Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'അവേഷിക്കുന്ന 11 പേരെയും പ്ലേയിങ് 11ലേക്ക് പരിഗണിച്ചിട്ടുണ്ട്', ഇന്ത്യന്‍ ടീമിനെക്കുറിച്ച് ദ്രാവിഡ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലിറങ്ങിയ ഇന്ത്യന്‍ ടീമില്‍ ആറ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് ഇടം പിടിച്ചത്. ടി20 ചരിത്രത്തില്‍ത്തന്നെ ഇത്തരമൊരു സംഭവം അപൂര്‍വ്വമായിരിക്കും. ക്രുണാല്‍ പാണ്ഡ്യ കോവിഡ് ബാധിതനായതോടെ ടീമിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും ഐസൊലേഷനില്‍ പോകേണ്ടി വന്നു. ഇതാണ് ഇത്തരമൊരു താരക്ഷാമത്തിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിച്ചത്.

ശിഖര്‍ ധവാന്‍,സഞ്ജു സാംസണ്‍ എന്നിവര്‍ മാത്രമായിരുന്നു ടീമിലെ പരിചയസമ്പന്നര്‍. ദേവ്ദത്ത് പടിക്കല്‍,റുതുരാജ് ഗെയ്ക്‌വാദ്,നിധീഷ് റാണ എന്നീ അരങ്ങേറ്റ താരങ്ങളായിരുന്നു ബാറ്റിങ് നിരയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. ഇന്ത്യന്‍ ടീമിന്റെ അവസ്ഥയെക്കുറിച്ച് മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറഞ്ഞതിങ്ങനെയാണ് 'ടീമിലെ അവശേഷിക്കുന്ന 11 പേരെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്'. ദ്രാവിഡിന്റെ ആ വാക്കുകള്‍ സത്യം തന്നെയാണ്.

dravid

ഇനി ഒരു താരത്തിന് കളിക്കാനാവാത്ത സാഹചര്യം ഉണ്ടായാല്‍ രാഹുല്‍ ദ്രാവിഡ് കളിക്കാനിറങ്ങേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്. മറ്റെല്ലാവരും ഐസൊലേഷനിലാണുള്ളത്. 'യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഏകദിനത്തിലും ഇതേ കാര്യം ഞങ്ങള്‍ ചെയ്തിരുന്നു. സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്ന താരങ്ങള്‍ കളിക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണെന്നാണ് വിശ്വാസം. ബെഞ്ചിലിരുന്ന് വിശ്രമിക്കാനോ വിനോദയാത്രക്കായോ അല്ല താരങ്ങളെ സെലക്ടര്‍മാര്‍ പരിഗണിച്ചതെന്നാണ് കരുതുന്നത്. ഞാന്‍ അത്തരമൊരു സന്ദേശമല്ല താരങ്ങള്‍ക്ക് നല്‍കുന്നത്. ടീമിലേക്ക് തിരഞ്ഞെടുത്ത 20 താരങ്ങളും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്'-ദ്രാവിഡ് പറഞ്ഞു.

കളിക്കാനുള്ള ആഗ്രഹത്തോടെയാവും എല്ലാവരും എത്തിയിരിക്കുക. എന്നാല്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമായ എല്ലാവര്‍ക്കും അവസരം ലഭിച്ചുവെന്നാണ് കരുതുന്നത്. രണ്ടാം ടി20യില്‍ അവശേഷിക്കുന്ന എല്ലാ താരങ്ങളെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

മൂന്ന് മത്സര പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസത്തോടെ രണ്ടാം മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കവെയാണ് ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്റെ അവസ്ഥ മാറി മറിഞ്ഞു. നാല് അരങ്ങേറ്റക്കാരുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് തോറ്റത്. ബൗളര്‍മാരുടെ പ്രകടനം ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റിങ് നിര നിരാശപ്പെടുത്തി. രണ്ടാം മത്സരത്തിനിടെ നവദീപ് സൈനിക്ക് പരിക്കേറ്റിരുന്നു. ഇത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം.

Story first published: Thursday, July 29, 2021, 13:09 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+