For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL:അര്‍ധ സെഞ്ച്വറി,പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞ് സൂര്യകുമാര്‍,നിരാശയോടെ ദ്രാവിഡ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 38 റണ്‍സിന്റെ ജയം ഇന്ത്യന്‍ ടീം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ 126 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആതിഥേയര്‍ക്ക് മുന്നില്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

മത്സരത്തിലെ ടോപ് സ്‌കോറര്‍ സൂര്യകുമാര്‍ യാദവായിരുന്നു. 34 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 50 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. സ്ലോ ബോളുകളില്‍ പ്രയാസപ്പെട്ടെങ്കിലും മികച്ചൊരു ഇന്നിങ്‌സ് തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. വനിന്‍ഡു ഹസരങ്കയുടെ പന്തില്‍ സിക്‌സര്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂര്യ തൊട്ടടുത്ത പന്തും ഉയര്‍ത്തി അടിച്ച പുറത്താവുകയായിരുന്നു.

ശിഖര്‍ ധവാന്‍ പുറത്തായ ശേഷമുള്ള ഏഴാം പന്തിലാണ് സൂര്യകുമാറിന്റെ മടക്കം. നിര്‍ണ്ണായക സമയത്ത് മികച്ച ഫോമില്‍ നിന്ന സൂര്യകുമാര്‍ പുറത്തായത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയായിരുന്നു. സൂര്യകുമാര്‍ പുറത്തായപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

rahuldravid

ഹസരങ്കയുടെ ബോളില്‍ സൂര്യക്ക് ടൈമിങ് പിഴച്ചതോടെ ലോങ് ഓഫില്‍ രമേഷ് മെന്‍ഡിസിന്റെ കൈയില്‍ പന്ത് ഭദ്രം. ഈ പുറത്താകലില്‍ ദ്രാവിഡിന്റെ നിരാശ എത്രത്തോളമെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു. ആ ഷോട്ട് വേണ്ടിയിരുന്നില്ലെന്ന് പറയാതെ പറയുകയായിരുന്നു ദ്രാവിഡ്. തന്റെ പിഴവ് മനസിലാക്കിയ സൂര്യകുമാര്‍ യാദവ് അല്‍പ്പനേരം ക്രീസില്‍ നിന്ന ശേഷം കടുത്ത നിരാശയോടെയാണ് കളം വിട്ടത്.

സൂര്യകുമാര്‍ അല്‍പ്പനേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ 180ന് മുകളിലേക്ക് ടീം സ്‌കോര്‍ എത്തിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 15ാം ഓവറിന്റെ തുടക്കം തന്നെ സൂര്യ പുറത്തായതാണ് ഇന്ത്യന്‍ സ്‌കോറിനെ 164ലേക്കൊതുക്കിയത്. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് സൂര്യ. ടി20 ലോകകപ്പിലും മധ്യനിരയില്‍ സൂര്യ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. സമ്മര്‍ദ്ദമില്ലാതെ അനായാസം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് സൂര്യയുടെ സവിശേഷത.

ഡെത്ത് ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍ എന്നീ താരങ്ങള്‍ ക്രീസില്‍ എത്തിയതോടെ പ്രതീക്ഷക്കൊത്ത റണ്‍നിരക്ക് ഉയര്‍ന്നില്ല. ഹര്‍ദിക് 12 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇഷാന്‍ 14 പന്തില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടിക്കിറങ്ങിയ ശ്രീലങ്കയെ നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് തകര്‍ത്തത്. ദീപക് ചഹാര്‍ രണ്ടും ക്രുണാല്‍,ഹര്‍ദിക്,വരുണ്‍,ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Monday, July 26, 2021, 11:26 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+