ശ്രീലങ്ക പര്യടനം: ഇന്ത്യക്കായി ആരൊക്കെ അരങ്ങേറ്റം കുറിക്കും? മൂന്ന് താരങ്ങള്‍ക്ക് സാധ്യത
കൊളംബോ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലാവുമ്പോള്‍ ഇന്ത്യയുടെ ബി നിര ശ്രീലങ്കന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിനും കീഴിലാണ് ഇന്ത്യ ലങ്കാദഹനത്തിന് ഇറങ്ങുന്നത്. ധവാന്‍, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി ഉള്ള താരങ്ങളെയെല്ലാം യുവതാരങ്ങളെന്ന് തന്നെ വിശേഷിപ്പിക്കാം.
സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചവരാണെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ സാധിച്ചിട്ടില്ല. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തവണത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കാത്തിരിക്കുന്ന നിരവധി യുവതാരങ്ങളുണ്ട്. ഇതില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വരുണ്‍ ചക്രവര്‍ത്തി
ഇതിന് മുമ്പ് രണ്ട് തവണ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചപ്പോഴും നിര്‍ഭാഗ്യവശാല്‍ അരങ്ങേറ്റം നടത്താന്‍ സാധിക്കാതെ പോയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഒരു തവണ പരിക്ക് വില്ലനായപ്പോള്‍ മറ്റൊരു തവണ ഫിറ്റ്‌നസ് ടെസ്റ്റില്‍ പാളി. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ വരുണിന് അവസരം ലഭിക്കാനാണ് സാധ്യത. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 21 ഐപിഎല്ലില്‍ നിന്ന് 25 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 7.35 ആണ് ഇക്കോണമി.

ചേതന്‍ സക്കറിയ
2021ലെ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള പ്രകടനത്തോടെ ഉയര്‍ന്നുവന്ന താരമാണ് ചേതന്‍ സക്കറിയ. ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് ചേതന്‍ നേടിയത്. 8.22 ആണ് ഇക്കോണമി. ഫീല്‍ഡിങ്ങുകൊണ്ടും തിളങ്ങാന്‍ ഇടം കൈയന്‍ പേസര്‍ക്കായി. നിലവില്‍ ടി നടരാജന്‍ മാത്രമാണ് ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍. അതിനാല്‍ മറ്റൊരു ഇടം കൈയന്‍ പേസറായ ചേതനെ വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് ടീമില്‍ അവസരം നല്‍കാനാണ് സാധ്യത.

ദേവ്ദത്ത് പടിക്കല്‍
ടി20യില്‍ പൃഥ്വി ഷാ ഓപ്പണറാവുമ്പോള്‍ ഏകദിനത്തില്‍ ശിഖര്‍ ധവാനോടൊപ്പം ദേവ്ദത്ത് പടിക്കല്‍ ഓപ്പണറായി തന്റെ അരങ്ങേറ്റം നടത്തിയേക്കും. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ദേവ്ദത്ത് 2021 സീസണിന്റെ ആദ്യ പാദത്തില്‍ സെഞ്ച്വറി പ്രകടനവും നടത്തിയിരുന്നു. അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് താരം കാഴ്ചവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications