് 35 വര്‍ഷങ്ങള്‍ക്കു ശേഷം രവീന്ദ്ര ജഡേജ തിരുത്തിക്കുറിച്ചിരിക്കുന്നത്. 1986ല്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെ കപില്‍ നേടിയ 163 റണ്‍സായിരുന്നു നേരത്തേ ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റ ഉയര്‍ന്ന സ്‌കോര്‍. കാണ്‍പൂരില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. മൊഹാലിയില്‍ ഈ റെക്കോര്‍ഡ് മറ്റൊരു ഓള്‍റൗണ്ടറായ ജഡേജ തന്റെ പേരിലേക്കു മാറ്റിയിരിക്കുകയാണ്.

2

ഇന്ത്യയില്‍ നിന്നും വെറും മൂന്നു ബാറ്റര്‍മാര്‍ മാത്രമേ ടെസ്റ്റില്‍ ഏഴാം നമ്പറിലോ, അതിനു താഴെയോ ഇറങ്ങിയ ശേഷം 150 അല്ലെങ്കില്‍ മുകളിലോ നേടിയിട്ടുള്ളൂ. നേരത്തേ രണ്ടു പേരായിരുന്നു എലൈറ്റ് താരങ്ങളുടെ ക്ലബ്ബിലുണ്ടായിരുന്നത്. ഇതിലേക്കാണ് രവീന്ദ്ര ജഡേജയും തന്റെ പേര് ചേര്‍ത്തിരിക്കുന്നത്.

3

കപില്‍ ദേവിനെക്കൂടാതെ നിലവില്‍ ടീമിന്റെ ഭാഗമായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് 150നു മുകളില്‍ അടിച്ചെടുത്തിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അവരുടെ നാട്ടില്‍ വച്ച് റിഷഭ് പുറത്താവാതെ 159 റണ്‍സ് അടിച്ചെടുത്തത്. ഏഴാം നമ്പറിലെ ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാരെയെടുത്താല്‍ പോളി ഉമ്രിഗര്‍ (130), സന്ദീപ് പാട്ടീല്‍ (129) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

4

ടെസ്റ്റില്‍ ഇന്ത്യന്‍ ടീം 500നു മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്നിങ്‌സുകളില്‍ ഏഴാം നമ്പറിലോ, താഴെയോ ഇറങ്ങി കൂടുതല്‍ സെഞ്ച്വറികളടിച്ച രണ്ടാമത്തെ താരങ്ങളിലൊരാളായും രവീന്ദ്ര ജഡേജ മാറിയിരിക്കുകയാണ്. രണ്ടാം തവണയാണ് ജഡ്ഡു ഈ നേട്ടം കൈവരിച്ചത്. നേരത്തേ മുന്‍ ഇതിഹാസം കപില്‍ ദേവും രണ്ടു സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
എലൈറ്റ് ലിസ്റ്റിലെ ഒന്നാമന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. മൂന്നു സെഞ്ച്വറികളുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.

5

കപില്‍ ദേവിന്റെ ഓള്‍ടൈം ബാറ്റിങ് റെക്കോര്‍ഡ് തിരുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ വലിയൊരു നേട്ടത്തിനൊപ്പവും രവീന്ദ്ര ജഡേജയെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 150ന് മുകളില്‍ സ്‌കോറും 200 വിക്കറ്റുകളുമുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് ജഡ്ഡു മാറിയത്. നേരത്തേ കപിലിനു മാത്രം അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്.

6

അതേസമയം, ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 574 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്. ജഡേജയുടെ അവിസ്മരണീ പ്രകടനത്തിനൊപ്പം റിഷഭ് പന്ത് (96), ആര്‍ അശ്വിന്‍ (61), ഹനുമാ വിഹാരി (58) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി മാറി.
ആറു വിക്കറ്റിനു 357 റണ്‍സസെന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. ഏഴാം വിക്കറ്റില്‍ ജഡേജ- അശ്വിന്‍ സഖ്യം 130 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ലങ്കയ്‌ക്കെതിരേ ഏഴാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്. 82 ബോളില്‍ എട്ടു ബൗണ്ടറികളടക്കം 61 റണ്‍സെടുത്ത് അശ്വിന്‍ പുറത്താവുകയായിരുന്നു. ആദ്യദിനമായിരുന്നു റിഷഭിന്റെയും വിഹാരിയുടെയും ഫിഫ്റ്റി. 97 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പട്ടതായിരുന്നു റിഷഭിന്റെ ഇന്നിങ്‌സ്. ചേതേശ്വര്‍ പുജാരയ്ക്കു പകരം ടീമിലെത്തിയ വിഹാരി 128 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ നേടി.

Story first published: Saturday, March 5, 2022, 14:48 [IST]
Other articles published on Mar 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X