വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് മലയാളികള്‍ ഒരേസമയം ഇന്ത്യന്‍ ജഴ്‌സിയില്‍; വീണ്ടും അവസരം കളഞ്ഞുടച്ച് സഞ്ജു, നിരാശ!

By Abin MP

വിദൂരസ്വപ്‌നത്തില്‍ മാത്രം മലയാളികള്‍ കണ്ടിരുന്ന ആ കാഴ്ച അങ്ങനെ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഒരേസമയം രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്ന സന്തോഷകരമായ കാഴ്ച കേരളം ഇന്ന് കണ്ടു. കൊവിഡ് പ്രതിസന്ധി തീര്‍ത്ത വിഷമഘട്ടമാണ് അങ്ങനൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതെങ്കിലും താരങ്ങളുടെ നേട്ടത്തെ ഒട്ടും ചെറുതായി കാണാനാകില്ല.

Two Malayalees Played For India Together For The First Time.

ഒരുവശത്തുണ്ടായിരുന്നത് നാളുകളായി ഇന്ത്യന്‍ ടീമില്‍ സ്ഥിരമായൊരു ഇടം നേടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന സഞ്ജു സാംസണായിരുന്നുവെങ്കില്‍ മറുവശത്തുണ്ടായിരുന്നത് ദേവ്ദത്ത് പടിക്കല്‍ എന്ന അരങ്ങേറ്റക്കാരനും. അരങ്ങേറ്റ മത്സരത്തില്‍ ശ്രദ്ധ നേടാന്‍ ദേവ്ദത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയാം. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് പടിക്കലിന്റേതാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഇന്ന് സിക്‌സ് അ്ടിച്ച ഏകതാരവും.

സഞ്ജുവിന് ഇന്ന് നിരാശ

23 പന്തുകളില്‍ നിന്നും 29 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ നേടിയത്. എന്നാല്‍ ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ദേവ്ദത്ത്. എങ്കിലും അരങ്ങേറ്റ മത്സരത്തില്‍ കാര്യമായി സമ്മര്‍ദ്ധത്തിന് അടിപ്പെടാതെ കളിക്കാന്‍ സാധിച്ചുവെന്നത് താരത്തിന് നേട്ടമാണ്. എന്നാല്‍ മറുവശത്തുണ്ടായിരുന്ന സഞ്ജുവിന് ഇന്ന് നിരാശയുടെ ഇന്നിംഗ്‌സായിരുന്നു കളിക്കാനുണ്ടായിരുന്നത്.

സുവര്‍ണാവസരം

13 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് ഇന്ത്യന്‍ ടീമിലെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുമായാണ് സഞ്ജു പുറത്തായത്. അവസരങ്ങള്‍ ലഭിക്കുമ്പോഴും അതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനം സഞ്ജുവിനെതിരെ വീണ്ടും ശക്തമായി മാറിയിരിക്കുകയാണ് ഇതോടെ. ഇന്ന് സഞ്ജുവിനെ സംബന്ധിച്ച് സുവര്‍ണാവസരമായിരുന്നുവെന്നും എന്നാല്‍ പതിവ് പോലെ സഞ്ജു അത് കളഞ്ഞുടച്ചുവെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം ബാറ്റിംഗിന് പ്രതികൂലമായ പിച്ചായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നാല് പേരുടെ അരങ്ങേറ്റം

ശ്രീലങ്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയിരിക്കുകയാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ശ്രീലങ്കയ്ക്കായി അകില ധനഞ്ജയ രണ്ട് വിക്കറ്റ് വീഴ്ത്തി. ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ എട്ട് താരങ്ങള്‍ നിരീക്ഷണത്തില്‍ പ്രേവശിച്ചിരിക്കുകയാണ്. ഇതിനാല്‍ ബെഞ്ച് താരങ്ങളെ ഇറക്കേണ്ടി വരികയായിരുന്നു ഇന്ത്യയ്ക്ക്. ഇതേതുടര്‍ന്ന് നാല് താരങ്ങളാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. ഋതുരാജ് ഗെയ്ഗ്വാദ്, നിതീഷ് റാണ, ചേതന്‍ സക്കറിയ എന്നിവരാണ് ഇന്ന് അരങ്ങേറിയ മറ്റ് താരങ്ങള്‍.

Story first published: Wednesday, July 28, 2021, 22:19 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X